ഷോപ്പിലെ ട്രയൽ റൂമിനെ കുറിച്ചാണ് ദമ്പതികൾ വീഡിയോയിൽ പറയുന്നത്. വീഡിയോയിൽ കാണുന്നത് ട്രയൽ റൂമിലെ ഒരു സ്ക്രീനാണ്. ലിയാം മൂന്ന് ഷർട്ടുകളുമായിട്ടാണ് ഇതിനകത്തേക്ക് കയറുന്നത്.

സോഷ്യൽ മീഡിയ സജീവമായതോടെ യാത്ര എന്നത് കയ്യിലെ കാശ് പോകുന്ന ഒരു കാര്യമല്ല, മറിച്ച് കയ്യിലേക്ക് കാശ് വരാനുള്ള ഒരു മാർ​ഗം കൂടിയായി മാറിയിട്ടുണ്ട്. അങ്ങനെ യാത്ര ചെയ്യുന്നവരിൽ ഒരുപാട് കണ്ടന്റ് ക്രിയേറ്റർമാർ ഇന്ത്യയിലേക്കും വരാറുണ്ട്. അതിൽ ചിലരൊക്കെ ഇന്ത്യയിലെ സംസ്കാരവും ഭക്ഷണവും ഒക്കെ പൊസിറ്റീവായി അവതരിപ്പിക്കുമെങ്കിൽ ചിലരെല്ലാം ഇന്ത്യയെ ലോകത്തിന് മുന്നിൽ നെ​ഗറ്റീവായും അവതരിപ്പിക്കാറുണ്ട്. എന്നാൽ, ഈ കണ്ടന്റ് ക്രിയേറ്റർ ദമ്പതികൾ അവരുടെ വീഡിയോയിൽ പറയുന്നത് ഇന്ത്യ ഇപ്പോൾ തന്നെ വേറെ ലെവലാണ് എന്നാണ്.

വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത് യുകെയിൽ നിന്നുള്ള ദമ്പതികളാണ്. 'ട്രാവൽ വിത്ത് ദി ക്രോസ്സ്' എന്ന പേരിൽ യൂട്യൂബ് ചാനൽ നടത്തുകയാണ് ദമ്പതികളായ ലിയാമും ഡാനി ക്രോസും. ​ഗോവയിലെ ഒരു സ്റ്റോറിൽ നിന്നും ഷോപ്പിം​ഗ് നടത്തിയ അനുഭവമാണ് ദമ്പതികൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ദുബായ്, ലണ്ടൻ, ന്യൂയോർക്ക് തുടങ്ങിയ എവിടെയും കിട്ടാത്തൊരു അനുഭവമാണ് ഇവിടെ ഷോപ്പിം​ഗ് ചെയ്തപ്പോഴുണ്ടായത് എന്നാണ് ഇവർ പറയുന്നത്.

ഷോപ്പിലെ ട്രയൽ റൂമിനെ കുറിച്ചാണ് ദമ്പതികൾ വീഡിയോയിൽ പറയുന്നത്. വീഡിയോയിൽ കാണുന്നത് ട്രയൽ റൂമിലെ ഒരു സ്ക്രീനാണ്. ലിയാം മൂന്ന് ഷർട്ടുകളുമായിട്ടാണ് ഇതിനകത്തേക്ക് കയറുന്നത്. അപ്പോൾ സ്ക്രീനിൽ ലിയാമിന്റെ കയ്യിലെ ഷർട്ടിനെ കുറിച്ചുള്ള വിവരങ്ങളെല്ലാം കാണാം. കയ്യിലുള്ള സൈസ് ചേരില്ലെങ്കിൽ സ്ക്രീനിൽ സൈസ് സെലക്ട് ചെയ്താൽ അത് അവിടെയെത്തിക്കും.

View post on Instagram

ഇപ്പോൾ തന്നെ ഇന്ത്യയിലെ ഷോപ്പിം​ഗ് ഭാവിയിലേതിന് സമാനമാണ് എന്നും വേറെ എവിടെയും ഇത് കണ്ടിട്ടില്ല എന്നുമാണ് ദമ്പതികൾ പറയുന്നത്. സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്ന വീഡിയോ കണ്ടിരിക്കുന്നത് നിരവധിപ്പേരാണ്. ഒരുപാടുപേർ വീഡിയോയ്ക്ക് കമന്റുകളും നൽകുന്നുണ്ട്. സാധാരണയായി വിദേശത്തു നിന്നെത്തുന്നവർ മിക്കവാറും ഇന്ത്യയെ മോശമാക്കി കാണിക്കാനാണ് നോക്കാറ്. ഇത്തരം കാര്യങ്ങൾ കൂടി ഷെയർ ചെയ്തതിന് നന്ദി എന്നാണ് മിക്കവരും പറഞ്ഞിരിക്കുന്നത്.