Asianet News MalayalamAsianet News Malayalam

'ഷോ ഫ്രീ അല്ല'; വിവാഹത്തിന് വരുന്നില്ലെന്ന് അതിഥികള്‍, വരാത്തവര്‍ ഒരു ലക്ഷം രൂപ വച്ച് തരണമെന്ന് വധു !

വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍, ക്ഷണിക്കപ്പെട്ട അതിഥികള്‍ വരില്ലെന്ന് വിളിച്ച് പറഞ്ഞു. അവര്‍ക്ക് യാത്ര ചെലവേറിയതാണെന്ന്, അപ്പോള്‍ ആളെണ്ണത്തിന് കസേരയ്ക്ക്  1,336 ഡോളർ വച്ച് ചെലവഴിച്ച എന്‍റെ പണം? വധു ചോദിക്കുന്നു. 
 

Guests who do not attend the wedding are asked to pay a fee bkg
Author
First Published Dec 19, 2023, 4:10 PM IST


വിവാഹം എന്നത് ഒരാളുടെ ജീവിതത്തിലെ വലിയൊരു നിമിഷമാണ്. കുറഞ്ഞത് ആദ്യമായി വിവാഹിതരാകുന്നവരെ സംബന്ധിച്ചെങ്കിലും. അതിനായി നിരവധി മാസത്തെ പരിശ്രമങ്ങളും അലച്ചിലുകളും ഉണ്ടാകും. വിവാഹ വസ്ത്രങ്ങള്‍ വാങ്ങണം. ആഭരണങ്ങള്‍ വാങ്ങണം. അതിഥികളെ ക്ഷണിക്കണം. വിരുന്നുകാര്‍ക്കുള്ള ഭക്ഷണം സജ്ജീകരിക്കണം. വിവാഹ വേദി കണ്ടെത്തണം. ഇങ്ങനെ തൊട്ടതിനും പിടിച്ചതിനുമെല്ലാമുള്ള പണവും കണ്ടെത്തണം. ഈ കാര്യങ്ങളെല്ലാം സജ്ജീകരിച്ച് ഒടുവില്‍ വിളിച്ച അതിഥികളില്‍ പലരും എത്തിയില്ലെങ്കിലോ? ഉണ്ടാക്കിവച്ച ഭക്ഷണമെല്ലാം വെറുതെയാകും. അതിനായി ചെലവഴിച്ച പണം വെറുതെയാകും. ഇതിനൊക്കെ പുറമേ വധുവിനും വരനും അതൊരു കുറച്ചിലുമാകും. ഇത്തരം ഒരു അനുഭവത്തിലൂടെ കടന്നു പോയ ഒരു വധു, തന്‍റെ വിവാഹത്തിന് പങ്കെടുക്കാനില്ലെന്ന് അറിയിച്ച അതിഥികള്‍ക്ക് കൊടുത്തത് എട്ടിന്‍റെ പണി. 

അങ്ങ് ഓസ്ട്രേലിയയിലാണ് സംഭവം. പതിനായിരത്തിന് മേലെ ഡോളര്‍ ചെലവഴിച്ച് വിവാഹ ആഘോഷങ്ങളെല്ലാം സംഘടിപ്പിച്ചപ്പോള്‍ അന്തര്‍സംസ്ഥാന വിമാനയാത്ര ചെയ്യാന്‍ വയ്യാത്തത് കൊണ്ട് വിവാഹത്തിന് പങ്കെടുക്കുന്നില്ലെന്ന് പത്തോളം അതിഥികള്‍ വധുവിനെ വിളിച്ച് പറഞ്ഞു. ഇതില്‍പ്പരം മറ്റൊരു നിരാശ അവള്‍ക്കുണ്ടായിരുന്നില്ല. ഈ സങ്കടം മറികടക്കാന്‍ വധു കണ്ട ഉപായം, 'മണീസ് പോഡ്കാസ്റ്റില്‍' (Money’ podcast) അവള്‍ പങ്കുവച്ചു. "കല്യാണത്തിന് ഒരാഴ്ച മുമ്പായിരുന്നു അത്. ഞാന്‍ വിവാഹത്തിന് വരുമെന്ന് ഉറപ്പുള്ള ആളുകളുടെ കണക്കുകള്‍ വിവാഹവേദിക്കാര്‍ക്ക് നല്‍കിയിരുന്നു. ഇതിനായി ആളെണ്ണത്തിന് കണക്കാക്കി 10,33,484.71 രൂപ (12,426 ഡോളർ ) നല്‍കുകയും ചെയ്തു.' അവള്‍ പോഡ്കാസ്റ്റിലൂടെ പറഞ്ഞു. 

