പണം എടുക്കാൻ നിന്ന യുവതിയെ കത്തിചൂണ്ടി മോഷ്ടിക്കാൻ ശ്രമിച്ചയാളെ അവർ സധൈര്യം നേരിട്ടു. ഈ സമയം ഒപ്പമുണ്ടായിരുന്ന ആണ്‍ സുഹൃത്ത് ഭയന്ന് ഓടിമാറുകയും ചെയ്തു. ഈ സംഭവത്തിന്‍റെ വീഡിയോ വൈറലായതോടെ ആണ്‍സുഹൃത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ പരിഹാസം നിറയുകയാണ്.
പണം എടുക്കുന്നതിനായി നിൽക്കുന്നതിനിടെ കത്തി ചൂണ്ടി മോഷ്ടിക്കാനെത്തിയ ആളെ യുവതി സധൈര്യം നേരിട്ടപ്പോൾ ഓടി മാറിയ ആണ്‍ സുഹൃത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. യുവതിയും ആണ്‍ സുഹൃത്തും ഒരു ബാങ്കിന്‍റെയോ കറൻസി എക്സ്ചേഞ്ചിന്‍റെയോ മുന്നിൽ നിൽക്കുമ്പോഴാണ് സംഭവം. അക്രമിയെ കണ്ടതും ആണ്‍ സുഹൃത്ത് പെട്ടെന്ന് തന്നെ അവിടെ നിന്നും മാറി നിൽക്കുന്നതും അതേസമയം യുവതി സധൈര്യം അക്രമിയെ നേരിടുന്നതും വീഡിയോയില്‍ കാണാം.
കത്തിചൂണ്ടിയെത്തി മേഷ്ടാവ്
പണം എടുക്കാനോ മറ്റോ എത്തിയതായിരുന്നു യുവതിയും ആണ്‍ സുഹൃത്തും. ഇരുവരും തിരക്കേറിയ സ്ഥാപനത്തിന് മുന്നിൽ സംസാരിച്ച് കൊണ്ട് നിൽക്കുന്നതിനിടെയാണ് മോഷ്ടാവ് എത്തിയത്. പെട്ടെന്ന് ഇയാൾ കത്തി പുറത്തെടുത്ത് യുവതിയുടെ നേർക്ക് അടുക്കുകയും യുവതിയുടെ കൈയിലിരുന്ന ബാഗ് പിടിച്ച് പറിക്കാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ ഈ സമയം തൊട്ടടുത്ത് ഉണ്ടായിരുന്ന ആണ്‍ സുഹൃത്ത് പെട്ടെന്ന് റോഡിലേക്ക് ഓടുകയും അല്പം മാറി നിന്ന് സംഭവം ശ്രദ്ധിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം.
യുവതി മോഷ്ടാവിനെ നേരിടുന്നത് കണ്ട് വഴിയാത്രക്കാരായ ചിലരെത്തി അക്രമിയെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നു. ഈ സമയമെല്ലാം ആണ്‍ സുഹൃത്ത് അടുത്തേക്ക് പോലും വരാതെ മാറി നിൽക്കുകയായിരുന്നു. ഒടുവിൽ മറ്റുള്ളവരെല്ലാവരും ചേർന്ന് മോഷ്ടാവിനെ അവിടെ നിന്നും ഓടിച്ച ശേഷമാണ് ആണ്‍സുഹൃത്ത് യുവതിയുടെ അടുത്തേക്ക് എത്തിയത്.
ആണ്‍സുഹൃത്തിനെ കളിയാക്കി നെറ്റിസെന്‍സ്
വീഡിയോ വൈറലായതിന് പിന്നാലെ സമൂഹ മാധ്യമ ഉപയോക്താക്കൾ ആണ്‍സുഹൃത്തിനെ കണക്കിന് കളിയാക്കി. പെണ്‍കുട്ടി മുന്‍ കാമുകിയായിരിക്കുമെന്നാണ് ചിലർ കുറിച്ചത്. സ്വന്തം കാര്യം നോക്കാൻ കൃത്യമായി അറിയാവുന്നയാൾ എന്നായിരുന്നു മറ്റ് ചിലരുടെ കുറിപ്പ്. അത് ആണ്‍സുഹൃത്തല്ല സഹോദരനാണെന്നായിരുന്നു മറ്റ് ചിലരുടെ കണ്ടെത്തൽ. അവന് കത്തി കണ്ടാൽ പേടിയാണെന്നും ഇനി പെൺകുട്ടി അവനോടൊപ്പം യാത്ര ചെയ്യില്ലെന്നുമുള്ള കുറിപ്പുകളും ഉണ്ടായിരുന്നു.


