Asianet News MalayalamAsianet News Malayalam

'കേക്കിൽ പൊതി‍ഞ്ഞ തട്ടിപ്പ്'; പണം തട്ടാന്‍ പുത്തന്‍ ചൈനീസ് രീതി, കെണിയില്‍ വീണ് ബേക്കറി ഉടമകള്‍ !

 കേക്ക് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മുന്നില്‍ വച്ച് തുറക്കുമ്പോള്‍ അതിനുള്ളില്‍ ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് പണം ! 

Chinese New money scam targeting bakery owners bkg
Author
First Published Feb 1, 2024, 10:02 PM IST

മീപകാലത്തായി ചൈനയില്‍ ഏറെ ട്രന്‍റിംഗായ ഒരു സര്‍പ്രൈസിംഗ് രീതിയാണ് കേക്കില്‍ പൊതിഞ്ഞ പണം സമ്മാനിക്കുന്നത്. സുഹൃത്തുക്കളുടെയോ അടുത്ത ബന്ധുക്കളുടെയോ സ്വകാര്യ സന്തോഷ ചടങ്ങുകളില്‍ സമ്മാനിക്കപ്പെടുന്ന കേക്കുകളില്‍ പണം നിറയ്ക്കും. പിന്നീട് ഈ കേക്ക് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മുന്നില്‍ വച്ച് തുറക്കുമ്പോള്‍ അതിനുള്ളില്‍ ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് പണം ! ഇത്തരത്തില്‍ അപ്രതീക്ഷിതമായി കേക്ക് മുറിക്കുമ്പോള്‍ പണം ലഭിച്ച നിരവധി പേരുടെ സന്തോഷ പ്രകടനങ്ങളുടെ നിരവധി വീഡിയോകള്‍ ചൈനീസ് സാമൂഹിക മാധ്യമങ്ങളില്‍ അടുത്ത കാലത്തായി വ്യാപകമായി പങ്കുവയ്ക്കപ്പെട്ടിരുന്നു. 

വളരെ വേഗം ചൈനീസ് സമൂഹത്തില്‍ ഈ സര്‍പ്രൈസിംഗ് രീതി വ്യാപിച്ചു . മക്കള്‍ തങ്ങളുടെ മാതാപിതാക്കളുടെ ജന്മദിനങ്ങള്‍ക്കും മാതാപിതാക്കള്‍ മക്കളുടെ വിവാഹ പാര്‍ട്ടികള്‍ക്കും സുഹൃത്തുക്കള്‍ അവരുടെ കൂട്ടുകാരുടെ ജന്മദിനങ്ങള്‍ക്കും ഇങ്ങനെ പണം ഒളിപ്പിച്ച് നല്‍കി അത്ഭുതപ്പെടുത്തിക്കൊണ്ടിരുന്നു. സംഗതി വൈറലായതിന് പിന്നാലെ തട്ടിപ്പ് സംഘങ്ങളും ഇറങ്ങി. 

കഴിഞ്ഞ ദിവസം ചൈനീസ് സാമൂഹിക മാധ്യമത്തില്‍ ഒരു ബേക്കറി ഉടമയുടെ അനുഭവം ഏറെ പേരുടെ ശ്രദ്ധനേടി. കിഴക്കൻ ചൈനയിലെ ഷാൻഡോങ് പ്രവിശ്യയിലെ ലെലിംഗിൽ നിന്നുള്ള ഷാങ് എന്ന വ്യാപാരിയുടെ അനുഭവമായിരുന്നു അത്.  അദ്ദേഹം പ്രദേശത്തെ പ്രശസ്തനായ ഒരു ബേക്കറി വ്യാപാരിയാണ്. വീചാറ്റിലൂടെ അദ്ദേഹം ബേക്കറി ഓഡറുകള്‍  സ്വീകരിക്കാറുണ്ട്. ഇതിന് മുമ്പും പലതവണ അദ്ദേഹം ഓർഡർ അനുസരിച്ച് പണം ഒളിപ്പിച്ച് വച്ച കേക്കുകള്‍ നിര്‍മ്മിച്ച് നല്‍കിയിരുന്നു. അതിനാല്‍ പുതുതായി വന്ന ഓർഡറിൽ അദ്ദേഹത്തിന് സംശയമൊന്നും തോന്നിയില്ല. 

