താന്‍ ദൂരെ നിന്നാണ് വരുന്നതെന്നും നേരിട്ട് കണ്ട് സംസാരിക്കണമെന്നും  ഡെലിവറി എക്സിക്യൂട്ടീവ് നിർബന്ധം പിടിച്ചു. കാരണം അന്വേഷിച്ചപ്പോൾ താൻ 40 മിനിറ്റ് ഡ്രൈവ് ചെയ്താണ് ഭക്ഷണവുമായി എത്തിയതെന്നും അതുകൊണ്ട് തനിക്ക് ടിപ്പായി നൽകിയ തുക കുറവാണന്നും കൂടുതൽ തുക വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. 

വെയ്റ്റര്‍മാരുടെ ജോലി, ഹോട്ടല്‍ ഭക്ഷണം കഴിക്കാനായി വരുന്നവര്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന ഭക്ഷണം എത്തിച്ച് നല്‍കുകയെന്നതാണ്. അതിനായാണ് ഹോട്ടലുടമ ഈ തോഴില്‍ മേഖലയില്‍ ജോലി ചെയ്യുന്നതിനായി ആളുകളെ ശമ്പളം നല്‍കി നിര്‍ത്തിയിരിക്കുന്നത്. എന്നാല്‍, ചില ഹോട്ടലുകളില്‍ നിന്ന് നല്ല നിലയിലുള്ള ഉപഭോക്തൃ സേവനം ലഭിക്കുമ്പോള്‍, നമ്മള്‍ ചിലപ്പോള്‍ വെയ്റ്റര്‍മാര്‍ക്ക് ടിപ്പ് നല്‍കുന്നതും പതിവാണ്. എന്നാല്‍, ടിപ്പെന്നത് വെയ്റ്റര്‍മാരുടെ അവകാശമല്ലെന്നും ഓര്‍ക്കേണ്ടതുണ്ട്. എന്നാല്‍ ഫുഡ് ഡെലിവറിക്കായി എത്തിയ ഏക്സിക്യൂട്ടീവ്, തനിക്ക് നല്‍കിയ ടിപ്പ് കുറഞ്ഞ് പോയെന്ന പരാതിയില്‍ ഭക്ഷണം ആവശ്യപ്പെട്ടയാള്‍ക്ക് നല്‍കാന്‍ തയ്യാറായില്ലെന്നാണ് വര്‍ത്ത.

ഓർ‍ഡർ ചെയ്ത ഭക്ഷണവുമായി എത്തിയപ്പോൾ നൽകിയ ടിപ്പ് തുക കുറഞ്ഞ് പോയതിനെ തുടര്‍ന്ന് ഡെലിവറി എക്സിക്യൂട്ടീവ് ദേഷ്യപ്പെട്ടുകയും ഭക്ഷണം നൽകാതെ മടങ്ങുകയും ചെയ്തു. അമേരിക്കയിലെ പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി ഏജൻസിയായ ഡോർഡാഷ് വഴി ഭക്ഷണം ഓർഡർ ചെയ്ത ഉപഭോക്താവിനാണ് ഈ ദുരനുഭവം. ഭക്ഷണത്തിന്‍റെ പണത്തിനോടൊപ്പം തന്നെ ഡെലിവറി എക്സിക്യൂട്ടിവിനുള്ള ടിപ്പായി 8 ഡോളറും ഉപഭോക്താവ് ഓൺലൈനായി അടച്ചിരുന്നു. ഏതാണ്ട് 650 ഇന്ത്യൻ രൂപ വരും ടിപ്പ് മാത്രം. എന്നാൽ തനിക്ക് ടിപ്പായി നൽകിയ പണം കുറഞ്ഞ് പോയി എന്നാരോപിച്ച് ഭക്ഷണവുമായി എത്തിയ ഡെലിവറി എക്സിക്യൂട്ടീവായ യുവതി ഭക്ഷണം ഓഡർ ചെയ്ത ആൾക്ക് അത് നൽകാതെ തിരികെ കൊണ്ടു പോകുകയായിരുന്നു.

കൂടുതല്‍ വായനയ്ക്ക്: ദില്ലിയില്‍ മദ്യം കൊണ്ട് ആറാട്ട്; ഹോളിക്കിടെ ദില്ലിക്കാർ കുടിച്ചു തീർത്തത് 58.8 കോടിയുടെ മദ്യം

സ്മിത്ത്ടൗണിലുള്ള ഉപഭോക്താവ് ലോംഗ് ഐലൻഡിലെ കോമാക്കിൽ നിന്നാണ് ഭക്ഷണം ഓർഡർ ചെയ്തത്. ഭക്ഷണവുമായി എത്തിയ ഡെലിവറി എക്സിക്യൂട്ടീവിനോട് ഭക്ഷണം ഡോറിന് പുറത്ത് വെച്ച് മടങ്ങികൊള്ളാൻ ഉപഭോക്താവ് പറഞ്ഞു. എന്നാൽ, അങ്ങനെ ചെയ്യാൻ തയ്യാറല്ലന്നും താന്‍ ദൂരെ നിന്നാണ് വരുന്നതെന്നും നേരിട്ട് കണ്ട് സംസാരിക്കണമെന്നും ഡെലിവറി എക്സിക്യൂട്ടീവ് നിർബന്ധം പിടിച്ചു. കാരണം അന്വേഷിച്ചപ്പോൾ താൻ 40 മിനിറ്റ് ഡ്രൈവ് ചെയ്താണ് ഭക്ഷണവുമായി എത്തിയതെന്നും അതുകൊണ്ട് തനിക്ക് ടിപ്പായി നൽകിയ തുക കുറവാണന്നും കൂടുതൽ തുക വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. എന്നാൽ അതിന് ഉപഭോക്താവ് തയാറാകാതിരുന്നതോടെ രോഷാകൂലയായ ഡെലിവറി എക്സിക്യൂട്ടീവ് ഭക്ഷണവുമായി മടങ്ങുകയായിരുന്നു.

കൂടുതല്‍ വായനയ്ക്ക്: കാടിന്‍റെ സ്വന്തം ടാക്സ് കലക്റ്റര്‍; കരിമ്പ് ലോറികള്‍ തടഞ്ഞ് നിര്‍ത്തി കരിമ്പെടുക്കുന്ന ആന !

അധികം വൈകാതെ തന്നെ ഉപഭോക്താവ് തന്‍റെ വാതിലില്‍ ഘടിപ്പിച്ചിരുന്ന സുരക്ഷാ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കു വെക്കുകയും സംഭവത്തെക്കുറിച്ച് വിവരിക്കുകയും ചെയ്തു. ഇതോടെ ഡെലിവറി എക്സിക്യൂട്ടിവിന്‍റെ മോശം പെരുമാറ്റത്തെയും ഡോർഡാഷ് ഏജൻസിയേയും വിമർശിച്ച് കൊണ്ട് നിരവധി പേർ രംഗത്ത് വന്നു. സംഭവം വിവാധമായതോടെ ഡോർഡാഷ് ഏജൻസിയുടെ ഉദ്യോഗസ്ഥർ തന്നെ നേരിട്ടെത്തി ഉപഭോക്താവിനോട് ക്ഷമ ചോദിക്കുകയും ഡെലിവറി എക്സിക്യൂട്ടീവിനെ പിരിച്ച് വിടുകയും ചെയ്തു.

കൂടുതല്‍ വായനയ്ക്ക്: രാത്രിയില്‍ യുവതിയെ കടന്ന് പിടിച്ച് പോലീസ്; വീഡിയോ വൈറല്‍, പിന്നാലെ നടപടിയുമായി എംപി പോലീസ്