കൊടുങ്കാറ്റില്‍ പെട്ട് നിര്‍ത്തിയിട്ട ബോയിംഗ് വിമാനം തെന്നി നീങ്ങി; ഞെട്ടിപ്പിക്കുന്ന വീഡിയോ !

'എന്നാല്‍ വിവാഹത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍, വിവാഹം ക്ഷണിച്ചപ്പോള്‍ വരുമെന്ന് അറിയിച്ച അതിഥികള്‍ വരില്ലെന്ന് വിളിച്ച് പറഞ്ഞു. അവര്‍ക്ക് അന്തര്‍ സംസ്ഥാന വിമാനയാത്ര ചെലവേറിയതാണെന്നും അതിനാല്‍ വരുന്നില്ലെന്നുമായിരുന്നു പറഞ്ഞത്. അപ്പോള്‍ അവര്‍ക്കായി ഒരു കസേരയ്ക്ക് 1,336 ഡോളർ (1,11,125.14 രൂപ) വച്ച് വിവാഹവേദിയില്‍ ഞാന്‍ മുടക്കിയ പണം? എനിക്കുണ്ടായ ചെലവുകള്‍ അതിഥികളോട് വഹിക്കാന്‍ പറയുന്നത് ന്യായമാണോ?' അവള്‍ പോഡ്കാസ്റ്റിലൂടെ ചോദിച്ചു.  ഒപ്പം, 2023 ജനുവരിയില്‍ ഔദ്യോഗികമായി ക്ഷണിക്കുന്നതിനും 18 മാസങ്ങള്‍ക്ക് മുമ്പ് തന്നെ തന്‍റെ വിവാഹ തിയതി അതിഥികളെ അറിയിക്കുകയും അന്നേ ദിവസത്തെ മറ്റ് പരിപാടികള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുകയും ചെയ്തതാണ്. എന്നിട്ടും വിവാഹത്തിന് ഒരാഴ്ച മുമ്പ് വിളിച്ച് വിവാഹത്തിന് വരില്ലെന്ന് പറയുന്നത് ശരിയാണോയെന്നും യുവതി ചോദിക്കുന്നു.

'അത് ഹറാമല്ല'; മൂന്ന് വര്‍ഷത്തെ വിലക്ക് പിന്‍വലിച്ച്, 'ഹലാല്‍ ക്രിസ്മസ്' ആശംസകള്‍ നേര്‍ന്ന് മലേഷ്യ

യുവതിയുടെ പോഡ്കാസ്റ്റ് വൈറലായി. കോട്ടവര്‍ പലരും യുവതിയോട് ഐക്യദാര്‍ഢ്യപ്പെട്ടു. വിവാഹത്തിന് വരാത്ത അതിഥികളില്‍ നിന്നും ചെലവായ പണം ഈടാക്കാവുന്നതാണെന്ന് നിരവധി പേര്‍ അഭിപ്രായപ്പെട്ടു. മാത്രമല്ല, പങ്കെടുക്കാത്തതിന് അതിഥികള്‍ പറഞ്ഞ കാരണം തീര്‍ത്തും ബാലിശമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പക്ഷേ. എല്ലാവരും ഈ നിര്‍ദ്ദേശത്തെ അംഗീകരിച്ചില്ല. ഒരാള്‍ നിര്‍ദ്ദേശിച്ചത്,'നിങ്ങള്‍ക്ക് ചെലവ് താങ്ങാന്‍ പറ്റുന്നില്ലെങ്കില്‍, കുറഞ്ഞ ചെലവില്‍ വിവാഹാഘോഷം നടത്തുക.' എന്നായിരുന്നു. "ഇത് വധുവിന്‍റെയും വരന്‍റെയും പരിപാടിയാണ്, അതിനാൽ ചെലവ് വഹിക്കേണ്ടത് അവരാണ്,'  എന്നായിരുന്നു മറ്റൊരാള്‍ അഭിപ്രായപ്പെട്ടത്. വേറൊരുടെ നിര്‍ദ്ദേശം, 'അവര്‍ ക്ഷണിക്കപ്പെട്ട അതിഥികളാണ്. അവരുടെ സൌകര്യങ്ങള്‍ നോക്കേണ്ടത് ക്ഷണിച്ചവരാ'ണെന്നായിരുന്നു.

ഓടുന്ന ബൈക്കിലിരുന്ന് കുട്ടിയുടെ ഭരതനാട്യം പ്രാക്റ്റീസ് ! അലറിവിളിച്ച് കാറിലെ യാത്രക്കാര്‍; വൈറല്‍ വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios