Asianet News MalayalamAsianet News Malayalam

ടവ്വൽ മാത്രം ധരിച്ച് ന​ഗരമധ്യത്തിലൊരു യുവതി, ഞെട്ടലോടെ ജനങ്ങൾ, വീഡിയോയിലെ ട്വിസ്റ്റ്

എല്ലാവരും അമ്പരപ്പോടെ നോക്കുമ്പോൾ യുവതി വളരെ ഫാഷനബിളായി ധരിച്ചിരിക്കുന്ന വസ്ത്രം കാണാം. ഒരു കൂളിം​ഗ് ​ഗ്ലാസും അവൾ വയ്ക്കുന്നുണ്ട്. പിന്നീട് സ്റ്റൈലിൽ നടന്നു പോകുന്നതാണ് വീഡിയോയിൽ കാണാനാവുന്നത്.

woman wearing towel and walking in the city viral video
Author
First Published Aug 4, 2024, 2:00 PM IST | Last Updated Aug 4, 2024, 2:00 PM IST

പലതരത്തിലുള്ള വീഡിയോകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇതും. മുംബൈ തെരുവിലൂടെ ടവ്വൽ ധരിച്ച് നടക്കുന്ന ഒരു യുവതിയുടേതാണ് വീഡിയോ. ഡിജിറ്റൽ ക്രിയേറ്ററും മിന്ത്ര ഫാഷൻ സൂപ്പർസ്റ്റാർ ജേതാവുമായ തനുമിത ഘോഷിൻ്റെ മുംബൈയിലെ പൊവായ് ഏരിയയിൽ വച്ചാണ് ഈ വീഡിയോ പകർത്തിയിരിക്കുന്നത്. 

ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്ന വീഡിയോയിൽ ഒരു പിങ്ക് ടവ്വൽ ധരിച്ച് ഒരു ബസ് സ്റ്റോപ്പിൽ നിന്നുമാണ് യുവതി നടന്നു തുടങ്ങുന്നത്. ഒരു ടവ്വൽ തലയിൽ കെട്ടിയിട്ടുമുണ്ട്. അടുത്തുള്ള ഹോട്ടലിലേക്ക് നടക്കുന്നതും ഒരു ബെഞ്ചിൽ യുവതി ഇരിക്കുന്നതും വീഡിയോയിൽ കാണാം. വഴിയിലൂടെ കടന്നു പോകുന്നവരും അവിടവിടെയായി നിൽക്കുന്നവരും എല്ലാം അവളെ അമ്പരപ്പോടെ നോക്കുന്നതും കാണാം. പിന്നീട്, കാണുന്നത് യുവതി നാടകീയമായി താൻ ധരിച്ചിരിക്കുന്ന ടവ്വൽ ഊരിയെറിയുന്നതും തലയിലെ ടവ്വൽ അഴിച്ചു മാറ്റുന്നതുമാണ്. 

എല്ലാവരും അമ്പരപ്പോടെ നോക്കുമ്പോൾ യുവതി വളരെ ഫാഷനബിളായി ധരിച്ചിരിക്കുന്ന വസ്ത്രം കാണാം. ഒരു കൂളിം​ഗ് ​ഗ്ലാസും അവൾ വയ്ക്കുന്നുണ്ട്. പിന്നീട് സ്റ്റൈലിൽ നടന്നു പോകുന്നതാണ് വീഡിയോയിൽ കാണാനാവുന്നത്. വളരെ പെട്ടെന്ന് തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇത് പുതിയ വീഡിയോ അല്ലെന്നും അവൾ പറയുന്നുണ്ട്. 

“സുഹൃത്തുക്കളേ, 2019 -ൽ ചിത്രീകരിച്ച ഒരു ഷോയുടെ ഭാഗവും ഒരു ടാസ്‌ക്കിൻ്റെ ഭാഗവുമാണ് ഈ വീഡിയോ. സോനാക്ഷി സിൻഹ, ശാലീന നഥാനി, മനീഷ് മൽഹോത്ര, ഡിനോ മോറിയ തുടങ്ങിയവരാണ് ഷോ ജഡ്ജ് ചെയ്തത്. ഇത് ഒരു എപ്പിസോഡിലെ ഒരു ടാസ്‌ക്കായിരുന്നു, അതിനാൽ ഇത് ഗൗരവമായി എടുക്കരുത്! നന്ദി” എന്നും അവൾ കുറിച്ചിട്ടുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios