വളരെ പരിമിതമായ ജോലികൾ വാഗ്ദാനം ചെയ്യുന്ന ഒരു ചെറിയ പട്ടണത്തിലാണ് താൻ താമസിക്കുന്നതെന്നും കുടുംബത്തിൻ്റെ പരിമിതികൾ കാരണം അവിടെനിന്നും മാറി താമസിക്കാൻ  കഴിയില്ലെന്നും അദ്ദേഹം തുടർന്നു.

82000 രൂപ ശമ്പളം ഉണ്ടെങ്കിലും കുടുംബത്തോടൊപ്പം സുഖമായി ജീവിക്കാൻ അതുപോരെന്ന ഇന്ത്യൻ യുവാവിന്റെ റെഡ്ഡിറ്റ് പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. 

ഇപ്പോൾ ലഭിക്കുന്ന വരുമാനത്തിന് പുറമേ ഒരു അധിക വരുമാനം കൂടി ഉണ്ടെങ്കിൽ മാത്രമേ ഇന്ത്യയിലെ ഒരു ചെറിയ പട്ടണത്തിൽ ബുദ്ധിമുട്ടുകൾ കൂടാതെ കഴിയാൻ സാധിക്കൂ എന്നാണ് ഇദ്ദേഹത്തിൻറെ പോസ്റ്റ്. പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയായതോടെ വർദ്ധിച്ചു വരുന്ന ജീവിത ചെലവുകളെ കുറിച്ചും അധിക വരുമാനം എങ്ങനെ നേടിയെടുക്കാം എന്നതിനെക്കുറിച്ചും നെറ്റിസൺസ് അഭിപ്രായപ്രകടനങ്ങൾ നടത്തി.

സോഷ്യൽ മീഡിയ പോസ്റ്റ് ഇങ്ങനെയായിരുന്നു; "എനിക്ക് അത്യാവശ്യമായി ഒരു ജോലി കൂടി വേണം. നിലവിൽ ഞാൻ ഒൻപതു മണിമുതൽ ആറുമണിവരെ ജോലിചെയ്യുന്നുണ്ട്. പ്രതിമാസം 82000/- രൂപ സമ്പാദിക്കുന്നു, എന്നിരുന്നാലും എൻ്റെ വരുമാനം ഒരു കുടുംബം നയിക്കാൻ പര്യാപ്തമല്ല, കാരണം എൻറെ വരുമാനത്തിന്റെ വലിയൊരു ഭാഗം നൽകേണ്ടിവരുന്നത് ഹോം ലോണിലേക്കാണ് . "പബ്ലിക് സ്പീക്കിംഗ്, കസ്റ്റമർ കെയർ, കാൻവ, പവർ പോയിൻറ് എന്നിവ വഴിയുള്ള ഡിസൈനിങ് എന്നിവയിൽ എനിക്ക് നല്ല കഴിവുണ്ട്. പ്രതിമാസം ₹15,000 മുതൽ ₹20,000 വരെ സമ്പാദിക്കാൻ സാധിക്കുന്ന ഒരു ജോലിയാണ് അന്വേഷിക്കുന്നത്."

റെഡ്ഡിറ്റ് ഉപയോക്താക്കളുടെ ചോദ്യങ്ങൾക്ക് മറുപടിയായി, തൻ്റെ ഭവനവായ്പയായ 46 ലക്ഷം തിരിച്ചടയ്ക്കാൻ താൻ ഏകദേശം 36,000 രൂപ പ്രതിമാസം അടയ്ക്കുന്നുണ്ടെന്ന് ആ മനുഷ്യൻ കൂട്ടിച്ചേർത്തു. വളരെ പരിമിതമായ ജോലികൾ വാഗ്ദാനം ചെയ്യുന്ന ഒരു ചെറിയ പട്ടണത്തിലാണ് താൻ താമസിക്കുന്നതെന്നും കുടുംബത്തിൻ്റെ പരിമിതികൾ കാരണം അവിടെനിന്നും മാറി താമസിക്കാൻ കഴിയില്ലെന്നും അദ്ദേഹം തുടർന്നു.

പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ വിഭിന്നങ്ങളായ അഭിപ്രായങ്ങളുമായി നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ പ്രതികരണങ്ങൾ നടത്തി. 82,000 രൂപ കുറവാണോ എന്നായിരുന്നു ചിലരുടെ സംശയം. അധിക വരുമാനം ഉണ്ടാക്കാൻ യൂട്യൂബ് ചാനൽ തുടങ്ങുന്നതാണ് ഉത്തമം എന്ന് ചിലർ അഭിപ്രായപ്പെട്ടു. ഫ്രീലാൻസിംഗ് വർക്കുകൾ ഏറ്റെടുത്തു നടത്തുവാനായിരുന്നു ചിലരുടെ ഉപദേശം.

ഒന്നും ചെയ്യണ്ട, ബെം​ഗളൂരുവിൽ ഇതാണ് നല്ല ബിസിനസ്, സ്വപ്നജോലിയും ഇതാണ്, യുവതിയുടെ പോസ്റ്റ് വൈറൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം