'നിങ്ങളെന്നെ കൊണ്ട് ഇത് ചെയ്യിക്കുന്നതാണ്. എക്കാലവും ജീവിക്കാമെന്നാണോ നിങ്ങൾ കരുതുന്നത്' എന്നെല്ലാം യുവതി അമ്മയോട് അക്രോശിക്കുന്നുണ്ട്.

സ്വത്തിന് വേണ്ടി മാതാപിതാക്കളെ അക്രമിക്കുന്ന മക്കൾ സമൂഹത്തിൽ കൂടി വരികയാണ്. അത്തരം മനസ് മരവിപ്പിക്കുന്ന സംഭവങ്ങളുടെ വീഡിയോയും ചിത്രങ്ങളും വാർത്തകളുമെല്ലാം ഒരുപാട് ഇന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ നാം കാണുന്നുണ്ട്. അത്തരത്തിലുള്ള ഞെട്ടിക്കുന്ന ഒരു സംഭവമാണ് ഹരിയാനയിൽ കഴിഞ്ഞ ദിവസം നടന്നത്. സ്വത്തിന് വേണ്ടി അമ്മയെ മകൾ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്.

ഹരിയാനയിലെ ഹിസാറിൽ നിന്നുള്ള യുവതി അമ്മയെ കടിക്കുകയും 'നിന്റെ ചോര ഞാൻ കുടിക്കും' എന്ന് അക്രോശിക്കുകയുമായിരുന്നു. അവർ അമ്മയെ കടിക്കുക മാത്രമല്ല, തല്ലുന്നതും മുടിയിൽ പിടിച്ച് വലിക്കുന്നതും അക്രമിക്കുന്നതും എല്ലാം വീഡിയോയിൽ കാണാമായിരുന്നു. സ്വത്ത് തന്റെ പേരിലേക്ക് എഴുതി നൽകാത്തതിന്റെ പേരിലാണ് യുവതി അമ്മയെ ക്രൂരമായി അക്രമിച്ചത്. അമ്മയെ യുവതി വീട്ടുതടങ്കലിൽ വച്ചിരിക്കുകയായിരുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു. 

'നിങ്ങളെന്നെ കൊണ്ട് ഇത് ചെയ്യിക്കുന്നതാണ്. എക്കാലവും ജീവിക്കാമെന്നാണോ നിങ്ങൾ കരുതുന്നത്' എന്നെല്ലാം യുവതി അമ്മയോട് അക്രോശിക്കുന്നുണ്ട്. അമ്മയായ നിർമല ദേവിയെ അക്രമിച്ചതിന് മകൾ റിതയുടെ പേരിൽ പിന്നാലെ പൊലീസ് കേസെടുത്തിട്ടുണ്ട് എന്നും റിപ്പോർട്ടുകൾ പറയുന്നു. 

റിതയുടെ സഹോദരനായ അമർദീപ് സിങ്ങ് ആണ് കേസ് കൊടുത്തിരിക്കുന്നത്. വിവാഹം കഴിഞ്ഞതാണെങ്കിലും റിതയും ഭർത്താവും അമ്മയ്ക്കൊപ്പമാണ് താമസം. അമ്മയെ തടവിലാക്കുകയും നിരന്തരം സ്വത്തിന് വേണ്ടി അക്രമിക്കുകയും ചെയ്യാറുണ്ട്. 65 ലക്ഷത്തിന് നേരത്തെ ഒരു സ്വത്ത് വിറ്റ പണവും റിത കൈക്കലാക്കിയിരുന്നു. താൻ വീട്ടിൽ വരുന്നത് സഹോദരി വിലക്കിയിരിക്കുകയാണ്, കള്ളക്കേസ് നൽകും എന്നാണ് ഭീഷണി എന്നും അമർദീപ് പറയുന്നു. 

ആസാദ് ന​ഗർ പൊലീസ് സ്റ്റേഷൻ മേധാവി ഇൻസ്പെക്ടർ സാധുറാം എൻഡിടിവിയോട് പറഞ്ഞത് പ്രകാരം ഭാരതീയ ന്യായ സംഹിതയിലെ 'മെയിന്റനൻസ് ആൻഡ് വെൽഫെയർ ഓഫ് പാരന്റ്സ് ആൻഡ് സീനിയർ സിറ്റിസൻസ് ആക്ട് 2007' പ്രകാരമാണ് യുവതിയുടെ പേരിൽ കേസെടുത്തിരിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം