Asianet News MalayalamAsianet News Malayalam

രൂപയ്ക്ക് 'വില'യുള്ള രാജ്യങ്ങള്‍, യാത്ര തുടങ്ങൂവെന്ന് സഞ്ചാരി; ട്രോള്‍, ഒടുവില്‍ പോസ്റ്റ് തന്നെ ഇല്ലാതായി !

ഇന്ത്യൻ രൂപ പ്രയോജനകരമായി ഉപയോഗിക്കാവുന്ന ചില രാജ്യങ്ങളുടെ ഒരു ലിസ്റ്റ് പങ്കുവയ്ക്കുകയായിരുന്നു ആകാംഷ ചെയ്തത്. എന്നാല്‍ എക്സ് ഉപയോക്താക്കള്‍ ആ താരതമ്യത്തിലെ യുക്തിസഹമായ പോരായ്മകൾ ചൂണ്ടിക്കാട്ടി. 

Traveler trolled for pointing out Indian rupee exchange rate bkg
Author
First Published Sep 21, 2023, 10:55 AM IST


ഞ്ചാരികള്‍ അവര്‍ കടന്ന് പോകുന്ന രാജ്യങ്ങളുടെ സവിശേഷതകള്‍ തങ്ങളുടെ സാമൂഹിക മാധ്യമങ്ങളിലൂടെ മറ്റുള്ളവരുമായി പങ്കിടുന്നത് ഇന്ന് ഏറെ സാധാരണമായ ഒരു കാര്യമാണ്. അത്തരം അനുഭവങ്ങളും ചിത്രങ്ങളും മറ്റ് ഉള്ളടക്കങ്ങളും കാഴ്ചക്കാരെ സ്വാധീനിക്കുന്നു. ഈ വ്യത്യസ്തതകള്‍ കാണാനും അനുഭവിക്കാനുമുള്ള ആഗ്രഹം കാഴ്ചക്കാരിലും ഉണ്ടാകുന്നു. ഇത്തരത്തില്‍ ആകാംക്ഷ മോംഗ എന്ന സഞ്ചാരി കഴിഞ്ഞ ദിവസം തന്‍റെ എക്സ് അക്കൗണ്ടിലൂടെ പങ്കുവച്ച ഒരു വിവരം എക്സ് ഉപയോക്താക്കള്‍ക്കിടയില്‍ ഏറെ വൈറലാവുകയും നിരവധി ട്രോളുകള്‍ ഉണ്ടാവുകയും ചെയ്തു. ആകാംക്ഷ, ഇന്ത്യൻ രൂപ പ്രയോജനകരമായി ഉപയോഗിക്കാവുന്ന ചില രാജ്യങ്ങളുടെ ഒരു ലിസ്റ്റ് പങ്കുവയ്ക്കുകയായിരുന്നു ചെയ്തത്. എന്നാല്‍ എക്സ് ഉപയോക്താക്കള്‍ ആ താരതമ്യത്തിലെ യുക്തിസഹമായ പോരായ്മകൾ ചൂണ്ടിക്കാട്ടി. 

'ഇല്ല മരിച്ചിട്ടില്ല മനുഷ്യത്വം'; കരയ്ക്കടിഞ്ഞ സ്രാവിനെ സാഹസികമായി കടലിലേക്ക് തിരിച്ചയക്കുന്ന വീഡിയോ !

