ഓട്ടോമൊബൈൽ രംഗത്ത് 30 -40 വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ള അച്ഛന് വേണ്ടി ജോലി അന്വേഷിച്ച് മകൾ ലിങ്ക്ഡ്ഇന്നിലെഴുതിയ കുറിപ്പ് വൈറല്‍. 

വനവന് വേണ്ടി ജോലി അന്വേഷിക്കുന്നത് പുതുമയുള്ള കാര്യമല്ല, സുഹൃത്തുക്കൾക്കും മക്കൾക്കും സഹോദരങ്ങൾക്ക് വേണ്ടിയും ജോലി അന്വേഷിക്കുന്നതും പുതുമയുള്ള കാര്യമല്ല. എന്നാല്‍, അച്ഛന് വേണ്ടി മകൾ ജോലി അന്വേഷിച്ചാല്‍ അതില്‍ അല്പം കൌതുകമില്ലാതില്ല. മാത്രമല്ല, അത്തരമൊരു ജോലി അന്വേഷണത്തില്‍ വാക്കുകളില്‍ എന്തെങ്കിലും പിഴവ് വന്നാല്‍ മകള്‍ ജോലിക്ക് പോകേണ്ടതിന് പകരം പ്രായമായ അച്ഛനെ ജോലിക്ക് വിടുന്നോ എന്നുള്ള കമന്‍റുകളും അധിക്ഷേപങ്ങള്‍ക്കും സാധ്യത ഉണ്ടെന്നിരിക്കെ, വളരെ മിതത്വത്തോടെ വായിക്കുന്ന ഒരോ ആളെക്കൊണ്ടും അച്ഛന് ജോലി അന്വേഷിക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തിലൊരു കത്ത് എഴുതുകയെന്നതും വെല്ലുവിളിയാണ്. എന്നാല്‍, ആ വെല്ലുവിളി വിജയകരമായി ചെയ്ത പ്രിയാന്‍ഷി ബട്ടിനെ അഭിനന്ദിക്കുകയും പ്രിയാന്‍ഷിയുടെ കുറിപ്പ് പങ്കുവച്ച് കൊണ്ട് അവളുടെ അച്ഛന് വേണ്ടി ജോലി അന്വേഷിക്കുകയും ചെയ്തു, സമൂഹ മാധ്യമ ഉപയോക്താക്കൾ. 

ദില്ലി ഗുഡ്ഗാവിൽ ബോട്ടിക്ക് ഹെല്‍ത്ത് കെയറില്‍ സെയില്‍സ് കോർഡിനേറ്ററാണ് പ്രിയാന്‍ഷി. അവളുടെ അച്ഛന്‍ 30 - 40 വര്‍ഷമായി ഓട്ടോമൊബൈൽ വ്യവസായത്തിലെ പെയിന്‍റ് ഷോപ്പ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. വിവിധ കമ്പനികളില്‍ വിവിധ പോസ്റ്റുകളില്‍ ഇരുന്നിട്ടുള്ള അദ്ദേഹത്തിന് ഇപ്പോഴത്തെ കമ്പനിയില്‍ നിന്നും ഒരു വര്‍ഷമായി ശമ്പളം ലഭിക്കുന്നില്ല. ഞായറാഴ്ചകളിലും അധിക സമയത്തും കമ്പനിക്ക് വേണ്ടി ജോലി ചെയ്തിട്ടും ശമ്പളം ലഭിക്കാത്തതിനാല്‍ കമ്പനി മാറാനുള്ള തങ്ങളുടെ അപേക്ഷ അദ്ദേഹം മനസില്ലാ മനസോടെ സ്വീകരിച്ചെന്നും അദ്ദേഹത്തിന് വേണ്ടി ഓട്ടോമൊബൈൽ വ്യവസായത്തിലെ പെയിന്‍റ് ഷോപ്പ് വിഭാഗത്തിൽ ഒരു ജോലി നല്‍കണമെന്നും അവള്‍ അഭ്യര്‍ത്ഥിച്ചു. 