വിളിച്ചയാള്‍ വിവാഹ നിശ്ചയ പാർട്ടിയിൽ വെച്ച് ഒരു സർപ്രൈസ് എന്ന നിലയിൽ സമ്മാനിക്കാന്‍ പണം ഒളിപ്പിച്ച കേക്ക് നിര്‍മ്മിക്കാന്‍ ആവശ്യപ്പെട്ടു. അയാള്‍ ആദ്യമേ തന്നെ കേക്കിന്‍റെ പണം നല്‍കി. പിന്നാലെ, കേക്കില്‍ 231032 രൂപ (20,000 ചൈനീസ് യുവാന്‍ ) വയ്ക്കാന്‍ അയാള്‍ ആവശ്യപ്പെട്ടു. പണം സുരക്ഷിതമായി പിന്‍വലിക്കാന്‍ കഴിയുമോ എന്ന് അയാള്‍ ആശങ്കപ്പെടുന്ന വീചാറ്റ് സ്ക്രീന്‍ഷോട്ടുകള്‍ ഷാങ് പിന്നീട് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു.  കേക്ക് ബന്ധുക്കള്‍ വന്ന് എടുത്തോളും എന്നും വിളിച്ചയാള്‍ അറിയിച്ചു. പിന്നാലെ,അയാള്‍ പണം ഷാങിന്‍റെ അക്കൌണ്ടിലേക്ക് അയച്ചു കൊടുത്തു. പണം പിന്‍വലിച്ച ഷാങ്, പണം ഒളിപ്പിച്ച കേക്ക് നിര്‍മ്മിച്ച് ബേക്കറിയില്‍ അന്വേഷിച്ചെത്തിയ ആള്‍ക്ക് കൊടുത്തയച്ചു. 

'ഇയാള്‍ക്ക് തന്നെ...!'; 'ഹസ്ബൻഡ് ഓഫ് ദ ഇയർ' അവാർഡ് പ്രഖ്യാപിച്ച് സോഷ്യല്‍ മീഡിയ

പക്ഷേ, ഇതിനിടെ ഷാങിന്‍റെ ബാങ്ക് അക്കൌണ്ട് ഫ്രീസായി. അദ്ദേഹത്തിന് തന്‍റെ അക്കൌണ്ടില്‍ നിന്ന് പണം പിന്‍വലിക്കാനോ നിക്ഷേപിക്കാനോ കഴിയാതെ വന്നു. അദ്ദേഹം ബാങ്കിനെയും പിന്നാലെ പോലീസിനെയും പരാതിയുമായി സമീപിച്ചു. അന്വേഷണത്തില്‍ ഷാങിന്‍റെ അക്കൌണ്ടിലേക്ക് എത്തിയത് അനധികൃതമായ പണമാണെന്ന് കണ്ടെത്തി. കുറ്റകരമായ പോലീസ് റെക്കോര്‍ഡുള്ള ബാങ്ക് അക്കൌണ്ടുകളുമായോ അത്തരം വ്യക്തികളുമായോ ബന്ധപ്പെടുന്ന മറ്റ് ബാങ്ക് അക്കൌണ്ടുകളെ ഓണ്‍ലൈനിലൂടെ ബ്ലോക്ക് ചെയ്യുന്ന സംവിധാനമാണ് ഷാങിന്‍റെ  അക്കൌണ്ട് ഓണ്‍ലൈനായി പൂട്ടിച്ചത്. ഷാങിന് വന്ന കേക്ക് ഓര്‍ഡർ യഥാര്‍ത്ഥത്തില്‍ സമ്മാനിക്കാനുള്ളതല്ലായിരുന്നു. മറിച്ച് എന്തെങ്കിലും കുറ്റകൃത്യത്തില്‍ നിന്നും ലഭിച്ച ബ്ലാക്ക് മണി വൈറ്റാക്കാനുള്ള തന്ത്രമായിരുന്നു അത്. 

മുംബൈയിൽ മാത്രം സാധ്യം; 23 നില കെട്ടിടത്തിലെ 323 ചതുരശ്ര അടിയുള്ള 2 ബിഎച്ച്കെ ഫ്ലാറ്റിന്‍റെ വില ആകാശം മുട്ടും!

ഷാങിന്‍റെ അനുഭവം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ സമാനമായ നിരവധി അനുഭവങ്ങള്‍ പങ്കുവയ്ക്കപ്പെട്ടു. 'ഇക്കാലത്ത് ഒന്നും സുരക്ഷിതമല്ലെന്നായിരുന്നു' ഒരാളെഴുതിയത്. വ്യാപരികള്‍ ഇരകളാണെന്ന് മിക്കവരും കുറിച്ചു. വ്യാപാരിക്ക് നല്‍കിയ പണമാണ് വിളിച്ചയാള്‍ കൈമാറിയതാണെന്നും ഇതില്‍ ഏങ്ങനെ കേസ് എടുക്കുമെന്നും ചിലര്‍ സംശയം പ്രകടിപ്പിച്ചു.  എന്തായാലും വ്യാപകമാകുന്ന പുതിയ തട്ടിപ്പിന് പുറകെയാണ് പോലീസെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കുട്ടികൾ മുതൽ മുതിർന്നവർ വരെ; 90,000 വർഷം പഴക്കമുള്ള അഞ്ച് ഹിമയുഗ മനുഷ്യരുടെ കാൽപ്പാടുകള്‍ കണ്ടെത്തി !

Latest Videos
Follow Us:
Download App:
  • android
  • ios