ദിവസവും മുഖത്ത് മൂത്രം പുരട്ടും, അതാണ് യുവത്വത്തിന്റെ രഹസ്യം, പോസ്റ്റുമായി ഗായിക; ശരിക്കും സൗന്ദര്യം കൂടുമോ?
എല്ലാ ദിവസവും രാവിലെ താൻ തന്റെ തന്നെ മൂത്രം മുഖത്ത് പുരട്ടുന്നുണ്ട് എന്നാണ് കോറൽ കോസ്റ്റ പറയുന്നത്.
മുഖത്തെ പാടുകളും മുഖക്കുരുവും ഇല്ലാതെയാക്കുന്നതിനുള്ള ഒരു പ്രതിവിധിയാണ് ഇത് എന്നും അവര്‍ അവകാശപ്പെടുന്നു.

പ്രായമാകുന്നതിനെ കുറിച്ചോർക്കുമ്പോൾ മനുഷ്യർക്ക് പലർക്കും വല്ലാത്ത ഭയമാണ്. മുഖത്ത് ചുളിവുകൾ വീഴുമോ, നര കയറുമോ എന്ന് തുടങ്ങി അനേകം ആശങ്കകളും നമുക്കുണ്ടാകും. അതുകൊണ്ട് തന്നെ ചർമ്മം ചെറുപ്പമായി സൂക്ഷിക്കാനും യുവത്വം നിലനിർത്താനും പല വഴികളും നോക്കുന്ന ആളുകളുണ്ട്. എന്തിന്, പ്ലാസ്റ്റിക് സർജറികൾ വരെ ഇപ്പോൾ വളരെ സാധാരണമായിക്കഴിഞ്ഞു. എന്നാൽ, കൊളംബിയയില്‍ നിന്നുള്ള ഗായികയും ഇൻഫ്ലുവൻസറുമായ കോറൽ കോസ്റ്റ സ്വീകരിച്ച രീതി കുറച്ച് വ്യത്യസ്തമാണ്.
ഗായിക എന്ന നിലയിലും ഇൻഫ്ലുവൻസർ എന്ന നിലയിലും അറിയപ്പെടുന്ന ആളാണ് എങ്കിലും മുഖസൗന്ദര്യം കാത്ത് സൂക്ഷിക്കുന്ന കാര്യത്തിലും കോറൽ കോസ്റ്റ പ്രശംസിക്കപ്പെടാറുണ്ട്. എന്നാൽ, അതിനുവേണ്ടി ഗായിക ചെയ്യുന്ന കാര്യം കേട്ടാൽ എല്ലാവരും അവരെ അത്ര അഭിനന്ദിക്കണം എന്നില്ല. മാത്രമല്ല, എല്ലാവർക്കും അത് അംഗീകരിക്കാൻ സാധിക്കണം എന്നുമില്ല.
എല്ലാ ദിവസവും രാവിലെ താൻ തന്റെ തന്നെ മൂത്രം മുഖത്ത് പുരട്ടുന്നുണ്ട് എന്നാണ് കോറൽ കോസ്റ്റ പറയുന്നത്.
മുഖത്തെ പാടുകളും മുഖക്കുരുവും ഇല്ലാതെയാക്കുന്നതിനുള്ള ഒരു പ്രതിവിധിയാണ് ഇത് എന്നും അവര്‍ അവകാശപ്പെടുന്നു. മൂത്രം വൃത്തിയില്ലാത്തതാണ് എങ്കിലും അത് മുഖത്തെ വൃത്തിയുള്ളതാക്കി മാറ്റും എന്നാണ് ഗായികയുടെ അവകാശവാദം. മാത്രമല്ല, ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ അവർ ഇതേ കുറിച്ച് വിശദമായി ചർച്ച ചെയ്യുകയും ചെയ്തു. എന്നാൽ, ഒരുപാടുപേർ അവളെ ഇതിന്റെ പേരിൽ വിമർശിച്ചു. വിമർശിക്കുന്നർ പ്രധാനമായും ചൂണ്ടിക്കാണിച്ചത് ഇതിലെ വൃത്തിയില്ലായ്‍മയുടെ അപകടം തന്നെയാണ്. ഇത് അപകടകരമാണ് എന്നും വൃത്തിഹീനമാണ് എന്നും അവർ പറഞ്ഞു.
സ്പാനിഷ് സൊസൈറ്റി ഓഫ് പ്രൈമറി കെയർ ഫിസിഷ്യൻസിന്റെ (സെമർജെൻ) യൂറോളജി വർക്കിംഗ് ഗ്രൂപ്പ് അംഗം ഡെയ്ം പെരെസ് ഫെയ്‌റ്റോ ശാസ്ത്രീയമായ തെളിവുകളില്ല എന്നു പറഞ്ഞുകൊണ്ട് ഈ ചികിത്സയെ തള്ളിപ്പറഞ്ഞിട്ടുണ്ട്. മൂത്രം എന്നാൽ ശരീരം പുറന്തള്ളുന്ന ഒരു മാലിന്യം മാത്രമാണ് എന്നും അത് പല അസുഖങ്ങൾക്കും കാരണമാകാം എന്നും അദ്ദേഹം പറഞ്ഞു.
വായിക്കാം: ഇങ്ങനെ ഓരോരോ ഹോബികളാണ് പാമ്പുസ്നേഹികൾക്ക്; തലയിൽ മുത്തം കൊടുത്ത് യുവാവ്..!
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം