അതിക്രൂരമായ കൊലപാതകം വലിയ വാർത്താപ്രാധാന്യം നേടിയതോടെ  ഫോറൻസിക് സൈക്യാട്രിസ്റ്റായ ജെയിംസ് കാവ്നി, ജപ്പാനിലെ അനിമേഷന്‍ സീരിസായ 'ബ്ലീച്ചി'ലെ ചില രംഗങ്ങള്‍ക്ക് കുറ്റകൃത്യ രംഗങ്ങളുമായി വലിയ സാമ്യമുണ്ടെന്ന് കണ്ടെത്തി.

ന്യൂസ്‍ലാന്‍ഡിലെ ഓക്‍ലാന്‍ഡില്‍ അസാധാരണമായ ഒരു കേസില്‍ 36 -കാരനായ കൊലയാളിയെ ജീവപര്യന്തം തടവിന് വിധിച്ചു. 69 -കാരനായ മയക്കുമരുന്ന് കച്ചവടക്കാരനായ മുൽഹോളണ്ടിനെ അയാളുടെ ഫ്ലാറ്റിനുള്ളില്‍ വച്ച് 2017 -ലാണ് ഗബ്രിയേൽ ഹികാരി യാദ്-എലോഹിം കൊലപ്പെടുത്തിയത്. കൊല ചെയ്യുന്ന സമയത്ത് ഗബ്രിയേലിന് ഭ്രാന്തായിരുന്നെന്നും സ്കിസോഫ്രീനിയ രോഗത്തിന് അടിമയായിരുന്നെന്നും അഭിഭാഷകന്‍ വാദിച്ചു. 

കൊലപ്പെടുത്തുന്നതിന് മുമ്പ് ഗബ്രിയേൽ, ഒരിക്കൽ പോലും മുല്‍ഹോളണ്ടിനെ കണ്ടിട്ടില്ല. ഒരു ലൈംഗിക തൊഴിലാളിക്കൊപ്പം മയക്കുമരുന്ന് വാങ്ങാനായി ആദ്യമായിട്ടായിരുന്നു ഇയാൾ മുല്‍ഹോളണ്ടിന്‍റെ ഫ്ലാറ്റിലെത്തിയത്. എന്നാല്‍, പണവുമായി കൂടെയുള്ളയാൾ മുങ്ങിയതോടെ പ്രകോപിതനായ ഗബ്രിയേൽ, മുല്‍ഹോളണ്ടിന്‍റെ ഫ്ലാറ്റിലെത്തുകയും ഏഴ് മിനിറ്റിനുള്ളില്‍ 100 തവണ തലയിലും നെഞ്ചിലും ഇടിക്കുകയും ചവിട്ടുകയുമായിരുന്നു. ക്രൂരമായ ആക്രമണത്തിന് ഇരയായ മുല്‍ഹോളണ്ട്, പിന്നാലെ മരിച്ചു. 

'വീഡിയോയിലെ മൃഗത്തെ തിരിച്ചറിയുക'; റോഡ് മുറിച്ച് കടക്കുന്ന ആനയെ ശല്യം ചെയ്യുന്ന യുവാവ്, വീഡിയോ വൈറല്‍

അതിക്രൂരമായ കൊലപാതകം വലിയ വാർത്താപ്രാധാന്യം നേടി. ഇതിനിടെ ഫോറൻസിക് സൈക്യാട്രിസ്റ്റായ ജെയിംസ് കാവ്നി, 'ബ്ലീച്ചി'ലെ ചില രംഗങ്ങള്‍ക്ക് കുറ്റകൃത്യ രംഗങ്ങളുമായി വലിയ സാമ്യമുണ്ടെന്ന് കണ്ടെത്തി. ഇതോടെ കേസ് പുതിയ തലത്തിലേക്ക് നീങ്ങി. കൊല ചെയ്യുമ്പോൾ കൊലയാളി അനിമേഷൻ കഥാപാത്രമായി പ്രവർത്തിക്കുകയായിരുന്നുവെന്ന് ജെയിംസ് കാവ്നി അവകാശപ്പെട്ടു. തന്‍റെ വാദം സമർത്ഥിക്കാനായി അദ്ദേഹം ബീച്ചിലെ ആക്രമണ രംഗങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ചു. 

സ്കിസോഫ്രീനിയ രോഗിയായ ഗബ്രിയേൽ, ജാപ്പനീസ് അനിമേഷന്‍ ടിവി സീരിസിലെ ഇച്ചിഗോ കുറോസാക്കി എന്ന കഥാപാത്രമാണെന്ന് സ്വയം കരുതുകയായിരുന്നുവെന്ന് അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. ദുഷ്ടാത്മാക്കളിൽ നിന്ന് ആളുകളെ സംരക്ഷിക്കുകയും ആത്മാക്കളെ മരണാനന്തര ജീവിതത്തിലേക്ക് വിടുകയും ചെയ്തിരുന്ന 'ഗ്രിം റീപ്പർ' കഥാപാത്രമായ ഇച്ചിഗോ കുറോസാകി, അനിമേറ്റഡ് പരമ്പരകളിലൂടെ പ്രശസ്തമാണ്. ഓക്‍ലാന്‍ഡ് ജില്ലാ ആരോഗ്യ ബോർഡിന്‍റെ അക്യൂട്ട് മാനസികാരോഗ്യ യൂണിറ്റിലെ രോഗിയാണ് ഗബ്രിയേല്‍. 

'അമ്മേ എന്നെ വിട്ടേക്കൂ...' കാട്ടുതീയിൽ മരിച്ച അന്ധനും സെറിബ്രൽ പാൾസി രോഗബാധിതനുമായ 32 കാരൻ മകനെ കുറിച്ച് അമ്മ