എന്‍റെ ഉള്ളിലെ കുട്ടിക്ക് ഉറങ്ങാന്‍ ആവശ്യമായ സമാധാനം കഥ നല്‍കുന്നുമെന്ന് ഒരാള്‍ എഴുതി. 'ഞാന്‍ കരയുന്നില്ല, നിങ്ങള്‍ കരയുകയാണ്' എന്നായിരുന്നു മറ്റൊരാളുടെ കുറിപ്പ്.
ലോകം ഏറെ വൈവിധ്യമുള്ളതാണ്. വിവിധ തരത്തില്‍ ഭാഷയും സംസ്കാരവും നിറവും രൂപത്തില്‍ തന്നെ വ്യത്യാസങ്ങളുള്ള നിരവധി മനുഷ്യരാണ് ഇവിടെ ജീവിക്കുന്നത്. എന്നാല്‍ ഈ വൈവിധ്യങ്ങള്‍ക്കുള്ളില്‍ മനുഷ്യരെല്ലാവരും സന്തുഷ്ടരല്ലെന്നതാണ് യാഥാര്‍ത്ഥ്യം. കാരണം അതിനുള്ളിലും ശക്തിയും പണവുമുള്ളവര്‍ക്കാണ് അധീശത്വം. സമൂഹത്തില്‍ നിന്നും പാര്‍ശ്വവത്കൃതരാകുന്ന വിഭാഗമാണ് ട്രാന്‍സ്. അത്തരമൊരു കുട്ടിയുടെ അച്ഛന്‍ കഥാകാരനായ സ്‌കോട്ട് സ്റ്റുവർട്ടിനോട് തന്‍റെ മകനായി ഒരു ഉറക്കു കഥ (bedtime story) എഴുതാമോ എന്ന് ചോദിച്ചു. അദ്ദേഹം ആ അച്ഛന്‍റെ ആവശ്യത്തോട് അനുഭാവപൂര്‍വ്വം പ്രതികരിച്ചു. കഥ എഴുതുക മാത്രമല്ല, അദ്ദേഹം അത് കുട്ടികള്‍ക്ക് വേണ്ടി വായിക്കുകയും അത് റെക്കോര്‍ഡ് ചെയ്ത് ഇന്‍സ്റ്റാഗ്രാമില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു.
കുട്ടികളെ രാത്രി കഥ കേള്‍പ്പിച്ച് ഉറക്കാനുള്ളതായിരുന്നെങ്കിലും വീഡിയോ കണ്ട പലരും വികാരാധീനരായി. “തങ്ങളുടേതല്ലെന്ന് തോന്നിപ്പിക്കപ്പെട്ടവര്‍ക്കായി ഒരു ബെഡ്‌ടൈം സ്റ്റോറി,” എന്ന കുറിപ്പോടെയായിരുന്നു അദ്ദേഹം കഥ വായിക്കുന്ന വീഡിയോ പ്രസിദ്ധപ്പെടുത്തിയത്. വീഡിയോയുടെ തുടക്കത്തില്‍ തന്നെ ആ അച്ഛന്‍റെ കുറിപ്പ് സ്‌കോട്ട് സ്റ്റുവർട്ട് എഴുതി കാണിക്കുന്നു. അതിങ്ങനെയായിരുന്നു. 'എന്‍റെ ട്രാന്‍സായ കുട്ടിക്ക് വേണ്ടി നിങ്ങളോരു ഉറക്കുകഥ എഴുതുമോ? ഈ ലോകം മുഴുവനും അവര്‍ക്കെതിരാണെന്ന് അവര്‍ കരുതുന്നു.' എഴുതിക്കാണിക്കുന്നു. തുടര്‍ന്ന് അദ്ദേഹം ആ കഥ വായിക്കുന്നു.
ഇത്തിരികുഞ്ഞന്‍, ഇംഗ്ലണ്ടിലെത്തിയത് 3,000 കി.മി പിന്നിട്ട്; കണ്ടെത്തിയതാകട്ടെ നേന്ത്രപ്പഴത്തിലും
കഴിഞ്ഞ മാസമാണ് സ്‌കോട്ട് സ്റ്റുവർട്ട് വീഡിയോ പോസ്റ്റ് ചെയ്തത്. ഇതിനകം അമ്പത്തിമൂവായിരം പേരാണ് വീഡിയോ ലൈക്ക് ചെയ്തത്. ഏതാണ്ട് എഴ് ലക്ഷത്തോളം പേര്‍ വീഡിയോ കണ്ടുകഴിഞ്ഞു. പുലര്‍ച്ചെ 3.30 നാണ് താന്‍ ഈ വീഡിയോ കണ്ടെതെന്നും വീഡിയോ കണ്ടതിന് പിന്നാലെ തന്‍റെ ഹൃദയത്തിന്‍റെ ഒരു ചെറിയ ഭാഗത്ത് സുഖം തോന്നുന്നുമെന്നും എന്‍റെ ഉള്ളിലെ കുട്ടിക്ക് ഉറങ്ങാന്‍ ആവശ്യമായ സമാധാനം കഥ നല്‍കുന്നുമെന്നും ഒരാള്‍ എഴുതി. 'ഞാന്‍ കരയുന്നില്ല, നിങ്ങള്‍ കരയുകയാണ്' എന്നായിരുന്നു മറ്റൊരാളുടെ കുറിപ്പ്. “ഇനിയും അംഗീകരിക്കപ്പെടാത്ത 32 വയസ്സുള്ള ട്രാൻസ് കിഡ്, ഇത് ശരിക്കും ബോധിച്ചു,” മറ്റൊരാള്‍ എഴുതി. “ഒരു ട്രാൻസ് വ്യക്തി എന്ന നിലയിൽ, ഇത് എഴുതിയതിന് ഞാൻ നന്ദി പറയുന്നു,” വേറൊരാള്‍ എഴുതി.
'ഒടുവില്‍ അവള്‍ വന്നു'; 130 വര്‍ഷത്തിന് ശേഷം അച്ഛന്‍റെ കുടുംബത്തില്‍ ജനിച്ച ആദ്യ പെണ്‍കുഞ്ഞ്
