പ്ലംബിംഗ് ജോലിക്ക് വൈദഗ്ദ്യമുള്ളവരെ ലഭ്യമല്ലാത്തതാണ് ഈ തോഴില്‍ മേഖലയിലെ ഉയര്‍ന്ന വരുമാനക്കണക്കുകള്‍ കാണിക്കുന്നത്.
യുകെയില്‍ കെൻസിംഗ്ടണിൽ പ്ലംബറായി ജോലി ചെയ്യുന്ന സ്റ്റീഫൻ ഫ്രൈ പ്രതിവർഷം 2,10,000 പൗണ്ട് (ഏകദേശം 2.15 കോടി രൂപ) സമ്പാദിക്കുന്നതായി അവകാശപ്പെടുന്നു. അദ്ദേഹം വര്‍ഷത്തില്‍ മാലിദ്വീപിൽ ആഡംബര അവധി ആഘോഷിക്കുകയും ലണ്ടനിലെ ഏറ്റവും വിലയുള്ള പ്രദേശത്ത് താമസിക്കുകയും ചെയ്യുന്നു. പ്രാദേശിക തൊഴിൽ കേന്ദ്രത്തില്‍ നിന്ന് പ്ലംബിംഗിൽ അപ്രന്‍റീസ്ഷിപ്പ് നേടിയതോടെയാണ് ഫ്രൈയുടെ ഔദ്ധ്യോഗിക യാത്ര ആരംഭിച്ചത്. തന്‍റെ ഇരുപതാം വയസില്‍ അദ്ദേഹം സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങുകയും പിന്നീട്, പത്ത് വര്‍ഷം മുമ്പ് പിംലിക്കോ പ്ലംബേഴ്സിൽ ജോലിക്ക് ചേരുകയും ചെയ്തു. ഇന്ന് കമ്പനിയുടെ ഏറ്റവും ഉയർന്ന വരുമാനമുള്ള വ്യക്തികളിൽ ഒരാളാണ് സ്റ്റീഫന്‍ ഫ്രൈ.
ഇംഗ്ലണ്ടിലെ ഒരു ഡസനോളം പ്ലംബര്‍മാരുടെ വാര്‍ഷക വരുമാനം 2,00,000 യൂറോയ്ക്ക് മുകളിലാണ്. അതിലൊരാളാണ് സ്റ്റീഫൻ ഫ്രൈ. പിംലിക്കോ പ്ലംബർസിലെ പകുതി ജീവനക്കാരും പ്രതിവർഷം 1,00,000 പൗണ്ടിൽ കൂടുതൽ സമ്പാദിക്കുന്നതായി റിപ്പോർട്ടുകള്‍ പറയുന്നു. പിംലിക്കോയിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന പ്ലംബർമാരിൽ ഒരാളാണ് താനെങ്കിലും, തന്‍റെ ജോലി ഭാരം കൂടുതലാണെന്നും പലപ്പോഴും ജോലി ഭാരം കാരണം തനിക്ക് കാര്യമായ ക്ഷീണം അനുഭവപ്പെടാറുണ്ടെന്നും ഫ്രൈ പറയുന്നു. മിക്കപ്പോഴും പൈപ്പ് ലീക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കൂടുതലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. പ്ലംബിംഗ് ജോലിക്ക് വൈദഗ്ദ്യമുള്ളവരെ ലഭ്യമല്ലാത്തതാണ് ഈ തോഴില്‍ മേഖലയിലെ ഉയര്‍ന്ന വരുമാനക്കണക്കുകള്‍ കാണിക്കുന്നത്.
ഫിറ്റ്നസ് പാലിക്കാന്‍ യോഗ ചെയ്യുന്ന ഹൂസ്റ്റണ്‍ മഗശാലയിലെ ആനകള്‍ !
ഈ വർഷമാദ്യം, യുകെയിലെ എംപ്ലോയ്‌മെന്‍റ് പ്ലാറ്റ്‌ഫോമായ അഡ്‌സുന, ഒരു യൂണിവേഴ്‌സിറ്റി ബിരുദം ആവശ്യമില്ലാതെ, ശരാശരി യുകെ വരുമാനമായ 33,000 പൗണ്ട് (ഏകദേശം 33 ലക്ഷം രൂപ) കവിയുന്ന ശമ്പളം വാഗ്ദാനം ചെയ്യുന്ന 20 തൊഴിലുകളുടെ ഒരു ലിസ്റ്റ് പുറത്ത് വിട്ടിരുന്നു. അതേ സമയം 2023 മാർച്ചില്‍ പുറത്ത് വന്ന മറ്റൊരു ലിസ്റ്റില്‍ നൈതിക ഹാക്കർമാരുടെ ശരാശരി വാർഷിക ശമ്പളം 61,497 യൂറോ ആണെന്നും (ഏകദേശം 63 ലക്ഷം രൂപ). കൂടാതെ, എയർ ട്രാഫിക് കൺട്രോളർമാർ, ട്രെയിൻ ഡ്രൈവർമാർ, കൊമേഴ്‌സ്യൽ പൈലറ്റുമാർ തുടങ്ങിയ തൊഴിലുകള്‍ക്ക് ശരാശരി 50,000 പൗണ്ടില്‍ (ഏകദേശം 51 ലക്ഷം രൂപ) കൂടുതല്‍ ശമ്പളം ലഭിക്കുന്നുവെന്നും അവകാശപ്പെടുന്നു. അതേ സമയം യാതൊരു ബിരുദവും ആവശ്യമില്ലാത്ത പ്ലംബിംഗ് ജോലിക്ക് അതിനേക്കാള്‍ കൂടുതല്‍ വരുമാനം ലഭിക്കുന്നെന്നാണ് ഈ കണക്കുകള്‍ വെളിപ്പെടുത്തുന്നത്.
വീഡിയോ ഗെയിം കളിച്ച് കളിച്ച് 13 -കാരി നാല് മാസം കൊണ്ട് ചെലവഴിച്ചത് 52 ലക്ഷം രൂപ !
