ഒരു ലൈറ്ററില്ലാതെ കടപ്പുറത്ത് ഇരിക്കുമ്പോഴാണ് ആകാശത്ത് കൂടി ഒരു പാരാഗ്ലൈഡർ പറന്ന് പോകുന്നത് കണ്ടത്, പിന്നൊന്നും നോക്കിയില്ല. നീട്ടി വിളിച്ച് ചോദിച്ചു.
യാത്രകളില്‍ അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചില സംഭവങ്ങൾ പിന്നീട് മായാതെ നിലനില്‍ക്കും. അതൊരു നിരാശയില്‍ നിന്നും സന്തോഷത്തിലേക്കുള്ള മാറ്റമാണെങ്കില്‍ പ്രത്യേകിച്ചും. യാത്രകളില്‍ സ്ഥിരമായി കൈയില്‍ കരുതുന്ന ഒന്ന് പെട്ടെന്ന് കൈയിലില്ലെന്ന് ഓർക്കുമ്പോൾ നമ്മുക്ക് വലിയ നിരാശ തോന്നും. അത്തരമൊരു അനുഭവത്തില്‍ നില്‍ക്കുമ്പോൾ ഇല്ലെന്ന് കരുതിയ സാധനം ഒരാള്‍ ആകാശത്ത് നിന്നും തന്നാല്‍? അത്തരമൊരു അനുഭവമുണ്ടായാല്‍ നമ്മൾ എങ്ങനെ മറക്കാനാണ്.
സംഭവം നടക്കുന്നത് ഗോവയിലാണ്. ഗോവയില്‍ വിനോദ സഞ്ചാരത്തിനെത്തിയ യുവാവ് അസ്തമയ സൂര്യനെ കാണാന്‍ കടല്‍തീരത്തെ കുന്നിന്‍ മുകളില്‍ ഇരിക്കുമ്പോഴാണ് താന്‍ ലൈറ്റർ എടുത്തില്ലെന്ന് ഓര്‍ത്തത്. ലൈറ്റര്‍ ഇല്ലെന്ന നിരാശയിലിരിക്കുമ്പോൾ ദേ ആകാശത്ത് കൂടി ഒരു പാരാഗ്ലൈഡർ പറന്ന് പോകുന്നു. ആവശ്യക്കാരനായി പോയില്ലേ. വിളിച്ച് ചോദിച്ചു 'ബ്രോ ഒരു ലൈറ്റര്‍ ഉണ്ടോ?'. പാരാഗ്ലൈഡർ പതുക്കെ താഴ്ന്ന് പറന്ന് ചോദിച്ചയാൾക്ക് ലൈറ്ററും സമ്മാനിച്ച് പറന്ന് പോയി. ഇതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
ലോസ് ഏഞ്ചൽസിലെ കാട്ടുതീയില്‍ ആളിക്കത്തി 300 കോടി രൂപയുടെ ആഡംബര മാളിക; വീഡിയോ വൈറൽ
ജീവനക്കാരില്‍ രോഗാവധി കൂടുന്നു; അന്വേഷണത്തിന് സ്വകാര്യ ഡിറ്റക്ടീവുകളെ നിയമിച്ച് ജർമ്മന്‍ കമ്പനികൾ
സെഡ് ഇന്‍ മോർജിം എന്ന ഇന്‍സ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. 'ഗോവയില്‍ ഒരു മാലാഖ, ഇത് എപ്പോഴെങ്കിലും നിങ്ങൾക്ക് സംഭവിച്ചിട്ടിണ്ടോ? ' എന്ന് ചോദിച്ച് കൊണ്ടാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോയില്‍ 'ഇവിടെ വച്ച് ഒരു ലൈറ്റർ മറന്ന് പോയതിനെ കുറിച്ച് ആലോചിച്ചിട്ടുണ്ടോ' എന്ന കുറിപ്പോടെ കടല്‍ത്തീരത്തെ അസ്തമയ സൂര്യന്‍റെ ദൃശ്യങ്ങളില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. പിന്നാലെ ആകാത്ത് ഒരു പാരാഗ്ലൈഡറെ കാണിക്കുന്നു. അദ്ദേഹം അടുത്ത് വരുമ്പോൾ ഒരാൾ ഭയ്യാ ലൈറ്റര്‍ ഉണ്ടോയെന്ന് ചോദിക്കുന്നു. തന്‍റെ പറക്കല്‍ വൈദഗ്ദ്യം പ്രകടിപ്പിക്കാന്‍ പറ്റിയ അവസരം പാരാഗ്ലൈഡറും കണ്ടു. അദ്ദേഹം താഴ്ന്ന പറന്ന് ലൈറ്റര്‍ സമ്മാനിച്ച് കടന്ന്. പോയി. ആദ്യ വീഡിയോ കണ്ടത് രണ്ട് കോടി എണ്‍പത് ലക്ഷം പേര്‍.
വീഡിയോയ്ക്ക് താഴെ ബാപ്റ്റൈസ്ഡ് എന്ന അക്കൌണ്ടില്‍ നിന്നും 'ആളുകൾ വിശ്വസിക്കാൻ പോകുന്നില്ല, പക്ഷേ, അവൻ മടങ്ങിവന്നു, ഞങ്ങൾ ലൈറ്റർ തിരികെ നൽകി' എന്ന് കുറിച്ചു. നിരവധി പേരാണ് സ്വപ്നസമാനം എന്ന് വീഡിയോയ്ക്ക് താഴെ കുറിച്ചത്. സ്വിഗ്ഗിയുടെ 10 മിനിറ്റ് ഡെലിവറി കൈവിട്ട് പോയി എന്നായിരുന്നു മറ്റൊരു കുറിപ്പ്. 2025 ഏറ്റവും ക്രേസിയാണെന്ന് എങ്ങനെ പറയാതിരിക്കുമെന്നായിരുന്നു ഒരു കുറിപ്പ്. 'ഇതൊരു ഐതിഹാസിക വീഡിയോയാണ്' ഒരു കാഴ്ചക്കാരന്‍ കുറിച്ചു. 'എല്ലാ മാലാഖമാർക്കും ചിറകുകൾ ഇല്ല, ചിലർ പാരാഗ്ലൈഡിംഗ് ഇഷ്ടപ്പെടുന്നു' മറ്റൊരാൾ എഴുതി. രണ്ടാമത്തെ വീഡിയോയില്‍ പാരാഗ്ലൈഡർ ലൈറ്റര്‍ കൊടുത്ത് തിരിച്ച് പോകുമ്പോൾ, അടുത്ത തവണ വരുമ്പോൾ തന്നാല്‍ മതിയെന്ന് പറയുന്നത് കേൾക്കാം. ശേഷം, അദ്ദേഹം പറന്ന് വരികയും ലൈറ്ററുമായി തിരിച്ച് പോവുകയും ചെയ്യുന്നത് രണ്ടാമത്തെ വീഡിയോയിൽ കൊടുത്തിരിക്കുന്നു.
രോഗി ആകുന്നതിന് നിയമം മൂലം നിരോധം; 'അസംബന്ധ ഉത്തരവി'ന് പിന്നിലെ യുക്തി വ്യക്തമാക്കി ഇറ്റാലിയൻ മേയർ
