നഗരത്തിലുള്ളതില്‍ താമസിക്കുന്നവരില്‍ കുടുതല്‍ പേരും പ്രായമായവര്‍. പരസഹായം ആവശ്യമുള്ളവര്‍. പക്ഷേ. മേയറുടെ പുതിയ ഉത്തരവ്, 'നഗരത്തിലെ ആരും രോഗി ആകരുത്' എന്നാണ്. അതിന് പിന്നിലൊരു കാരണമുണ്ട്.  


രോ രാജ്യങ്ങൾക്കും അവരവരുടേതായ നിയമവ്യവസ്ഥകൾ ഉണ്ട്. രാജ്യത്തെ പൗരന്മാരുടെ സ്വസ്ഥവും സമാധാനപരവുമായ ജീവിതം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള നിയമ വ്യവസ്ഥകൾ രാജ്യങ്ങൾ നടപ്പിലാക്കുന്നത്. എന്നാൽ, ചില രാജ്യങ്ങളിലെ ചില നിയമങ്ങൾ നമുക്ക് ഏറെ വിചിത്രമായി തോന്നാം. അത്തരത്തിലുള്ള പല നിയമങ്ങളെ കുറിച്ചും നമ്മൾ കേട്ടിട്ടുണ്ടാവും. എന്നാൽ, തെക്കൻ ഇറ്റലിയിലെ കാലാബ്രിയയിലെ മനോഹരമായ നഗരമായ ബെൽകാസ്ട്രോയിൽ രോഗബാധിതരാകുന്നത് ഔദ്യോഗികമായി നിരോധിച്ചിരിക്കുകയാണ് ഇവിടുത്തെ ഭരണകൂടം. 

മേയർ അന്‍റോണിയോ ടോർച്ചിയ പുറപ്പെടുവിച്ച അസാധാരണമായ ഈ ഉത്തരവ് ഇപ്പോൾ ലോക ശ്രദ്ധ തന്നെ പിടിച്ചു പറ്റി. മേയറുടെ അറിയിപ്പ് അനുസരിച്ച്, ഇവിടുത്തെ താമസക്കാർക്ക് ആർക്കും അസുഖങ്ങൾ വരാൻ പാടില്ല. പ്രത്യേകിച്ച് വൈദ്യ സഹായം ആവശ്യമുള്ള രോഗങ്ങൾ. കേൾക്കുമ്പോൾ വിചിത്രമെന്ന് തോന്നുന്നുണ്ടല്ലേ? എന്നാല്‍ ആരും പ്രതീക്ഷിക്കാത്ത ഒന്ന് ആ ഉത്തരവിന് പിന്നിലുണ്ട്. അത് വ്യക്തമാക്കിക്കൊണ്ട് മേയർ തന്നെ ഒടുവില്‍ രംഗത്തെത്തി. 

'നഗരത്തിലെ ആരോഗ്യ സേവനങ്ങളുടെ മോശം അവസ്ഥ ഉയർത്തിക്കാട്ടുക' എന്നതാണ് അസംബന്ധമെന്ന് തോന്നുന്ന ഈ ഉത്തരവിന് പിന്നിലെ മേയറുടെ ഉദ്ദേശമെന്ന് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. ബെൽകാസ്ട്രോയിനിൽ ഏകദേശം 1,300 ആളുകൾ താമസിക്കുന്നുണ്ട്. അവരിൽ ഭൂരിഭാഗവും പ്രായമായവരാണ്. കടുത്ത ആരോഗ്യ സംരക്ഷണ വെല്ലുവിളികൾ നേരിടുന്നവർ. എന്നാൽ, പട്ടണത്തിലെ ഏക ആരോഗ്യ കേന്ദ്രം ഭൂരിഭാഗം ദിവസങ്ങളിലും അടഞ്ഞു കിടക്കുകയാണ് പതിവ്. അവധി ദിവസങ്ങളിലോ അടിയന്തര സാഹചര്യങ്ങളിലോ രാത്രി സമയങ്ങളിലോ വൈദ്യസഹായം ലഭ്യമാക്കുന്നത് പൂർണ്ണമായും ഇവിടെ അസാധ്യമാണ്. 45 കിലോമീറ്റർ അകലെ കാറ്റൻസാരോയിലാണ് ഏറ്റവും അടുത്തുള്ള അടിയന്തര സൗകര്യം. ഗുരുതരമായ ഈ ആരോഗ്യ പ്രതിസന്ധിയിലേക്ക് വെളിച്ചം വീശുന്നതിനായാണ് ഇത്തരത്തിൽ ഒരു വിചിത്രമായ ഉത്തരവ് താൻ പുറപ്പെടുവിച്ചത് എന്നാണ് മേയർ ടോർച്ചിയ അഭിപ്രായപ്പെടുന്നത്.

