ഭോപ്പാലിലെ ഒരു സ്കൂളിൽ അധ്യാപിക വിദ്യാർത്ഥിയെക്കൊണ്ട് ക്ലാസ് മുറിയിൽ വെച്ച് കാൽ തിരുമ്മിക്കുന്ന വീഡിയോ വൈറലായി. അധ്യാപികയ്ക്കെതിരെ രൂക്ഷ വിമർശനം ഉയർന്നതോടെ, താൻ കുഴിയിൽ വീണപ്പോൾ വിദ്യാർത്ഥി സഹായിക്കുകയായിരുന്നു എന്ന് അവർ ന്യായീകരിച്ചു. 

ന്ത്യന്‍ സംസ്കാരത്തിൽ ഗുരുവിന് വലിയ സ്ഥാനം കൽപ്പിക്കുന്നു. ഈ സാംസ്കാരിക സവിശേഷത മുതലെടുത്ത് വിദ്യാര്‍ത്ഥികൾ അധ്യാപരുടെ വീട്ടു ജോലി മുതൽ ആരോഗ്യ സംരക്ഷണം വരെ ചെയ്യാണമെന്നാണ് ചില അധ്യാപകരുടെ ആവശ്യം. അത്തരമൊരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ അധ്യാപികയ്ക്കെതിരെ രൂക്ഷ വിമർശനം. . ഭോപ്പാലിലെ മഹാത്മാഗാന്ധി ഹയർ സെക്കൻഡറി സ്കൂളിൽ നിന്നുള്ള ഒരു വീഡിയോയിലാണ് ഒരു വനിതാ അധ്യാപിക കസേരയിൽ ഇരിക്കുമ്പോൾ ഒരു വിദ്യാർത്ഥിയെ കൊണ്ട് അവളുടെ കാലുകൾ മസാജ് ചെയ്യുന്ന ദൃശ്യങ്ങളുള്ളത്.

വീഡിയോയിലുള്ളത്

ഭോപ്പാലിലെ മഹാത്മാഗാന്ധി ഹയർ സെക്കൻഡറി സ്കൂളിൽ നിന്നുള്ള ഒരു വീഡിയോയിൽ, ഒരു വനിതാ അധ്യാപിക കസേരയിൽ ഇരിക്കുമ്പോൾ ഒരു വിദ്യാർത്ഥി അധ്യാപികയുടെ കാലുകൾ മസാജ് ചെയ്യുന്നത് കാണാം. ക്ലാസ് റൂമില്‍ ആവശ്യത്തിന് ബഞ്ചുകളോ ഡെസ്ക്കുകളോ ഇല്ല. വിദ്യാര്‍ത്ഥികൾ നിലത്തിരുന്നാണ് പഠിക്കുന്നത്. ബാഗുകളും മറ്റും വിലത്ത് വച്ച്. കുട്ടികൾ ചുറ്റുമിരിക്കുന്നത് കാണാം. ഇതിനിടെ ഒരു മേശയ്ക്ക് മുന്നിലിരിക്കുന്ന ടീച്ചർ തന്‍റെ കാലുകൾ നീട്ടിവച്ചിരിക്കുന്നു. ഒരു വിദ്യാര്‍ത്ഥി അവരുടെ മുന്നിലിരുന്ന് കാല്‍പാദങ്ങൾ അമര്‍ത്തുകയും തിരുമ്മുകയും ചെയ്യുന്നു. ഇതിനിടെ ടീച്ചര്‍ വീഡിയോ എടുക്കുന്നത് ശ്രദ്ധിക്കുകയും പിന്നാലെ കാല്‍ വലിക്കുകയും ചെയ്യുന്നതും വീഡിയോയില്‍ കാണാം. ഒരു നാലാം ക്ലാസ് വിദ്യാര്‍ത്ഥിയെ കൊണ്ടാണ് അവര്‍ ഈ പ്രവര്‍ത്തി ചെയ്തതെന്നും റിപ്പോര്‍ട്ടിലുണ്ട്.

View post on Instagram

പുറത്താക്കൽ ആവശ്യപ്പെട്ട് സോഷ്യൽ മീഡിയ

വീഡിയോ വൈറലായതിന് പിന്നാലെ അധ്യാപികയെ പുറത്താക്കണമെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ ആവശ്യപ്പെട്ടു. പെൻഷൻ ഉൾപ്പെടെയുള്ള എല്ലാ വിരമിക്കൽ ആനുകൂല്യങ്ങളും നിർത്തണമെന്നും ചിലര്‍ ആവശ്യപ്പെട്ടു. സ്കൂളുകൾ വിദ്യാർത്ഥികൾക്ക് പഠിക്കാനാണ്, അല്ലാതെ അധ്യാപകരെ തൃപ്തിപ്പെടുത്താനും അവരെ ഒരു സ്വകാര്യ സേവകനായി സേവിക്കാനുമല്ല, വിദ്യാർത്ഥികൾ പഠനത്തിനായി സ്കൂൾ ഫീസ് അടയ്ക്കുന്നു, ഏതെങ്കിലും അധ്യാപകരെ സേവിക്കാനല്ലെന്ന് മറ്റൊരു കാഴ്ചക്കാരന്‍ ചൂണ്ടിക്കാട്ടി. വളരെ മോശം സമീപനം, ഇത് അധ്യാപകരുടെ പേരുകൾ ചീത്തയാക്കുന്നു. നമ്മുടെ സ്വന്തം കുട്ടികളെക്കൊണ്ട് ഇത് ചെയ്യിപ്പിക്കാൻ നമുക്ക് കഴിയില്ല. ഒരു വിദ്യാർത്ഥിയോട് അവൾക്ക് എങ്ങനെ ഇത് ചെയ്യാൻ കഴിയും? ഇത് ശരിക്കും ലജ്ജാകരമായ പ്രവൃത്തിയാണെന്ന് മറ്റൊരു കാഴ്ചക്കാരനെഴുതി. അവൾ ഒരു അധ്യാപികയാകാൻ അർഹയല്ല. അധികാര ദുർവിനിയോഗമെന്നായിരുന്നു മറ്റൊരു കുറിപ്പ്.

ടീച്ചറുടെ വാദം

വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുകയും പിന്നാലെ വൈറലാവുകയും ചെയ്തു. ഇതോടെ തന്‍റെ ഭാഗം ന്യായീകരിച്ച് അധ്യാപിക രംഗത്തെത്തി. സ്കൂളിലേക്ക് വരുന്നതിനിടെ തന്‍റെ കാല്‍ ഒരു കുഴിയില്‍ വീണെന്നും അങ്ങനെ വിദ്യാർത്ഥികൾ തന്നെ സഹായിക്കുകയായിരുന്നു എന്നുമാണ് അധ്യാപിക അധികൃതരോട് പറഞ്ഞത്. വിഷയം ജില്ലാ വിദ്യാഭ്യാസ ഓഫീസർ എൻ.കെ. അഹിർവാറിന്‍റെ ശ്രദ്ധയിൽപ്പെട്ടെന്നും അദ്ദേഹം അന്വേഷണത്തിന് ഉത്തരവിട്ടെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.