കഴിഞ്ഞ ജൂലൈയില്‍ വത്തിക്കാനില്‍ ചുമതലയേറ്റ കർദ്ദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസ് 1990 കളില്‍ എഴുതിയ ആണിന്‍റെയും പെണ്ണിന്‍റെയും ലൈംഗികതയെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ഒരു പുസ്തകമായിരുന്നു വിവാദത്തിന് കാരണമായത്. 


ലൈംഗികയെ കുറിച്ചുള്ള തുറന്ന പറച്ചിലിന് പിന്നാലെ യാഥാസ്ഥിതികരുടെ രോഷം ഏറ്റവാങ്ങി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ലൈംഗിക ആനന്ദം ദൈവത്തില്‍ നിന്നുള്ള സമ്മാനമാണെന്നും അതിനായി ക്ഷമയോടെ കാത്തിരിക്കണമെന്നുമായിരുന്നു മാര്‍പ്പാപ്പ പറഞ്ഞത്. അശ്ലീല ചിത്രങ്ങള്‍ കാണുന്നത് 'ബന്ധമുക്തമായ സംതൃപ്തി' നല്‍കുമെന്നും ഇത് ആസക്തിയിലേക്ക് നയിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'കാമത്തിന്‍റെ ഭൂതം' എന്ന വിഷയത്തിലൂന്നി നന്മതിന്മകളെ കുറിച്ച്, വത്തിക്കാനില്‍ വച്ച് നടന്ന പ്രഭാഷണ പരമ്പരയ്ക്കിടെയായിരുന്നു അദ്ദേഹം ഇങ്ങനെ പറഞ്ഞത്. 

കഴിഞ്ഞയാഴ്ചത്തെ പ്രസംഗത്തില്‍ മാര്‍പ്പാപ്പ അമിതഭക്ഷണത്തിന്‍റെ പ്രശ്നങ്ങളെ കുറിച്ച് സംസാരിച്ചിരുന്നു. ബുധനാഴ്ച നടന്ന പ്രഭാഷണത്തില്‍ അദ്ദേഹം ലൈംഗികതയെ കുറിച്ച് സംസാരിച്ചത് മറ്റൊരു വിവാദത്തിന് തുടക്കമിട്ടു. കഴിഞ്ഞ ജൂലൈയില്‍ വത്തിക്കാനില്‍ ചുമതലയേറ്റ കർദ്ദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസ് 1990 കളില്‍ എഴുതിയ ഒരു പുസ്തകമായിരുന്നു വിവാദത്തിന് കാരണമായത്. മനുഷ്യന്‍റെ ലൈംഗീകാനുഭവങ്ങളെ കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യുന്ന പുസ്തകമാണ് കര്‍ദിനാള്‍ വിക്ടര്‍ മാന്വല്‍ എഴുതിയ മിസ്റ്റിക്കൽ പാഷൻ: സ്പിരിച്വാലിറ്റി ആൻഡ് സെൻഷ്വാലിറ്റി (Mystical Passion: Spirituality and Sensuality).ഇപ്പോള്‍ അച്ചടിയില്‍ ഇല്ലാത്ത ഈ പുസ്തകം മനുഷ്യ ലൈംഗികതയെ വിശദമായി ചര്‍ച്ച ചെയ്യുന്നു. 

ടിക്കറ്റ് ഇല്ലാത്ത യാത്രക്കാരന്‍റെ മുഖത്തടിക്കുന്ന ടിടിഇയുടെ വീഡിയോ വൈറൽ! വച്ച് പൊറുപ്പിക്കില്ലെന്ന് മന്ത്രി

കര്‍ദിനാള്‍ വിക്ടര്‍ മാന്വല്‍ കഴിഞ്ഞ ജൂണില്‍ വാത്തിക്കാനില്‍ പുതിയ അധികാരം ഏറ്റെടുത്തതിന് പിന്നാലെ പുസ്തകം വിവാദമായി. രതിമൂര്‍ച്ചാ സമയത്ത് പുരുഷന്‍റെയും സ്ത്രീയുടെയും അനുഭവങ്ങളെ കുറിച്ച് പുസ്തകത്തില്‍ വിശദമായി പ്രതിപാദിക്കുന്നു. പണ്ട് താന്‍ അത്തരമൊന്ന് എഴുതിയിരുന്നെന്നും എന്നാല്‍ ഇന്ന് അത്തരമൊരു പുസ്തകം താന്‍ എഴുതില്ലെന്നും വിവാദമുയര്‍ന്നപ്പോള്‍ വിക്ടര്‍ മാന്വല്‍ കത്തോലിക്കാ ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തോട് പറഞ്ഞിരുന്നു. എന്നാല്‍ പുസ്തകം വികൃതമാണെന്നായിരുന്നു യാഥാസ്ഥിതികരുടെ വാദം. ബുധനാഴ്ച മാര്‍പ്പാപ്പ നടത്തിയ പ്രസംഗത്തില്‍ പുസ്തകത്തെ കുറിച്ച് ഒരു സൂചനയും നല്‍കിയില്ലെങ്കിലും അദ്ദേഹം പുസ്തകത്തെ പരോക്ഷമായി വിമര്‍ശിക്കുകയാണെന്ന തരത്തില്‍ വ്യാഖ്യനിക്കപ്പെട്ടു. 

-13 ഡിഗിയില്‍ ന്യൂഡില്‍സ് വച്ചാല്‍ എന്ത് സംഭവിക്കും? 'ഇന്‍സ്റ്റലേഷന്‍' എന്ന് സോഷ്യല്‍ മീഡിയ !

നേരത്തെ സ്വവര്‍ഗ്ഗാനുരാഗികളായ വിശ്വാസികളെ അനുഗ്രഹിക്കാന്‍ വൈദികര്‍ക്ക് അനുമതി നല്‍കിയ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ നീക്കവും ലോകമെമ്പാടുമുള്ള യഥാസ്ഥിതികരായ വൈദികരില്‍ നിന്നും വിശ്വാസികളില്‍ നിന്നും വലിയ വിര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. സ്വവര്‍ഗ്ഗ ദമ്പതികളെ വൈദികര്‍ അനുഗ്രഹിക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടത് കർദ്ദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസ് ആയിരുന്നു. അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശം പിന്നീട് മാര്‍പ്പാപ്പ അംഗീകരിക്കുകയായിരുന്നു. അന്ന് വിമര്‍ശനം രൂക്ഷമാക്കിയ യുഎസ് കര്‍ദിനാള്‍ റെയ്മണ്ട് ബര്‍ക്കിനെ വത്തിക്കാനിലെ വസതിയില്‍ നിന്ന് പുറത്താക്കുകയും ശമ്പളം റദ്ദാക്കുകയും ചെയ്തത് സംഘര്‍ഷം വര്‍‌ദ്ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മാര്‍പ്പാപ്പയുടെ പ്രസംഗത്തിനെതിരെ ഇപ്പോള്‍ യാഥാസ്ഥിതികര്‍ രംഗത്തെത്തിയത്. 

ഹിമാലയൻ ഗോപുരങ്ങള്‍; ഇന്നും നിഗൂഢമായി നില്‍ക്കുന്ന 200 അടി ഉയരമുള്ള മനുഷ്യ നിര്‍മ്മിതകള്‍