ഇന്ത്യയിലെ ഒരു കോളേജും ഇത്രയും ശമ്പളത്തില്‍ പ്ലേസ്മെന്‍റ് വാഗ്ദാനം ചെയ്യുന്നില്ലെന്നായിരുന്നു ഒരു സാമൂഹിക മാധ്യമ ഉപയോക്താവ് എഴുതിയത്. 


രു ജോലി കിട്ടാന്‍ ഇന്ന് ഏറെ പ്രയാസമാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ പല ഒഴിവുകളും റിപ്പോര്‍ട്ട് ചെയ്യുന്നില്ല. റെയില്‍വേയില്‍ അടക്കം നിരവധി കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ലക്ഷക്കണക്കിന് ഒഴുവുകള്‍ നികത്താതെ കിടക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു. ഏറ്റവും ഒടുവിലത്തെ ഫോബ്സ് റിപ്പോര്‍ട്ടുകള്‍ പ്രകാരം 2024 ജനുവരിയിലെ തൊഴിലില്ലായ്മ നിരക്ക് കഴിഞ്ഞ 16 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. ലക്ഷകണക്കിന് യുവാക്കള്‍ രാജ്യത്ത് തൊഴിലില്ലാതെ നില്‍ക്കുന്നു. ഇതിനിടെ ഒരു മോമോസ് കടക്കാരന്‍ തനിക്ക് ഒരു അസിസ്റ്റന്‍റിനെ വേണമെന്ന് പറഞ്ഞ് വച്ച പരസ്യം സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ പ്രത്യേക ശ്രദ്ധനേടി. 

അമൃത സിംഗ് എന്ന എക്സ് ഉപയോക്താവാണ് ചിത്രം സഹിതം ഇത് എക്സില്‍ പങ്കുവച്ചത്. ചിത്രത്തോടൊപ്പം അമൃത ഇങ്ങനെ എഴുതി, 'നാശം... ഈ ലോക്കല്‍ മോമോ ഷോപ്പ് ഈ ദിവസങ്ങളിൽ ഇന്ത്യയിലെ ശരാശരി കോളേജിനേക്കാൾ മികച്ച പാക്കേജ് വാഗ്ദാനം ചെയ്യുന്നു.' പുതിയ തലമുറയുടെ പ്രതിഷേധം കൂടിയായി അത്. നിരവധി കോളേജുകളാണ് ഇപ്പോള്‍ പ്ലേസ്മെന്‍റോട് കൂടി പഠനം വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ ഒരു കോളേജും ഇത്ര രൂപ ശമ്പളം ലഭിക്കുമെന്ന ഉറപ്പ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നില്ല. ഇവിടെ മോമോസ് കടക്കാരന്‍ 25,000 രൂപ വാഗ്ദാനം ചെയ്യുന്നു. 

'കാക്കി കണ്ടാ കലിപ്പാണേ...'; മുന്നറിയിപ്പ് അവഗണിച്ച് മുന്നിലേക്ക് ചെന്നയാളെ തൂക്കിയെടുത്ത് ഗൗർ, വീഡിയോ വൈറല്‍

Scroll to load tweet…

നിങ്ങള്‍ വലിയൊരു മകളാണ്; കന്നി വിമാനയാത്രയ്ക്ക് അച്ഛനെയും അമ്മയെയും ഒരുക്കുന്ന യൂട്യൂബറുടെ വീഡിയോ വൈറല്‍

അമൃതാ സിംഗിന്‍റെ കുറിപ്പ് വളരെ പെട്ടെന്ന് തന്നെ വൈറലായി. ഒറ്റദിവസം കൊണ്ട് ഏതാണ്ട് ഒരു ലക്ഷത്തിനടുത്ത് ആളുകള്‍ ഈ കുറിപ്പ് കണ്ടു. നിരവധി സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ ഇന്ത്യയിലെ തൊഴിലില്ലായ്മയെ കുറിച്ചുള്ള തങ്ങളുടെ അഭിപ്രായങ്ങളെഴുതാനെത്തി. നിരവധി പേര്‍ 'ഇപ്പോ തന്നെ അപേക്ഷിക്കട്ടെ' എന്ന് തമാശയായി കുറിച്ചു. 'ആരും യാഥാര്‍ത്ഥ്യം കാണുന്നില്ല' എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍റെ കുറിപ്പ്. '+ എല്ലാ ദിവസവും കഴിക്കാൻ സൗജന്യ മോമോസ്' എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍റെ കുറിപ്പ്. 'ഇന്ത്യ അറിയാൻ ആഗ്രഹിക്കുന്നു... ഇത് എവിടെയാണ്?' മറ്റൊരു കാഴ്ചക്കാരന്‍ ചോദിച്ചു. 'അവർ ടിസിഎസിനേക്കാൾ മികച്ച ശമ്പളം വാഗ്ദനം ചെയ്യുന്നു.' എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരനെഴുതിയത്. 

ഓർഡർ ചെയ്ത സാധനങ്ങൾ കിട്ടുന്നില്ലെന്ന് വ്യാപക പരാതി; സാമൂഹിക മാധ്യമങ്ങളിൽ 'ക്ഷമ' പറഞ്ഞ് മടുത്ത് ആമസോൺ ഇന്ത്യ