'ഡേയ്, ഒരു ലൈറ്റർ തന്നിട്ട് പോടേയ്...' ചോദിച്ചത് ആകാശത്തൂടെ പറന്ന് പോകുന്ന പാരാഗ്ലൈഡറോട്; പിന്നീട് സംഭവിച്ചത്

ലോസ് ഏഞ്ചൽസിലെ കാട്ടുതീയില്‍ ആളിക്കത്തി 300 കോടി രൂപയുടെ ആഡംബര മാളിക; വീഡിയോ വൈറൽ

അതൊരു വെറും അഭ്യര്‍ത്ഥന ആയിരുന്നില്ല. സ്വന്തമായി ലിങ്ക്ഡ്ഇന്‍ പ്രൊഫൈല്‍ ഇല്ലാത്ത അച്ഛന് വേണ്ടി മകൾ, സ്വന്തം ലിങ്ക്ഡ്ഇന്‍ പേജില്‍ അച്ഛന്‍റെ ഛായാചിത്രം തന്നെ വാക്കുകളില്‍ വരയ്ക്കുകയായിരുന്നു 'എന്‍റെ അച്ഛനെ ജോലിക്ക് എടുക്കു' എന്ന തലക്കെട്ടോടെ എഴുതിയ ആ കുറിപ്പില്‍ അച്ഛന്‍റെ കഠിനാധ്വാനത്തെ കുറിച്ചും ടീം സ്പിരിറ്റിനെ കുറിച്ചും ജോലിയോടുള്ള ആത്മാര്‍ത്ഥയെ കുറിച്ചും അവൾ എഴുതി. ആ വാക്കുകളില്‍ അച്ഛനോടുള്ള ബഹുമാനവും സ്നേഹവും നിഴലിച്ചു. ഒപ്പം അച്ഛന്‍റെ ജോലിയിലുള്ള വൈദഗ്ധ്യവും അർപ്പണബോധവും അവൾ വാക്കുകളിലൂടെ വിശദമാക്കി. 

സ്വരാജ് മസ്ദ, മാരുതി ജോയിന്‍റ് വെഞ്ച്വർ, ആൽഫ കോട്ടെക് ഇൻഡസ്ട്രി, കെഡി ഇൻഡസ്ട്രീസ് തുടങ്ങിയ കമ്പനികളില്‍ മാനേജർ, പ്ലാന്‍റ് ഹെഡ്, ഡയറക്ടർ, സിഇഒ എന്നീ ജോലികൾ ചെയ്തിട്ടുള്ള അദ്ദേഹത്തോടൊപ്പം 20 - 30 വർഷമായി ജോലി ചെയ്യുന്ന തൊഴിലാളികളുണ്ട്. അദ്ദേഹം കമ്പനികൾ മാറിയപ്പോള്‍, അദ്ദേഹത്തിന്‍റെ കീഴില്‍ ജോലി ചെയ്യാനായി കമ്പനി മാറിയവരാണ് അവരെന്നും മകൾ എഴുതി. പ്രിയാന്‍ഷിയുടെ കുറിപ്പ് വായനക്കാരുടെ ഹൃദയത്തിലാണ് പതിച്ചത്. അവര്‍ ഒരേ സ്വരത്തില്‍ ആ അച്ഛന് വേണ്ടി ജോലി അന്വേഷിച്ചു. ഒപ്പം മകളെ അഭിനന്ദിച്ചു. 'അഭിമാനിയായ ഒരു മകളുടെ എത്രയും മികച്ച സംരംഭമാണിത്. അദ്ദേഹത്തിന് എല്ലാ വിജയവും നേരുന്നു!' ഒരു കാഴ്ചക്കാരന്‍ എഴുതി. 'അത്തരം പ്രതിബദ്ധത ഇന്നത്തെ ലോകത്തിന് ഒരു പ്രചോദനമാണ്' മറ്റൊരു കാഴ്ചക്കാരന്‍ എഴുതി.

'അമ്മയെ അവസാനമായി ഒരുനോക്ക് കാണാൻ കഴിഞ്ഞു', എയർലൈന് നന്ദി പറഞ്ഞ് യുവതി, ഡെല്‍റ്റയെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയ