വാച്ച്മാന്‍റെ അടി പേടിച്ച് പട്ടി 17 നിലയിൽ നിന്നും ചാടി ചത്തു. പിന്നാലെ മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ വാച്ച്മാന്‍റെ ചെവിക്കല്ല് അടിച്ച് പൊട്ടിക്കുന്ന വീഡിയോ.

നുഷ്യ മൃഗ സംഘര്‍ഷങ്ങളില്‍ ആരുടോപ്പമാണ് പൊതുസമൂഹമെന്ന ചോദ്യം ഏറെക്കാലമായുള്ള ഒന്നാണ്. മൃഗങ്ങളെ രണ്ട് തരത്തിലാണ് നമ്മൾ കാണുന്നത്. ആദ്യത്തെത് മനുഷ്യനുമായി ഇണങ്ങി പൊതുസമൂഹത്തില്‍ ജീവിക്കുന്ന മൃഗങ്ങൾ. രണ്ടാമത്തേത് വന്യമൃഗങ്ങൾ. ഇതില്‍ വന്യമൃഗങ്ങളെ പോലെ തന്നെ പ്രശ്നമാണ് തെരുവില്‍ അലഞ്ഞ് തിരുയുന്ന പശുക്കള്‍. എന്നാല്‍ ഇവ പൊതുവെ ശാന്തരായതിനാല്‍ ആക്രമണം കുറവണെന്നതിനാല്‍ ആരും പരാതികളുമായി അങ്ങനെ വരാറില്ലെന്ന് മാത്രം. എന്നാല്‍, തെരുവ് പട്ടികളുടെ സ്ഥിതി അങ്ങനെയല്ല. പട്ടികൾ കടിച്ച് പേ പിടിച്ചുള്ള മരണങ്ങൾ രാജ്യമെമ്പാട് നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. മരുന്നിന്‍റെ ക്ഷാമം പോലുള്ള പ്രശ്നങ്ങൾ ഒരു വശത്ത്. തെരുവ് പട്ടികളെ നിയന്ത്രിക്കുന്നതിന് തടയിടുന്ന മൃഗ സ്നേഹികൾ മറുവശത്ത്. തുടങ്ങിയ പ്രശ്നങ്ങൾ തന്നെ കാരണം.

എന്നാല്‍, കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ നിരവധി ചോദ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ത്തിയത്. മുംബൈയിലെ ഒരു റെസിഡന്‍ഷ്യന്‍ ബില്‍ഡിംഗിന്‍റെ 17 -ാം നമ്പര്‍ നിലയില്‍ നിന്നും ചാടിയ ഒരു തെരുവ് നായ ചത്തു. പിന്നാലെ ആ തെരുവ് നായയെ പിടിക്കാനായി നിയോഗിക്കപ്പെട്ട സെക്യൂരിറ്റി ഉദ്യോഗസ്ഥനെ വളഞ്ഞിട്ട് മുഖത്തടിക്കുന്ന റെസിഡന്‍സിയിലെ താമസക്കാരുടെ ദൃശ്യങ്ങളായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്.

മഹാരാഷ്ട്രാ അനിമൽ വെല്‍ഫയര്‍ ഓഫീസറെന്ന് വ്യക്തമാക്കിയ വിജയ് റാംഗറെ എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവച്ചത്. വീഡിയോ പങ്കുവച്ച് കൊണ്ട് വിജയ് ഇങ്ങനെ എഴുതി, 'ഒരു വാച്ച്മാന്‍ കാരണം കൂര പീഡനം ഏറ്റ് വാങ്ങി 17 -ാം നിലയില്‍ നിന്നും ചാടിയ പ്രായമായ കമ്മ്യൂണിറ്റി നായ സംഭവ സ്ഥലത്ത് വച്ച് ചത്തു. എഫ്ഐആര്‍ ഇട്ടിട്ടുണ്ട്. പക്ഷേ അത് പോരെ. ഞങ്ങൾ അക്രമത്തിനെതിരെ നീതി തേടി ശക്തമായ ശിക്ഷ ആവശ്യപ്പെടുന്നു.' എന്ന് കുറിച്ചു.

View post on Instagram

വീഡിയോയില്‍ രണ്ട് ഭാഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. ആദ്യഭാഗത്ത് ഒരു നായ മുകൾ നിലയിലേക്ക് ഓടിവരുന്ന ദൃശ്യമായിരുന്നു ഉണ്ടായിരുന്നത്. പിന്നാലെ ഏറെ ആയാസപ്പെട്ട തല നരച്ച വാച്ച്മാന്‍ വടിയുമായി കയറിവരുന്നു. ഇയാൾ കണ്ട പാടെ രക്ഷപ്പെടാനായി തുറന്ന് വച്ച ജനലിലൂടെ ചായ ചാടാന്‍ ശ്രമിക്കുന്നു. ഈ സമയം അവിടേയ്ക്ക് എത്തി ചേര്‍ന്ന വാച്ച്മാന്‍ അതിന്‍റെ പുറത്ത് വടി കൊണ്ട് മൂന്നാല് തവണ അടിക്കുന്നു. പിന്നാലെ നായ ജനലിലൂടെ ചാടുന്നു. ഒന്ന് രണ്ട് നിമിഷങ്ങൾക്ക് വിഡിയോയുടെ ശേഷം രണ്ടാം ഭാഗം തുടങ്ങുന്നു. മാന്യമായി വസ്ത്രം ധരിച്ച കുറച്ച് സെസൈറ്റി പുരുഷന്മാരുടെ ഒരു കൂട്ടം ഒരു സെക്യുരിറ്റി ഉദ്യോഗസ്ഥനെ തടഞ്ഞ് വച്ച് മാറി മാറി ചെകിട്ടത്ത് അടിക്കുന്നത് കാണാം. ഒരാളുടെ അടിക്ക് പിന്നാലെ അടുത്തയാൾ എന്ന തരത്തില്‍ ആളുകൾ മാറി മാറി അയാളുടെ ചെകിട്ടത്ത് അടിക്കുന്നു.

വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി സമൂഹ മാധ്യമ ഉപയോക്താക്കൾ സെസൈറ്റി മനുഷ്യന്മാര്‍ക്കെതിരെ അതിരൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. മഹാരാഷ്ട്രാ അനിമൽ വെല്‍ഫയര്‍ ഓഫീസ‍ർക്ക് നിയമം കൈയിലെടുക്കാന്‍ ആരാണ് അധികാരം തന്നതെന്ന് ചിലര്‍ ചോദിച്ചു. മറ്റ് ചിലര്‍ മനുഷ്യര്‍ക്ക് എന്ത് പറ്റിയെന്ന് വിലപിച്ചു. അതേസമയം നിരവധി പേര്‍ സെക്യൂറ്റി ഉദ്യോഗസ്ഥനെ പൊതുമധ്യത്തിലിട്ട് തല്ലിയവരെ അഭിനന്ദിക്കുന്നതും കാണാമായിരുന്നു.