Asianet News MalayalamAsianet News Malayalam

'പരാതിയുണ്ട് സാറേ...'; ജില്ലാ കലക്ടറുടെ ഔദ്യോഗിക വസതിയിലേക്ക് ഗേറ്റ് തകർത്ത് കയറുന്ന കാട്ടാനയുടെ വീഡിയോ വൈറൽ

നാട്ടിലെത്തിയ ആന നേരെ നടന്ന് ചെന്നത് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കലക്ടറുടെ ഔദ്ധ്യോഗിക വസതിയിലേക്ക്. കാട്ടാന കലക്ടറുടെ വീട്ടിലേക്ക് കയറുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വളരെ പെട്ടെന്ന് തന്നെ വൈറലായി.

video of a wild elephant breaking the gate of district collector's official residence has gone viral BKG
Author
First Published Dec 29, 2023, 12:45 PM IST


വാസവ്യവസ്ഥയുടെ നഷ്ടവും ഭക്ഷണ ലഭ്യതയിലെ കുറവും അടക്കം നിരവധി കാരണങ്ങളാണ് വന്യമൃഗങ്ങള്‍ മനുഷ്യവാസ പ്രദേശങ്ങളിലേക്ക് ഇറങ്ങുന്നതിന് കാരണമായി പറയുന്നത്. കാരണങ്ങള്‍ എന്ത് തന്നെയായാലും അവയൊന്നും പരിഹരിക്കപ്പെടുന്നില്ലെന്നത് പോലെ തന്നെ വന്യമൃഗങ്ങള്‍ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത് വര്‍ദ്ധിക്കുകയും ചെയ്തു. കേരളത്തില്‍ കാട്ടാനകളും കടുവകളും ഗ്രാമങ്ങളിലേക്ക് ഇറങ്ങി മനുഷ്യനെ ആക്രമിക്കുന്ന വാര്‍ത്തകള്‍ ഇന്ന് സാധാരണമാണ്. കാട്ടു പന്നികളെ പോലെ കരടിയും പുലികളും പോലും ഇന്ന് ഗ്രാമങ്ങളിലേക്ക് ഇറങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിനിടെയാണ് അങ്ങ് ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ കാട്ടാന ഇറങ്ങിയത്. കാടിറങ്ങി, നാട്ടിലെത്തിയ ആന നേരെ നടന്ന് ചെന്നത് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കലക്ടറുടെ ഔദ്യോഗിക വസതിയിലേക്ക്. കാട്ടാന കലക്ടറുടെ വീട്ടിലേക്ക് കയറുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വളരെ പെട്ടെന്ന് തന്നെ വൈറലായി. ഹരിദ്വാറിന് സമീപമാണ് രാജാജി ടൈഗര്‍ റിസര്‍വ് സ്ഥിതി ചെയ്യുന്നത്. 

സാമൂഹിക മാധ്യമങ്ങളില്‍ കാട്ടാനയുടെ നിരവധി വീഡിയോകളാണ് പ്രചരിക്കുന്നത്. വീഡിയോകളില്‍ ആന വേഗത്തില്‍ ഒരു വലിയ ഗേറ്റ് കടന്ന് റോഡിലൂടെ പോകുന്നത് കാണാം. ഈ സമയം വീഡിയോ ചിത്രീകരിച്ചിരുന്ന സ്ഥലത്ത് നിന്നും ആളുകള്‍ ആനയുടെ ശ്രദ്ധ അകറ്റാന്‍ വേണ്ടി ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു. റോഡിലൂടെ ഗേറ്റ് കടന്ന് പോയ ആന ശബ്ദകോലാഹലം കേട്ട് പെട്ടെന്ന് തിരിച്ച് വന്ന്, തന്‍റെ മസ്തകം ഉപയോഗിച്ച്, അടച്ചിട്ട ഗേറ്റ് ഒറ്റത്തള്ളിന് തുറക്കുന്നു. പിന്നാലെ അകത്ത് കയറാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. പതിനഞ്ച് സെക്കന്‍റിന്‍റെ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടത്.  

'മുഫാസാ... ഹലോ...'; പാകിസ്ഥാനില്‍ കാറിന്‍റെ പിന്‍സീറ്റില്‍ തല പുറത്തേക്കിട്ട് ഒരു സിംഹകുട്ടി, വീഡിയോ വൈറല്‍ !

'എന്ത്, ഏവറസ്റ്റിലും ട്രാഫിക് ബ്ലോക്കോ?'; ഏവറസ്റ്റിലേക്കുള്ള തിരക്കേറിയ ഒറ്റയടി പാതയുടെ ചിത്രം വൈറല്‍ !

സാമൂഹിക മാധ്യമമായ ട്വിറ്ററില്‍ വീഡിയോ പങ്കുവച്ച് കൊണ്ട് ട്വിറ്റര്‍ ഉപയോക്താവും ഉത്തരാഖണ്ഡ് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുമായ Dr. PM Dhakate ഇങ്ങനെ എഴുതി, 'ഹരിദ്വാറിലെ  കാടുകളോട് ചേർന്നുള്ള പ്രദേശങ്ങളിൽ, ആന കയറിയ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്, ഈ സംഭവത്തില്‍ അത് ജില്ലാ കളക്ടറുടെ ഓഫീസായിരുന്നു, ആന ജില്ലാ കോടതി ജുഡീഷ്യറിയുടെ പ്രധാന കവാടത്തിലേക്ക് കയറുകയും അടച്ച ഗേറ്റ് ബലമായി തുറക്കുകയും ചെയ്തു. പരമ്പരാഗത പാതകളിലൂടെയുള്ള ആനയുടെ യാത്രാപഥം അതിന്‍റെ ശ്രദ്ധേയമായ ഓർമ്മയ്ക്ക് കാരണമായി പറയപ്പെടുന്നു. ഏറെനേരത്തെ പരിശ്രമത്തിന് ശേഷം, ഉത്തരാഖണ്ഡ് വനം വകുപ്പ് സംഘം ആനയെ അതിന്‍റെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് തിരിച്ചുവിട്ടു.'  വീഡിയോയ്ക്ക് താഴെ ഒരു കാഴ്ചക്കാരനെഴുതിയത്, 'ഒരുപക്ഷേ അവർ കാട് വെട്ടുന്നതിന് നീതി ആവശ്യപ്പെട്ട് വന്നതായിരിക്കാം, നാമെല്ലാവരും എവിടെ പോകണം?' എന്ന് ചോദിച്ചു. 

'ഓടുന്ന കാറിന്‍റെ മുകളിൽ കിടന്നുറങ്ങുന്ന കുട്ടികൾ'; ഗോവയില്‍ സഞ്ചാരികൾക്ക് നിയന്ത്രണം വേണമെന്ന് സോഷ്യല്‍ മീഡിയ

Latest Videos
Follow Us:
Download App:
  • android
  • ios