ഓടിമാറാൻ സമയമില്ല എന്ന് മനസിലായതോടെ യുവതി ട്രാക്കിന് നടുവിലുള്ള സ്ഥലത്ത് കിടക്കുകയായിരുന്നത്രെ. അവിടെത്തന്നെ അനങ്ങാതെ കിടക്കുകയാണ് യുവതി ചെയ്തത്.

റെയിൽവേ ട്രാക്കുകൾ മുറിച്ച് കടക്കരുത് എന്ന് എപ്പോഴും അധികൃതർ പറയാറുണ്ട്. അതുണ്ടാക്കുന്ന അപകടങ്ങളെ കൂുറിച്ച് പൊതുജനത്തിന് മുന്നറിയിപ്പ് നൽകാറുമുണ്ട്. എന്നാൽപ്പോലും കൃത്യമായ പാത ഉപയോ​ഗിക്കാതെ ട്രാക്ക് മുറിച്ച് കടക്കുന്നവരുണ്ട്. ഇന്ത്യയിൽ ട്രെയിനുമായി ബന്ധപ്പെട്ട് അനേകം അപകടങ്ങളുണ്ടാവാറുണ്ട്. ചെറിയ ചില അശ്രദ്ധകളാണ് ചിലപ്പോൾ ജീവൻ തന്നെ നഷ്ടപ്പെടുന്ന അപകടത്തിലേക്ക് നയിക്കാറ്. കയ്യും കാലുമടക്കം നഷ്ടപ്പെടുന്ന സംഭവങ്ങൾ വേറെയും. 

എന്തായാലും, റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടയിൽ ഒരു യുവതി ട്രെയിനിന് അടിയിൽ പെടുകയും അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്ത ഒരു വീഡിയോയാണ് ഇപ്പോൾ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. തെലങ്കാനയിലെ നവന്ദ്ഗി റെയിൽവേ സ്റ്റേഷനിലാണ് ഈ സംഭവം നടന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വീഡിയോയിൽ കാണുന്നത് ഒരു സ്ത്രീ ഒരു ​ഗുഡ്സ് ട്രെയിനിന്റെ അടിയിൽ പെട്ടതും അവിടെ നിന്നും എഴുന്നേറ്റ് വരുന്നതുമാണ്. യുവതിയും കൂട്ടുകാരിയും റെയിൽവേ ട്രാക്ക് മുറിച്ച് കടക്കുകയായിരുന്നു. പെട്ടെന്നാണ് ​ഗുഡ്സ് ട്രെയിൻ വന്നത്. സുഹൃത്ത് പെട്ടെന്ന് തന്നെ ട്രാക്ക് കടന്നു. എന്നാൽ, യുവതി പെട്ടുപോവുകയായിരുന്നു. 

Scroll to load tweet…

ഓടിമാറാൻ സമയമില്ല എന്ന് മനസിലായതോടെ യുവതി ട്രാക്കിന് നടുവിലുള്ള സ്ഥലത്ത് കിടക്കുകയായിരുന്നത്രെ. അവിടെത്തന്നെ അനങ്ങാതെ കിടക്കുകയാണ് യുവതി ചെയ്തത്. തല താഴ്ത്തിപ്പിടിക്ക് എന്നൊക്കെ ആളുകൾ പറയുന്നതും കേൾക്കാം. ട്രെയിൻ പൂർണമായും കടന്നുപോയതിന് ശേഷവും യുവതിയെ ട്രാക്കിൽ കാണാം. അവർ എഴുന്നേൽക്കാൻ ശ്രമിക്കുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. ഇവർക്ക് അപകടമൊന്നും സംഭവിക്കാതെ രക്ഷപ്പെട്ടു എന്നും റിപ്പോർട്ടുകൾ പറയുന്നു. 

എന്തായാലും, വലിയ ആശ്വാസമാണ് ഈ വീഡിയോ കാണുന്നവരിൽ അവസാനം ഉണ്ടാകുന്നത്. യുവതി അപകടമൊന്നും കൂടാതെ രക്ഷപ്പെടാൻ കാരണം ട്രാക്കിൽ പതുങ്ങിക്കിടന്നതാകണം.