ഒരേ ഷോറൂമില്‍ നിന്നും നാല് സുഹൃത്തുക്കൾ ഒരേ സമയം നാല് ഫോർച്യൂണറുകൾ സ്വന്തമാക്കുന്ന വീഡിയോ വൈറൽ. 

രസ്പരം വിജയ നിമിഷങ്ങൾ പങ്കിടുകയും ആഘോഷിക്കുകയും ചെയ്യുകയെന്നത് എല്ലാ സുഹൃത്തുക്കൾക്കും ഒരു സ്വപ്നമാണ്. എന്നാൽ നാല് ചെറുപ്പക്കാർ ഒരേ സമയം ടൊയോട്ടയുടെ ഉയർന്ന നിലവാരമുള്ള ആഡംബര കാറുകൾ ഓരോന്ന് വാങ്ങി ആ നിമിഷങ്ങൾ അവിസ്മരണീയമാക്കി. സുഹൃത്തുക്കളിൽ മൂന്ന് പേർ ഫോർച്യൂണർ ലെജൻഡർ വാങ്ങിയപ്പോൾ, മറ്റൊരാൾ ആകർഷകമായ ഫോർച്യൂണർ ജിആർ-സ്‌പോർട്ടാണ് വാങ്ങിയത്. നാലുപേരും ഒരേ സമയം ഷോറൂമിൽ നിന്ന് ഈ ആഡംബര എസ്‌യുവികള്‍ പുറത്തിറക്കുകയും അതിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്ഒ പങ്കുവയ്ക്കുകയും ചെയ്തു.

ഒഡീഷയിലെ ബാലസോറിലെ ഡീലർഷിപ്പായ നീലം ടൊയോട്ടയിൽ നിന്നും സുഹൃത്തുക്കളായ സൗമ്യ, ദീപക്, സൂര്യ, സുസന്ത് എന്നിവരാണ് ഒരുമിച്ച് നാല് ആഡംബര കാറുകൾ വാങ്ങിയത്. ഇവര്‍ പങ്കുവച്ച വീഡിയോയില്‍ ഓരോരുത്തരായി ഷോറൂമില്‍ നിന്നും വാഹനത്തിന്‍റെ കീ സ്വീകരിക്കുന്നതും പിന്നാലെ കേക്ക് മുറിക്കുന്നതും കാണാം. അതിന് ശേഷം നാല് സുഹൃത്തുക്കളും ഷോറൂമില്‍ നിന്നും ഒരിമിച്ച് വാഹനം ഇറക്കുന്നു. പിന്നാലെ ഒന്നിന് പിന്നാലെ ഒന്നെന്ന തരത്തില്‍ കോണ്‍വോയായി നാല് വാഹനങ്ങളുടെ റോഡിലൂടെ മൂന്നോട്ട് നീങ്ങുന്നതും കാണാം.

View post on Instagram

ഇന്ത്യയിൽ വിൽപ്പനയിലുള്ള ഏറ്റവും വിലയേറിയ ഫോർച്യൂണറാണ് ഫോർച്യൂണർ ജിആർ-സ്പോർട്ട്. ഫോർച്യൂണറിന്‍റെ ജിആർ-സ്പോർട്ട് അഥവാ ഗാസൂ റേസിംഗ് സ്പോർട്ട് വേരിയന്‍റിന് 52.34 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. ലെജൻഡറിന് 44.51 ലക്ഷം രൂപ മുതൽ നിയോ ഡ്രൈവ് വേരിയന്‍റിന് 50.09 ലക്ഷം രൂപ വരെ വിലയുണ്ട്. സുഹൃത്തുക്കളുടെ വിജയ കഥ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.