ജോലിക്ക് അപേക്ഷിക്കാൻ എഐ ചാറ്റ് ബോട്ട്; ഒറ്റ രാത്രി കൊണ്ട് അയച്ചത് ആയിരം അപേക്ഷകളെന്ന് യുവാവ്

Scroll to load tweet…

വീടിന് പുറത്ത് പ്രസിഡന്‍റിനെ അറസ്റ്റ് ചെയ്യാൻ പോലീസ്, പറ്റില്ലെന്ന് പട്ടാളം; വടക്കന്‍ കൊറിയയിൽ സംഭവിക്കുന്നത്

ഇത്തരത്തിൽ ഒരു നിരോധനം നടപ്പിലാക്കിയതിനാൽ, ഇനി മുതൽ ബെൽകാസ്ട്രോയിലെ പൗരന്മാർ അല്പം ജാഗ്രത പാലിക്കണമെന്നും മേയർ നിർദ്ദേശിച്ചു. അതിനാൽ യാത്ര, കായിക പ്രവർത്തികൾ, അല്ലെങ്കിൽ അപകടകരമായ ജോലികളിൽ ഏർപ്പെടൽ തുടങ്ങിയ പരിക്കുകളോല്‍ക്കാനോ അസുഖങ്ങളിലേക്കോ നയിച്ചേക്കാവുന്ന പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്നും മേയർ പൗരന്മാരോട് അഭ്യർത്ഥിച്ചു. എന്നാൽ, ഈ ഉത്തരവ് എങ്ങനെ നടപ്പാക്കുമെന്ന് വ്യക്തമല്ല. പ്രാദേശിക - ആരോഗ്യ കേന്ദ്രം സ്ഥിരമായി പ്രവർത്തിക്കുന്നത് വരെ ഈ ഉത്തരവ് നിലനിൽക്കുമെന്ന് മാത്രം. 

ഉത്തരവിനെ ചോദ്യം ചെയ്തവരെ ഒരാഴ്ചത്തേക്ക് തങ്ങളുടെ പട്ടണത്തിൽ വന്ന് താമസിക്കാൻ മേയർ ക്ഷണിച്ചു. ഒരു ആരോഗ്യ അടിയന്തരാവസ്ഥ ഉണ്ടായാൽ കൃത്യസമയത്ത് കാറ്റൻസാരോയിലെത്തുക എന്നതാണ് ഏക പ്രതീക്ഷയെന്ന് അപ്പോൾ നിങ്ങൾക്ക് മനസ്സിലാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൃത്യമായ ആരോഗ്യ സംരക്ഷണ സംവിധാനങ്ങൾ ഇല്ലാതെ ഇനിയും മുന്നോട്ട് പോവുക അസാധ്യമാണെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ രാജ്യത്തെ ഭരണാധികാരികൾ തങ്ങളുടെ പട്ടണത്തിന്‍റെ ദയനീയ അവസ്ഥ മനസ്സിലാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

'അമ്മയെ അവസാനമായി ഒരുനോക്ക് കാണാൻ കഴിഞ്ഞു', എയർലൈന് നന്ദി പറഞ്ഞ് യുവതി, ഡെല്‍റ്റയെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ

ഇറ്റലിയിലെ ഏറ്റവും ദരിദ്രമായ പ്രദേശങ്ങളിലൊന്നാണ് കാലാബ്രിയയിലെ ബെൽകാസ്ട്രോ, യുവ തലമുറകൾ നഗര കേന്ദ്രങ്ങളിലേക്ക് കുടിയേറുന്നതിനാൽ ഇവിടുത്തെ ജനസംഖ്യ ഓരോ വർഷവും കുറഞ്ഞു വരികയാണ്. അതുകൊണ്ട് തന്നെ ഇപ്പോൾ ഇവിടെ അവശേഷിക്കുന്നത് പ്രായമായ ആളുകൾ മാത്രമാണ്. ദുർഘടമായ ഭൂപ്രകൃതിക്കും സാമൂഹിക - സാമ്പത്തിക വെല്ലുവിളികൾക്കും പേരുകേട്ട കാലാബ്രിയയിൽ, സാമ്പത്തിക പ്രതിസന്ധികളെ തുടർന്ന് 2009 മുതൽ 18 ആശുപത്രികൾ അടച്ചുപൂട്ടിയതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. തങ്ങൾക്ക് അവശ്യ സേവനങ്ങൾ നൽകിയില്ലെങ്കിൽ, ഈ നഗരങ്ങളും ഈ ഗ്രാമങ്ങളും 10 വർഷത്തിനുള്ളിൽ മരിക്കും എന്നാണ് മേയർ ടോർച്ചിയ പറയുന്നത്.

'ഷോക്കടിപ്പിക്കുന്ന ബില്ല്'; സംരംഭകയ്ക്ക് ലഭിച്ചത് 210 കോടിയുടെ വൈദ്യുതി ബില്ല്, സംഭവം ഹിമാചല്‍ പ്രദേശില്‍