"ഇന്ത്യൻ രൂപയിൽ നിങ്ങൾക്ക് രാജാവിനെപ്പോലെ ജീവിക്കാൻ കഴിയുന്ന 5 രാജ്യങ്ങള്‍" എന്ന കുറിപ്പോടെയായിരുന്നു ആകാംക്ഷ തന്‍റെ ട്വീറ്റ് പങ്കുവച്ചത്. വിയറ്റ്‌നാം, ഇന്തോനേഷ്യ, പരാഗ്വേ, കംബോഡിയ, ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ ഔദ്ധ്യോഗിക നാണയവുമായി ഇന്ത്യന്‍ രൂപയ്ക്കുള്ള വിനിമയ നിരക്കായിരുന്നു ആകാംക്ഷ പങ്കുവച്ചത്. എന്നാല്‍,  യഥാർത്ഥ ജീവിത സാഹചര്യങ്ങളിൽ വരുന്ന മറ്റ് നിർണായക സാമ്പത്തിക ഘടകങ്ങൾ പരിഗണിക്കുന്നതിൽ ആകാംക്ഷ പരാജയപ്പെട്ടെന്ന് എക്സ് ഉപയോക്താക്കള്‍ എഴുതി. ആകാംക്ഷയുടെ ട്വീറ്റില്‍ ഇന്ത്യയുടെ ഒരു രൂപയുമായി വിയറ്റ്നമീസ് ഡോംഗിന് 292.03 ന്‍റെ വിനിമയ നിരക്ക് കാണിച്ചു. അത് പോലെ ഇന്തോനേഷ്യൻ റുപിയയുമായി 184.94 ഉം പരാഗ്വേയൻ ഗ്വാറനിയുമായി 87.42 ന്‍റെ വിനിമയ നിരക്കും കമ്പോഡിയൻ റിയലുമായി 49.36 ന്‍റെ വിനിമയ നിരക്കും ശ്രീലങ്കന്‍ രൂപിയുമായി 3.88 ന്‍റെ വിനിമയ നിരക്കും കാണിച്ചു. തുടര്‍ന്ന് നിങ്ങളുടെ ഫ്ലൈറ്റ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ ആകാംക്ഷ തന്‍റെ ആരാധകരോട് ട്വീറ്റിലൂടെ ആവശ്യപ്പെട്ടു. 

ചിക്കന്‍ റൈസില്‍ ജീവനുള്ള പുഴു; റെസ്റ്റോറന്‍റ് 25,852 രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി !

പക്ഷേ, ആകാംക്ഷയുടെ ട്വീറ്റ് തിരിച്ചടിച്ചു. കാഴ്ചക്കാര്‍ അവൾക്ക് PPP (പർച്ചേസിംഗ് പവർ പാരിറ്റി), കറൻസി കൺവേർഷൻ ചാർജുകൾ, ഏറ്റവും പ്രധാനമായി ഗ്രൗണ്ട് റിയാലിറ്റി എന്നിവ മനസ്സിലാകുന്നില്ല," എന്ന് കുറിച്ചു. "വിനിമയ നിരക്കുകൾ ന്യായമായ ആശയം നൽകുന്നില്ല. ഞാൻ ഇന്തോനേഷ്യയിൽ പോയിട്ടുണ്ട്. INR /IDR ആക്കി മാറ്റിയപ്പോൾ വളരെ സന്തോഷമുണ്ട്. എന്നാൽ യഥാർത്ഥത്തിൽ ഞങ്ങൾ സഞ്ചരിച്ച് തുടങ്ങിയപ്പോള്‍ ഞങ്ങൾക്ക് യാഥാർത്ഥ്യം അറിയാന്‍ കഴിഞ്ഞു. അവിടെ വാട്ടർ ബോട്ടിലുകൾക്ക് 20,000 IDR വിലയുണ്ട്. ഇത് 2017 ലെ കണക്കാണ്. ഇപ്പോൾ കൂടുതൽ ആയിരിക്കണം." മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. "ഒരു രാജ്യത്തിന്‍റെ കറൻസിയുടെ കുറഞ്ഞ വിനിമയ നിരക്ക് ആ രാജ്യത്തെ കുറഞ്ഞ ജീവിതച്ചെലവ് അർത്ഥമാക്കുന്നില്ല" എന്ന് മറ്റൊരു കാഴ്ചക്കാരനെഴുതി.  “ആളുകളെ ആശയക്കുഴപ്പത്തിലാക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യരുത്. ഫോറെക്‌സ് എന്നത് എപ്പോഴും പണം കൂടുതലാണെന്ന് അർത്ഥമാക്കുന്നില്ല. ഞാൻ ഇന്തോനേഷ്യ സന്ദർശിച്ചു, ഞാൻ 5000 IDR ആയി പരിവർത്തനം ചെയ്തു, എനിക്ക് 1 ദശലക്ഷം IDR ലഭിച്ചു, എന്നാൽ ടാക്സിക്കാർ 5 KM യാത്രയ്ക്ക് 100,000 IDR ഈടാക്കുന്നു. ഒരു രാത്രിക്ക് 500,000 IDR ആണ് ഹോട്ടൽ ഈടാക്കിയത്. അതിനാൽ ഇത് ഒരു നമ്പർ മാത്രമാണ്. ” ഏറെ വിമര്‍ശനങ്ങള്‍ എഴുതപ്പെട്ടതോടെ ആകാംക്ഷ തന്‍റെ ട്വീറ്റ് തന്നെ പിന്‍വലിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


 

Follow Us:
Download App:
  • android
  • ios