കാൺപൂരിലെ തിരക്കേറിയ മാർക്കറ്റിൽ ഭാര്യാഭർത്താക്കന്മാർ തമ്മിൽ നടന്ന വഴക്കിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. കാഴ്ചക്കാർ നോക്കിനിൽക്കെ യുവതി ഭർത്താവിനെ ഒറ്റച്ചവിട്ടിന് ഓടയിലേക്ക് തള്ളിയിടുകയും പിന്നാലെ ഇടിക്കുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്.  

കാൺപൂരിൽ ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള തെരുവ് യുദ്ധത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. തിരക്കേറിയ ഒരു മാർക്കറ്റിൽ ഡബ്യു ഡബ്യു ഇ സെറ്റിലിലായിരുന്നു ഇവരുടെയും അടി. യുവതിയുടെ വാശിയേറിയ അടിയെ തടുക്കാനാകാതെ ഭര്‍ത്താവ് ഉരുണ്ട് താഴേക്കും അവിടെ നിന്ന് ഓടയിലേക്കും വീഴുന്നതും വീഡിയോയിൽ കാണാം. ഇതിടെ തെരുവിലുള്ളവര്‍ നോക്കിനില്‍ക്കെ യുവതി അയാളെ അടിക്കുകയും തൊഴിക്കുകയും ഇടിക്കുകയും ചെയ്യുന്നതും വീഡിയോയിൽ കാണാം.

ദമ്പതിമാരുടെ തല്ല്

ഭാര്യ ഭര്‍ത്താക്കന്മാരിരുവരും ചേര്‍ന്ന് തെരുവില്‍ നിന്നും അടി കൂടുമ്പോൾ ആരും തന്നെ ഇരുവരെയും പിടിച്ച് മാറ്റാന്‍ ശ്രമിക്കുന്നില്ലെന്നതും ശ്രദ്ധേയം. അതേസമയം ആളുകൾ സംഭവം വീഡിയോയിൽ ചിത്രീകരിക്കുകയും ആര്‍പ്പുവിളിക്കുകയും ചെയ്യുന്നതും കേൾക്കാം. എന്നാല്‍ ഇരുവരുടെയും വഴക്കിന്‍റെ കാരണം വ്യക്തമല്ല. യുവതിയുടെ ആവേശം കാഴ്ചക്കാരെ ഹരം കൊള്ളിച്ചു. തെരുവിന് നടുക്ക് അസാധാരണമായൊന്ന് കണ്ടപ്പോൾ ആളുകൾ ചുറ്റും കൂടി. ഏറ്റുമുട്ടൽ രൂക്ഷമായി തോന്നുമെങ്കിലും, ചില കാഴ്ചക്കാർ അസാധാരണമായ രംഗം കണ്ട് ചിരിക്കുന്നു, മറ്റുള്ളവർ സംഭവം യഥാർത്ഥ തർക്കത്തേക്കാൾ അരങ്ങേറിയതാണെന്ന് അവകാശപ്പെടുന്നു.

Scroll to load tweet…

വീഡിയോയിൽ

വീഡിയോയിൽ ഭാര്യ ഭർത്താവിനെ പിന്നിൽ നിന്ന് ചവിട്ടുകയും ഒരു വളക്കടയ്ക്ക് പുറത്തേക്ക് റോഡിലേക്ക് തള്ളിയിടുകയും ചെയ്യുന്നു. പിന്നാലെ യുവതിയുടെ താഴേയ്ക്ക് ചാടി അയാളുടെ മുകളില്‍ കയറി ഇരുന്ന അടിക്കുന്നതും കാണാം. ഏറെനേരത്തെ ശ്രമിത്തിന് ശേഷം യുവാവ് യുവതിയെ മറിച്ചിടുമെങ്കിലും യുവതി, അയാളെ തള്ളി ഒരു ഓടയിലേക്ക് ഇടുകയും തല ഓടയിലെ വെള്ളത്തിൽ പിടിച്ച് മുക്കുന്നതും വീഡിയോയിൽ കാണാം. ഇരുവരും പോരാട്ടം തുടരുന്നതിനിടെയിൽ വീഡിയോ അവസാനിക്കുന്നു. ഡബ്യു ഡബ്യു ഇയ്ക്ക് ഒരു സ്ക്രിപ്റ്റ് ആവശ്യമാണ്. പക്ഷേ, ഇന്ത്യന്‍ ദമ്പതിമാര്‍ക്ക് തെരുവില്‍ പോലും സ്ക്രിപ്റ്റ് ഇല്ലാതെ കൃത്യമായി കാര്യം നടത്താന്‍ അറിയാമെന്നായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്. ഇതേ കാര്യം പുരുഷൻ ചെയ്തിരുന്നെങ്കിൽ, അത് ഗാർഹിക പീഡനമാകുമായിരുന്നുവെന്ന് മറ്റൊരു കാഴ്ചക്കാരനെഴുതി. അവൾക്ക് തീര്‍ച്ചായായും ഡബ്യു ഡബ്യു ഇയില്‍ അഭിനയിക്കാമെന്ന് മറ്റൊരു കാഴ്ചക്കാരന്‍ എഴുതി.