മധ്യപ്രദേശിലെ ഗ്വാളിയോറിലെ ഒരു സർക്കാർ പ്രൈമറി സ്കൂൾ ക്ലാസ് മുറിയിൽ രണ്ട് കൂറ്റൻ മൂർഖൻ പാമ്പുകളെ ഇണചേരുന്ന നിലയിൽ കണ്ടെത്തി. രാവിലെ ക്ലാസിലെത്തിയ വിദ്യാർത്ഥികളാണ് ആദ്യം ഈ കാഴ്ച കണ്ട് ഭയന്നോടിയത്.  

ധ്യപ്രദേശിലെ ഗ്വാളിയോറിലെ ഒരു സർക്കാർ സ്കൂളിൽ നിന്നുള്ള വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെയും അമ്പരപ്പിച്ചു. സർക്കാർ പ്രൈമറി സ്കൂളിലേക്ക് രാവിലെ എത്തിയ വിദ്യാര്‍ത്ഥികൾ കണ്ടത് ക്ലാസ് മുറിയില്‍ ഇണ ചേരുന്ന രണ്ട് കൂറ്റന്‍ പാമ്പുകളെ. പാമ്പുകൾ പരസ്പരം കെട്ടിവരിഞ്ഞ് ഉയ‍ർന്ന് പൊങ്ങി നൃത്തം ചെയ്യുന്നത് പോലെ ഇണ ചേരുന്നത് കണ്ട് ഭയന്ന് പോയ കുട്ടികൾ ക്ലാസ് മുറികളില്‍ നിന്നും ഇറങ്ങിയോടി. ഇത് മൂര്‍ഖന്‍ പാമ്പുകളാണെന്നാണ് പ്രദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തത്. 

ക്ലാസ് മുറിയിലെത്തിയ പാമ്പുകൾ

ഗ്വാളിയോറിലെ ഭിതർവാർ പ്രദേശത്തെ ബമറോൾ ഗ്രാമത്തിലെ സര്‍ക്കാർ സ്കൂളിലാണ് സംഭവം നടന്നത്. ക്ലാസുകൾ പുരോഗമിക്കുന്നതിനിടെയാണ് ഈ സംഭവമെന്ന് പ്രദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവം അറിഞ്ഞ് ക്ലാസ് മുറിയിലേക്ക് എത്തിയ സ്കൂൾ ജീവനക്കാർ പകർത്തിയ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായി. കുറുകെ ഇഴഞ്ഞു നീങ്ങുന്നതും ഒരുമിച്ച് നൃത്തം ചെയ്യുന്നത് പോലെ ഇണചേരുന്നതുമായി ഒരു ജോഡി പാമ്പുകളെ വീഡിയോയില് കാണാം.

Scroll to load tweet…

ആദ്യം കണ്ടത് കുട്ടികൾ

പ്രൈമറി സ്കൂളിലെ ക്ലാസ് മുറിയിലേക്ക് ആദ്യമെത്തിയ വിദ്യാര്‍ത്ഥികളാണ് ഈ അസാധാരണ കാഴ്ച കണ്ടത്. ഭയന്ന് പോയ വിദ്യാര്‍ത്ഥികൾ ക്ലാസ് മുറികളില്‍ നിന്നും ഇറങ്ങിയോടി. പരിഭ്രാന്തരായ വിദ്യാര്‍ത്ഥികളെ കണ്ട് എത്തിയപ്പോഴാണ് അധ്യാപകരും സംഭവം അറി‌ഞ്ഞത്. പിന്നാലെ അധ്യാപകര്‍ വിദ്യാര്‍ത്ഥികളെ ആ ക്ലാസ് മുറിയില്‍ നിന്നും ഒഴിപ്പിക്കുകയും മറ്റ് ക്ലാസ് മുറികളിലാക്കി പൂട്ടിയിടുകയും ചെയ്തു. പാമ്പുകൾ പിന്നീട് ക്ലാസ് മുറിയില്‍ നിന്നും പുറത്തേക്ക് പോയെന്നാണ് റിപ്പോര്‍ട്ടുകൾ പറയുന്നത്. അതേസമയം അവയെ പിടികൂടി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി റിപ്പോര്‍ട്ടിൽ പറയുന്നമില്ല. ഏതാണ്ട് അരമണിക്കൂറോളം നേരം സ്കൂളില്‍ പരിഭ്രാന്തിയുടെ നിമിഷങ്ങളായിരുന്നുവെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല.