വഴുക്കുള്ള പാറയിലൂടെ താഴേക്ക് വഴുതി വീഴുന്നതിനിടെ മെങിന്‍റെ കാല്‍ ഒരു മരത്തില്‍ ഇടിക്കുകയും അദ്ദേഹം അവിടെ തടഞ്ഞ് നില്‍ക്കുകയുമായിരുന്നു.


ചൈനയിലെ അപകടകരമായ ഒരു വെള്ളച്ചാട്ടം സന്ദര്‍ശിച്ച് ശേഷം മടങ്ങവേ, മരണത്തെ മുഖാമുഖം കണ്ട ഒരു സഞ്ചാരിയുടെ വീഡിയോ വൈറൽ. 42 കാരനായ യാങ് മെങ് അപകടകരമായ രീതിയില്‍ ചെങ്കുത്തായ പാറയിലൂടെ കാല്‍വഴുതി താഴേക്ക് വീഴുന്നതിന്‍റെ ദൃശ്യങ്ങള്‍ അപകടത്തില്‍ അദ്ദേഹത്തോടൊപ്പമുണ്ടായ കാമറയില്‍ പതിയുകയായിരുന്നു. ഇതിന്‍റെ വീഡിയോ യാങ് മെങ് തന്‍റെ ചൈനീസ് സമൂഹ മാധ്യമ പതിപ്പായ ഡൗയിനിൽ പങ്കുവച്ചപ്പോള്‍ ലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

"എനിക്ക് എഴുന്നേൽക്കാൻ കഴിയില്ലെന്നും വേഗത്തിൽ താഴേക്ക് വഴുതിവീഴുകയാണെന്നും ഞാൻ മനസ്സിലാക്കി," മരണത്തോടടുത്ത ആ അനുഭവം വിവരിക്കുന്നതിനിടെ യാങ് മെങ് സിഎൻഎന്നിനോട് പറഞ്ഞു. ഷാങ്ഹായിൽ നിന്ന് 280 മൈൽ പടിഞ്ഞാറുള്ള അൻഹുയിയിലെ ഫാൻസെങ്ജിയാൻ പർവതനിരകളിലൂടെയുള്ള തങ്ങളുടെ യാത്ര ഷൂട്ട് ചെയ്യാന്‍ മെങ് ഒരു 360 ഡിഗ്രി ക്യാമറ ഉപയോഗിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അബദ്ധത്തില്‍ കാല്‍ വഴുതി പാറയിലൂടെ കൊക്കയിലേക്ക് തെന്നി വീണത്. ഈ സമയം പ്രദേശത്ത് ചെറിയ ചാറ്റല്‍ മഴയുണ്ടായിരുന്നു. 

ഇന്ത്യക്കാർ റിട്ടയർമെന്‍റ് സമ്പാദ്യത്തിന്‍റെ 60 ശതമാനവും കുട്ടികളുടെ വിദേശ പഠനത്തിന്; ചർച്ചയായി ഒരു കുറിപ്പ്

View post on Instagram

റിസര്‍വേഷന്‍ ടിക്കറ്റ് ഇല്ല, പക്ഷേ, സീറ്റ് വേണം; യുവാവിന്‍റെ 'തര്‍ക്കം' ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

വഴുക്കുള്ള പാറയിലൂടെ താഴേക്ക് വഴുതി വീഴുന്നതിനിടെ മെങിന്‍റെ കാല്‍ ഒരു മരത്തില്‍ ഇടിക്കുകയും അദ്ദേഹം അവിടെ തടഞ്ഞ് നില്‍ക്കുകയുമായിരുന്നു. 'ഞാൻ മരിക്കാൻ ഒരു വഴിയുമില്ല,' എന്ന് ചിന്തിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. കുത്തനെയുള്ള ചരിവിലൂടെ അദ്ദേഹം തെന്നിനീങ്ങുന്നതും പിന്നാലെ ഒരു മരത്തില്‍ ചെന്ന് തടഞ്ഞ് നില്‍ക്കുന്നതും അദ്ദേഹത്തോടൊപ്പം വീണ കാമറാ ദൃശ്യങ്ങളില്‍ കാണാം. വീഴ്ചയില്‍ അദ്ദേഹത്തിന്‍റെ കാലിന് ചെറിയ ചതവുകളും കൈയിലും തുടയിലും ചെറിയ മുറിവുകളുമുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഒന്നേകാൽ കോടി മോഷ്ടിക്കുന്ന കള്ളന്മാരുടെ സിസിടിവി വീഡിയോ പറത്ത് വിട്ട് പോലീസ്, വീഡിയോ വൈറൽ

ഇത്രയും വലിയ വീഴ്ചയില്‍ നിന്നുമുള്ള അത്ഭുതകരമായ രക്ഷപ്പെട്ടല്‍ സമൂഹ മാധ്യമത്തില്‍ വൈറലായി. നൂറ് കണക്കിന് പേരാണ് വീഡിയോ പങ്കുവച്ചത്. ചിലര്‍ ജീവിതത്തിന്‍റെ അപ്രതീക്ഷിത സംഭവങ്ങളെ കുറിച്ച് ഓർമ്മിപ്പിച്ചു. യാഗി, ബെബിങ്ക എന്നീ കൊടുങ്കാറ്റുകളെതുടര്‍ന്ന് പ്രവിശ്യയിൽ ശക്തമായ മഴ പെയ്തതിന് പിന്നാലെയാണ് സംഭവം. 75 വർഷത്തിനിടെ ഷാങ്ഹായിൽ വീശിയടിച്ച ഏറ്റവും ശക്തമായ കൊടുങ്കാറ്റെന്നാണ് ചൈനീസ് മാധ്യമങ്ങൾ വിശേഷിപ്പിച്ചു. കൊടുങ്കാറ്റിനെ തുടര്‍ന്ന് ആയിരക്കണക്കിന് വിമാനങ്ങള്‍ റദ്ദാക്കുകയും നാല് ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തിരുന്നു.

വീണ്ടും എഴുന്നേറ്റ് വരാതിരിക്കാന്‍ കുഴിച്ചിട്ട 'വാമ്പയർ കുട്ടി'കളുടെ അസ്ഥികൂടം കണ്ടെത്തി, പുറത്തെടുത്തു