ടെൻ ജാം എക്സ്പ്രസിലെ ഒരു കൂട്ടം മലയാളി യാത്രക്കാർ തങ്ങളുടെ സീറ്റിന് സമീപത്തെ മൊബൈൽ ചാർജിംഗ് പോയിന്റ് പ്രവർത്തിക്കുന്നില്ലെന്ന് പരാതിപ്പെട്ടു. വെറും 15 മിനിറ്റിനുള്ളിൽ റെയിൽവേ ഇലക്ട്രീഷ്യൻ എത്തി തകരാർ പരിഹരിച്ചത് യാത്രക്കാരെ അത്ഭുതപ്പെടുത്തി.

മൂഹ മാധ്യമങ്ങളില്‍ ഇന്ത്യന്‍ റെയിൽവേയെ കുറിച്ചുള്ള പരാതികളാണ്. പ്രത്യേകിച്ചും യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള പരാതികളാണ് കൂടുതലും. അതിന് പുറമേയൊണ് ടിക്കറ്റില്ലാത്ത യാത്രക്കാർ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ. ഇതിനിടെ തങ്ങൾ നേരിട്ട ഒരു പ്രശ്നം റെയില്‍വേ ഏങ്ങനെ പരിഹരിക്കുമെന്ന് അറിയാന്‍ സ്റ്റോപ്പ് വാച്ച് വച്ച് കാത്തിരുന്ന മലയാളികൾ ‌ഞെട്ടി. റെയില്‍വേയുടെ ആ പ്രതികരണം ചിത്രീകരിച്ച് അവര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചപ്പോൾ അത് കണ്ട് സമൂഹ മാധ്യമ ഉപയോക്താക്കളും ഞെട്ടി.

പരാതിക്കാരെ ഞെട്ടിച്ച് റെയിൽവേ

ടെൻ ജാം എക്സ്പ്രസിൽ വൈകുന്നേരം 5:27 ഓടെയാണ് സംഭവം നടന്നത്. ടെൻ ജാം എക്സ്പ്രസിലെ ഒരുകൂട്ടം മലയാളി യാത്രക്കാരാണ് തങ്ങളുടെ സീറ്റിന് സമീപത്തെ മൊബൈൽ ചാർജിംഗ് പോയിന്‍റ് പ്രവർത്തിക്കുന്നില്ലെന്ന് റെയിൽവേ ഹെൽപ്പ് ലൈനിൽ വിളിച്ചു പരാതി പറഞ്ഞത്. പിന്നാലെ അവര്‍ പരാതി എത്ര സമയം കൊണ്ട് പരിഹരിക്കുമെന്നറിയാനായി സ്റ്റോപ്പ് വാച്ച് വച്ച് കാത്തിരുന്നു. വെറം 15 മിനിറ്റിനുള്ളിൽ ഒരു ഇലക്ട്രീഷ്യൻ എത്തുകയും തകരാർ പരിഹരിക്കുകയും ചെയ്തെന്ന് പരാതിക്കാർ തന്നെ, തങ്ങൾ ചിത്രീകരിച്ച വീഡിയോ പങ്കുവച്ച് കൊണ്ട് പറഞ്ഞു.

Scroll to load tweet…

പ്രതികരണം

സംഭവത്തിന്‍റെ ഒരു വീഡിയോ വിവിധ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോൾ വൈറലാണ്. കേരളത്തിൽ നിന്നുള്ള ഒരു കൂട്ടം യുവാക്കൾ അറ്റകുറ്റപ്പണി റെക്കോർഡ് ചെയ്യുന്നതും മെക്കാനിക്ക് വൈദ്യുതി പുനഃസ്ഥാപിക്കുമ്പോൾ സന്തോഷം പ്രകടിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. യാത്രക്കാർ നന്ദി പറയുന്നതും അദ്ദേഹത്തെ അഭിനന്ദിച്ച് ഷെയ്ക്ക് ഹാന്‍റ് നല്‍കുന്നതും കാണാം. ശരിക്കും ശ്രദ്ധേയമാണ്. ഇതാണ് ന്യൂ ഇന്ത്യ റെയിൽവേസ്, യാത്രക്കാർക്ക് യോജിച്ച വേഗതയേറിയ പ്രതികരണവും അവിടെ ലഭ്യമാണെന്ന് ഒരു ഉപയോക്താവ് കുറിച്ചു. മിനിറ്റുകൾക്കുള്ളിൽ പ്രശ്നം പരിഹരിച്ചതിന് ടീമിന് അഭിനന്ദനങ്ങൾ, സമർപ്പണത്തിന്‍റെയും സേവനത്തിന്‍റെയും മികച്ച ഉദാഹരണമാണ് ഇന്ത്യന്‍ റെയില്‍വേയെന്നായിരുന്നു മറ്റൊരാളുടെ പുകഴ്ത്തൽ.