യഥാർത്ഥത്തിൽ ഇത് ഓറഞ്ച് കമ്പനിയുടെ ഒരു തന്ത്രമായിരുന്നു എന്നാണ് വാസെൻഹോവ് ആരോപിക്കുന്നത്. കമ്പനി ജോലിയിൽ നിന്നും പിരിച്ചുവിടാതെ തന്നെ താൻ സ്വയം പിരിഞ്ഞു പോവുക എന്നതായിരുന്നു കമ്പനിയുടെ ഉദ്ദേശമെന്നും ഇവർ ആരോപിക്കുന്നു.


ജോലി ഒന്നും ചെയ്യാതെ വെറുതെയിരുന്ന് മാസാമാസം കൃത്യമായി ശമ്പളം മാത്രം വാങ്ങിക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് എപ്പോഴെങ്കിലും നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? എന്നാൽ, അത് അത്ര സുഖകരമായ ഏർപ്പാട് അല്ല എന്നാണ് ഒരു ഫ്രഞ്ച് വനിത പറയുന്നത്. ഒന്നും രണ്ടുമല്ല 20 വർഷം ഒരു പ്രമുഖ കമ്പനിയിൽ നിന്നും ഇത്തരത്തിൽ പ്രത്യേകിച്ച് ജോലി ഒന്നും ചെയ്യാതെ ശമ്പളം വാങ്ങിയതിന്‍റെ അനുഭവത്തിലാണ് ഇവരുടെ ഈ വെളിപ്പെടുത്തൽ. മാത്രമല്ല തനിക്ക് ജോലി ഒന്നും നൽകാതെ ശമ്പളം മാത്രം നൽകിയതിന് ആ കമ്പനിക്കെതിരെ കോടതിയിൽ പരാതി നൽകിയിരിക്കുകയാണ് ഈ സ്ത്രീ ഇപ്പോൾ. ലോറൻസ് വാൻ വാസൻഹോവ് എന്ന ഫ്രഞ്ച് വനിതയാണ്, രണ്ട് പതിറ്റാണ്ടായി മുഴുവൻ വേതനവും നൽകിയിട്ടും ജോലി നൽകാത്തതിന് ടെലികോം സ്ഥാപനമായ ഓറഞ്ചിനെതിരെ കേസ് കൊടുത്തത്.

വിഎൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് ഓറഞ്ച് കമ്പനി ഏറ്റെടുക്കുന്നതിന് മുമ്പ് 1993-ൽ ഫ്രാൻസ് ടെലികോമിൽ വാസെൻഹോവ് ജോലി ചെയ്തിരുന്നു. അക്കാലത്ത് അപസ്മാരം ബാധിച്ച് അവരുടെ ശരീരത്തിന്‍റെ ഒരു വശം തളർന്നു. അന്ന് അവരുടെ ശാരീരിക പരിമിതികൾ അംഗീകരിച്ച്, കമ്പനി ഉചിതമായ ഒരു പോസ്റ്റ് വാഗ്ദാനം ചെയ്തു. ഇതേ തുടര്‍ന്ന് 2002 വരെ അവർക്ക് കമ്പനിയിൽ ഹ്യൂമൻ റിസോഴ്‌സും സെക്രട്ടറി സ്ഥാനവും ഉണ്ടായിരുന്നു. തുടർന്ന് ഫ്രാൻസിലെ മറ്റൊരു വിഭാഗത്തിലേക്ക് തന്നെ മാറ്റാൻ അവർ അഭ്യർത്ഥിച്ചു. എന്നാൽ തന്‍റെ പുതിയ ജോലി സ്ഥലത്ത് അവർക്ക് യാതൊരുവിധത്തിലുള്ള സംതൃപ്തിയും ലഭിച്ചില്ല. കാരണം. അവർക്ക് അവിടെ പ്രത്യേകിച്ച് ജോലി ഒന്നും ചെയ്യാനില്ലായിരുന്നു എന്നത് തന്നെ. പക്ഷേ, ശമ്പളം കൃത്യമായി ലഭിച്ചിരുന്നു. 

'കിടക്കാൻ കിടപ്പുമുറി ഇല്ലാത്ത വീട്'; വാടക നാലുലക്ഷം, കുഞ്ഞൻ അപ്പാർട്ട്മെന്‍റ് വൈറല്‍

യഥാർത്ഥത്തിൽ ഇത് ഓറഞ്ച് കമ്പനിയുടെ ഒരു തന്ത്രമായിരുന്നു എന്നാണ് വാസെൻഹോവ് ആരോപിക്കുന്നത്. കമ്പനി ജോലിയിൽ നിന്നും പിരിച്ചുവിടാതെ തന്നെ താൻ സ്വയം പിരിഞ്ഞു പോവുക എന്നതായിരുന്നു കമ്പനിയുടെ ഉദ്ദേശമെന്നും ഇവർ ആരോപിക്കുന്നു. കമ്പനിയുടെ ഈ പ്രവർത്തി തന്നെ ഏറെ വേദനിപ്പിച്ചെന്നും വലിയ വിവേചനം ആണ് തനിക്ക് നേരിടേണ്ടിവന്നുമാണ് ഇവർ പറയുന്നത്. 2015 -ൽ സർക്കാരിനും വിവേചനത്തിനെതിരായ പോരാട്ടത്തിനായുള്ള ഹൈ അതോറിറ്റിക്കും നൽകിയ പരാതിയെത്തുടർന്ന് കമ്പനിയുമായുള്ള മധ്യസ്ഥ ചർച്ചകൾക്കായി ഒരാളെ നിയമിച്ചെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ലെന്നും വാസെൻഹോവ് പറയുന്നു. ജോലി ഒന്നും നൽകാതെ ശമ്പളം മാത്രം കൃത്യമായി നൽകുന്നത് സുഖകരമായ അവസ്ഥയല്ലെന്നും ഞാൻ വളരെ വലിയ മാനസിക വിഷമത്തിലൂടെയാണ് കഴിഞ്ഞ 20 വർഷക്കാലം കടന്നു പോയതെന്നും ആണ് ഇവർ പറയുന്നത്. ഇത് തന്നെ കടുത്ത വിഷാദവസ്ഥയിലേക്ക് പോലും നയിച്ചെന്നും വാസെൻഹോവ് പറയുന്നു.

100 മില്ലി രക്തത്തിൽ ഇനി 20 മില്ലി മദ്യം മാത്രം; 1967 -ന് ശേഷം ആദ്യമായി ഡ്രിങ്ക് ഡ്രൈവ് പരിധി കുറയ്ക്കാൻ യുകെ