ഹോട്ടല്‍ ജീവനക്കാരിലൊരാള്‍ മകനെ സ്കൂളില്‍ വിട്ട് തിരിച്ചെത്തിയപ്പോളാണ് മുറിയില്‍ പുലി കയറിയതായി കണ്ടത്. 


നങ്ങളോടും ചേര്‍ന്നുള്ള ജനവാസമേഖലകള്‍ ഇന്ന് വന്യമൃഗശല്യത്താല്‍ ഏറെ ദുരിതമനുഭവിക്കുന്നു. അത് കേരളത്തിലായാലും തമിഴ്നാട്ടിലും കര്‍ണ്ണാടകയിലും എന്ന് വേണ്ട ഭൂമിയിലെ ഏതാണ്ടെല്ലാ വനാതിര്‍ത്തി പ്രദേശങ്ങളും ഇന്ന് ഈ പ്രശ്നം നേരിടുന്നു. മനുഷ്യ-മൃഗ സംഘര്‍ഷത്തിന്‍റെ ഏറ്റവും ഒടുവിലത്തെ വീഡിയോ പുറത്തിറങ്ങിയത് ജയ്പൂപരില്‍ നിന്നാണ്. കഴിഞ്ഞ 18 -ാം തിയതി രാജസ്ഥാനിലെ ജയ്പൂരില്‍ ഒരു ഹെറിറ്റേജ് ഹോട്ടലില്‍ കയറിവന്ന അതിഥി സാക്ഷാല്‍ പുള്ളിപ്പുലി. 

ജയ്പൂരിലെ കനോട്ട കാസില്‍ ഹെറിറ്റേജ് ഹോട്ടലിലാണ് രാവിലെ 9.40 ഓടെ പുള്ളിപ്പുലി എത്തിയത്. പുലി, ഹോട്ടലിനുള്ളില്‍ കടന്ന ശേഷമാണ് ജീവനക്കാര്‍ വിവരം അറിഞ്ഞത്. ഹോട്ടല്‍ ജീവനക്കാരിലൊരാള്‍ മകനെ സ്കൂളില്‍ വിട്ട് തിരിച്ചെത്തിയപ്പോളാണ് തന്‍റെ മുറിയില്‍ പുലി കയറിയതായി കണ്ടത്. ഉടന്‍ തന്നെ മുറി പുറത്ത് നിന്ന് പൂട്ടി പുലിയെ അകത്താക്കി. 

"ഹോട്ടലിലെ നായ്ക്കൾ രാവിലെ തന്നെ പെട്ടെന്ന് കുരയ്ക്കാൻ തുടങ്ങി. ജീവനക്കാർ നായ്ക്കളെ ശാന്തമാക്കാൻ ശ്രമിച്ചെങ്കിലും നായ്ക്കള്‍ കുര നിര്‍ത്തിയില്ല. ഇതിനിടെയാണ് ഹോട്ടലിലെത്തിയ ഒരു സന്ദര്‍ശകന്‍ ജീവനക്കാരന്‍റെ മുറിക്കുള്ളില്‍ പുലിയെ കണ്ടത്. തുടര്‍ന്ന് മറ്റ് ജീവനക്കാരെ വിവരമറിയിച്ചതിന് പിന്നാലെ ഹോട്ടലുടമ വനം വകുപ്പിനെ വിവരച്ചു. പിന്നാലെ ഞങ്ങളെത്തി പുലിയെ പിടികൂടുകയുമായിരുന്നു." വനം വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. Kaveri എന്ന എക്സ് ഉപയോക്താവ് പങ്കുവച്ച വീഡിയോ ഇതിനകം നിരവധി പേര്‍ കണ്ടു. 

കുതിരകളും കഴുതകളും ബോട്ട് വലിച്ചിരുന്ന ബ്രീട്ടീഷ് കാലം; ഇന്ന് വിനോദ സഞ്ചാര പാതകള്‍ !

Scroll to load tweet…

മേഘം സാക്ഷി; ബിഗ് ജമ്പിന് മുമ്പ് ഹോട്ട് ബലൂണില്‍ ഘടിപ്പിച്ച ട്രാംപോളിനില്‍ പന്ത് തട്ടി സ്കൈഡൈവേഴ്സ് !

വീഡിയോയില്‍ ആകെ അലങ്കോലമായിക്കിടക്കുന്ന ഒരു മുറിക്കുള്ളില്‍ അസ്വസ്ഥനായ പുലിയെ കാണാം. വീഡിയോയുടെ തുടക്കത്തില്‍ പുലി ഒരു ടിവി സ്റ്റാന്‍റിന് മുകളില്‍ ഇരിക്കുകയായിരുന്നു. മനുഷ്യസാന്നിധ്യം കണ്ടതോടെ പുലി ടിവി സ്റ്റാന്‍റിന് മുകളില്‍ നിന്ന് ചാടി ജനലിന് അടുത്തേക്ക് വരുന്നു. എന്നാല്‍ പുറത്ത് കടക്കാന്‍ കഴിയില്ലെന്ന് മനസിലായതോടെ പുലി വീണ്ടും ടിവി സ്റ്റാന്‍റിന് മുകളിലേക്ക് കയറാന്‍ ശ്രമിക്കുന്നിടത്ത് വീഡിയോ അവസാനിക്കുന്നു. മുറിക്കുള്ളിലെ സാധനങ്ങളെല്ലാം വലിച്ച് വാരി ഇട്ടത് പോലെ ആകെ അലങ്കോലമായി കിടക്കുന്നതും കാണാം. 

ലൈംഗികതയെ കുറിച്ച് പരാമര്‍ശം; മാര്‍പ്പാപ്പയ്ക്കെതിരെ വിമര്‍ശനവുമായി യാഥാസ്ഥിതികര്‍

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഒരു മണിക്കൂറോളം ശ്രമിച്ചശേഷമാണ് പുലിയെ പിടികൂടാന്‍ കഴിഞ്ഞത്. പിടികൂടിയ പുലിയെ നഹർഗഡ് റെസ്ക്യൂ സെന്‍ററിലേക്ക് കൊണ്ടുപോയി, അവിടെ പ്രാഥമിക ശുശ്രൂഷയ്ക്ക് നല്‍കിയ ശേഷം വനത്തിലേക്ക് തുറന്ന് വിടുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ദിവസങ്ങള്‍ക്ക് മുമ്പും ഈ പ്രദേശത്ത് പുലിയെ കണ്ടിരുന്നുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗുജറാത്തിലെ അമ്രേലിയിലും കേരളത്തിലെ വയനാടും പുലി സാന്നിധ്യം ഉണ്ടായത് അടുത്ത കാലത്താണ്. 

എന്‍ആര്‍ഐക്കാര്‍ ഏറ്റവും കൂടുതലുള്ള രാജ്യമേത് ? വിദേശകാര്യ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ ഇങ്ങനെ