Asianet News MalayalamAsianet News Malayalam

70 കാരന് കഠിനമായ വയറുവേദന, പരിശോധനയില്‍ കണ്ടത് ട്യൂമര്‍; ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് 5 വിരകളെ !

 ക്ലോനോർച്ചിസ് സിനെൻസിസ് എന്ന വിരകള്‍ക്ക് ചൈനീസ് ലിവർ വിരകള്‍ എന്നും അറിയപ്പെടുന്നു. 

five parasitic flatworms found inside of 70 years old man's abdomen bkg
Author
First Published Dec 30, 2023, 11:58 AM IST

തികഠിനമായ വയറ് വേദനയെ തുടര്‍ന്ന് പരിശോധനയ്ക്കായി ആശുപത്രിയിലെത്തിയതായിരുന്നു 70 കാരന്‍. പരിശോധിച്ച ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്‍റെ പിത്തരസ നാളത്തിൽ തടസ്സമുണ്ടെന്നും ഒരു ട്യൂമര്‍ വളരുന്നുണ്ടെന്നും കണ്ടെത്തി. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്‍റെ വയറില്‍ നിന്നും ജീവനുള്ള അഞ്ച് വിരകളെ പുറത്തെടുത്തെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.  മനുഷ്യ ശരീരത്തിൽ കരളിൽ നിന്ന് കുടലിലേക്ക് ദഹന ദ്രാവകങ്ങൾ കൊണ്ടുപോകുന്ന ട്യൂബുകളുടെയും നാളങ്ങളുടെയും ഒരു ശൃംഖലയാണ് പിത്തരസ നാളം. ചൈനീസ് ഡോക്ടർമാരുടെ  വിദഗ്ധസംഘം ശസ്ത്രക്രിയയിലൂടെ അഞ്ച് പരാന്നഭോജി വിരകളെയാണ് ഇദ്ദേഹത്തിന്‍റെ ശരീരത്തില്‍ നിന്നും നീക്കം ചെയ്തതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. 

'ഹേ പ്രഭു ക്യാഹു വാ?; പ്രദര്‍ശിപ്പിക്കുന്നതിനിടെ യുവാവിന് 'ഫ്രഞ്ച് കിസ്' കൊടുത്ത പാമ്പിന്‍റെ വീഡിയോ വൈറല്‍ !

അഞ്ചോളം വിരകളുടെ ആക്രമണത്തെ തുടർന്നുണ്ടായ അണുബാധ അദ്ദേഹത്തിന്‍റെ വൻകുടലിൽ ഒരു ട്യൂമർ രൂപപ്പെടുന്നതിലേക്ക് നയിച്ചു. വിരകളെ വിജയകരമായി നീക്കം ചെയ്തതിന് പിന്നാലെ കുടലിലെ അർബുദത്തെ ചികിത്സിക്കുന്നതിനായി ഇപ്പോൾ അദ്ദേഹത്തിന് കീമോതെറാപ്പി ആരംഭിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ക്ലോനോർച്ചിസ് സിനെൻസിസ് (Clonorchis sinensis) എന്ന പരാന്നഭോജി വിരകളെയാണ് ഇദ്ദേഹത്തിന്‍റെ ശരീരത്തിനുള്ളിൽ നിന്നും കണ്ടെത്തിയത്. ക്ലോനോർച്ചിസ് സിനെൻസിസ് എന്ന വിരകള്‍ക്ക് ചൈനീസ് ലിവർ ഫ്ലൂക്ക് (Chinese liver fluke) എന്നും അറിയപ്പെടുന്നു. കിഴക്കൻ ഏഷ്യയിലെ ചില ഭാഗങ്ങളിൽ സാധാരണയായി കാണപ്പെടുന്ന ഈ പരന്നഭോജി വിരകൾ, അസംസ്കൃതമോ വേവിക്കാത്തതോ ആയ മത്സ്യമോ ​​കൊഞ്ചോ കഴിക്കുന്നത് വഴിയാണ് ഇത്തരം പരന്നാഭോജി വിരകള്‍ മനുഷ്യ ശരീരത്തിനുള്ളിൽ പ്രവേശിക്കുന്നത്. 'പരന്ന ഇല'യുടെ ആകൃതിയിലുള്ള ഇവ ശരീരത്തിൽ പ്രവേശിക്കുന്നത് അത്യന്തം അപകടകരമാണെന്ന് ഡോക്ടർമാർ പറയുന്നു.  ഇത്തരം പൂർണ്ണ വളർച്ചയെത്തിയ വിരകൾക്ക് 15 മുതൽ 20 മില്ലിമീറ്റർ വരെ നീളവും മൂന്നോ നാലോ മില്ലി മീറ്റർ വരെ വീതിയും ഉണ്ടാകുമെന്നും ഡോക്ടർമാർ അഭിപ്രായപ്പെട്ടു.

