മകള്‍ ഭക്ഷണം എടുത്തപ്പോള്‍ പാത്രം താഴെ വീണ് പൊട്ടി. എന്നിട്ടും അവള്‍ അതേ പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിച്ചു. ഇത് തന്നെ ചിന്തിപ്പിച്ചെന്നും അങ്ങനെയാണ് താന്‍ കട്ലറി ബിസിനസിലേക്ക് കടന്നതെന്നും ഡോഡ് പറയുന്നു. 


കുട്ടികളുടെ കൂടെ അല്പനേരം ഇരിക്കാന്‍ ചിലപ്പോള്‍ മാതാപിതാക്കള്‍ക്ക് സമയം കിട്ടിയെന്ന് വരില്ല. എന്നാല്‍ അവര്‍ക്ക് വേണ്ടി എന്തും വാങ്ങാന്‍ മാതാപിതാക്കള്‍ തയ്യാറാണ്. അച്ഛനമ്മമാരുടെ കുട്ടികളോടുള്ള കരുതലാണ് 43-കാരിയായ കാറ്റ് ഡോഡിന്‍റെ ബിസിനസ് എന്ന് ഏറ്റവും ചുരുക്കി പറയാം. 2013 ല്‍ വെറും 2000 പൗണ്ട് വായ്പയില്‍ (ഏകദേശം 2 ലക്ഷം രൂപ) തുടങ്ങിയ ഡോഡിന്‍റെ ബിസിനസ് ഇന്ന് കോടിമൂല്യമുള്ള ബിസിനസായി ലോകമെങ്ങും പടര്‍ന്നു കഴിഞ്ഞു. എന്താണ് ഡോഡിന്‍റെ ബിസിനസ് എന്നല്ലേ ? 

ഒരു അഭിമുഖത്തില്‍ ഡോഡ് പറഞ്ഞത് മറ്റേതൊരു സ്ത്രീയെയും പോലെ സ്വന്തം കുട്ടികളെ കൈകാര്യം ചെയ്യേണ്ടി വന്ന ഒരു അമ്മയാനും അവിടെ നിന്നാണ് തന്‍റെ ബിസിനസ് മോഹത്തിന്‍റെ തുടക്കവുമെന്നാണ്. അന്ന് ക്ഷീണം തന്‍റെ കൂടെപ്പിറപ്പായിരുന്നു. ഇത് കുട്ടികള്‍ക്കും എനിക്കും ഒരു പോലെ ബുദ്ധിമുട്ടുണ്ടാക്കി. അങ്ങനെ ഇരിക്കുമ്പോഴാണ് മകള്‍ ഒലിവിയ പൊട്ടിയ പാത്രത്തില്‍ നിന്നും ഭക്ഷണം കഴിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. അവള്‍ ഭക്ഷണം എടുത്തപ്പോള്‍ പാത്രം താഴെ വീണ് പൊട്ടിയതായിരുന്നു. എന്നിട്ടും അവള്‍ അതേ പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിച്ചു. ഇത് തന്നെ ചിന്തിപ്പിച്ചെന്നും അങ്ങനെയാണ് താന്‍ കട്ലറി ബിസിനസിലേക്ക് (സ്പൂണ്‍, ഫോര്‍ക്ക് തുടങ്ങിയവയുടെ ബിസിനസ്) കടന്നതെന്നും ഡോഡ് പറയുന്നു. 

ഒരു കൈ നോക്കുന്നോ?; വീട്ടിനുള്ളില്‍ സൂക്ഷിച്ചിരുന്ന വിന്‍റേജ് ഫിയറ്റ് 500 കാര്‍ വില്പനയ്ക്ക്; വില തുച്ഛം !

പുതിയ ബിസിനസ് ഐഡിയ പറഞ്ഞപ്പോള്‍ തന്‍റെ മാതാപിതാക്കളാണ് പണം കടം തന്നത്. അങ്ങനെ 2013 ല്‍ ബിസിനസ് തുടങ്ങി. "കുട്ടികൾക്ക് കൂടുതൽ അനുയോജ്യമായവയാണ് തിരിച്ചറിഞ്ഞ ഹാന്‍ഡിലുകളാണ് ആദ്യം ഉണ്ടാക്കിത്തുടങ്ങിയത്. പിന്നെ കൂടുതല്‍ ഒതുക്കമുള്ളതും കുട്ടികള്‍ക്ക് എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്നവയിലേക്ക് കടന്നു.' അവര്‍ തന്‍റെ അഭിമുഖത്തില്‍ പറഞ്ഞു. 

'പരാതിപ്പെടരുത്. ഇത് അച്ഛാ ദിൻ ആണ്'; വന്ദേഭാരതില്‍ വിളമ്പിയ ഭക്ഷണത്തില്‍ 'ചത്ത പാറ്റ'യെന്ന് പരാതി !

ബിസിനസ്സ് ആരംഭിക്കുമ്പോൾ മൂത്ത മകൾ ഒലിവിയയ്ക്ക് 3 വയസ് ഇരട്ടകളായ മേഗനും മോർഗനും 2 വയസുമായിരുന്നു. "ഇത്തരമൊരു അവസ്ഥയില്‍ മൂന്ന് പിഞ്ചുകുഞ്ഞുങ്ങൾ ഉണ്ടാകുന്നത് പ്രത്യേകിച്ചും വെല്ലുവിളി നിറഞ്ഞതാണ്. " അവർ കൂട്ടിച്ചേര്‍ത്തു. 'എന്നാല്‍ ഇന്ന് ലോകമെമ്പാടും ഞങ്ങള്‍ ഉത്പന്നങ്ങള്‍ കയറ്റി അയക്കുന്നു. ഞങ്ങളുടെ ഏറ്റവും വലിയ വിപണികൾ യുകെ, ജപ്പാൻ, തായ്‍വാന്‍ എന്നിവയാണ്. വർഷം തോറും 300% വളർച്ച കൈവരിക്കുന്നുവെന്നും അവര്‍ പറയുന്നു. ഇന്ന് ഡോഡിയുടെ പിഞ്ചുകുഞ്ഞുങ്ങളുടെ കട്ലറി ബിസിനസിന്‍റെ മൊത്തം മൂല്യം 20 ദശലക്ഷം പൗണ്ടാണ്. ഇത് ആഗോളതലത്തിൽ 150 ശതമാനം വളർച്ച കാണിക്കുന്നു, കൂടാതെ ലോകമെമ്പാടും 1 ദശലക്ഷത്തിലധികം ഉൽപ്പന്നങ്ങും ഇവര്‍ വിറ്റുകഴിഞ്ഞു. ഒരു ദിവസം ഏകദേശം 10,000 യൂണിറ്റുകൾ വിൽക്കുന്നു. ഇത് 120,000 പൗണ്ടിന്‍റെ വിൽപ്പനയാണ്.

അമ്മ ഒരു തമാശ പറഞ്ഞു; പിന്നാലെ അഞ്ച് വർഷമായി 'കോമ'യില്‍ കിടന്ന മകള്‍ ചിരിച്ചു !