'പരാതിയുണ്ട് സാറേ...'; ജില്ലാ കലക്ടറുടെ ഔദ്യോഗിക വസതിയിലേക്ക് ഗേറ്റ് തകർത്ത് കയറുന്ന കാട്ടാനയുടെ വീഡിയോ വൈറൽ

മനുഷ്യ ശരീരത്തിന് ആവശ്യമായ പിത്തരസം പോലുള്ള ദഹന രസങ്ങൾ ഉത്പാദിപ്പിക്കുകയും സംഭരിക്കുകയും ചെയ്യുന്ന പിത്തരസം, കരൾ, പിത്തസഞ്ചി എന്നിവ ഉൾപ്പെടുന്ന മനുഷ്യശരീരത്തിലെ പിത്തരസം സംവിധാനത്തില്‍ ഇത്തരം പരാന്നഭോജി വിരകൾ ഉണ്ടെന്ന് മിക്ക ആളുകൾക്കും അറിയില്ല. ഇത്തരമൊരു അവസ്ഥ സാധാരണയായി ലക്ഷണമില്ലാത്തതാണെങ്കിലും, ഇത് ചികിത്സിച്ചില്ലെങ്കിൽ കരൾ വീക്കം, പിത്തസഞ്ചി, പിത്തരസം ക്യാൻസർ എന്നിവയ്ക്ക് കാരണമാകുമെന്നും ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. എമർജിംഗ് ഇൻഫെക്ഷ്യസ് ഡിസീസസ് ജേണലിൽ പ്രസിദ്ധീകരിച്ച 2005 ലെ ഒരു പഠനം പറയുന്നത് പരാദ വിരകൾ പിടിപെടാനുള്ള സാധ്യത ആഗോളതലത്തിൽ 600 ദശലക്ഷം ആളുകളിലെങ്കിലും ഉണ്ടെന്നാണ്.  അതേസമയം ചൈന, കൊറിയ, വിയറ്റ്നാം എന്നിവിടങ്ങളിൽ ഇത്തരം സംഭവങ്ങള്‍ താരതമ്യേന കൂടുതലാണ്. കാരണം ഇവിടെ മത്സ്യം, മറ്റ് പുഴുക്കൾ അടക്കമുള്ള ജീവിവര്‍ഗ്ഗങ്ങളെ അസംസ്കൃതമായോ പാതി വേവിച്ചോ കഴിക്കുന്നത് പരമ്പരാഗത പാചകരീതിയുടെ ഭാഗമാണ്.

ഇതെങ്ങനെ സാധിക്കുന്നു?; 'സ്ക്രൈ ഡൈവിംഗി'നിടെ 'സ്കൈ വാക്ക്' നടത്തുന്ന വീഡിയോ കണ്ട് കണ്ണ് തള്ളി സോഷ്യല്‍ മീഡിയ !
 

Follow Us:
Download App:
  • android
  • ios