"ഭാവിയിൽ എനിക്ക് ജോലി ലഭിക്കുമോയെന്ന് അറിയില്ല, പക്ഷേ, ജീവിതത്തിന്‍റെ പോരാട്ടത്തിൽ ഞാൻ ഒരിക്കലും തളരില്ലെന്ന്," രാജ്കുമാർ പറയുന്നു. 


കുറച്ച് കാലമായി ബുരുദ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഇന്ത്യയില്‍ വലിയ ഡിമാന്‍റാണ്. ഏറ്റവും ഒടുവിലായി എന്‍സിപി നേതാവ് ശരത് പവാര്‍ പറഞ്ഞത് പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതയല്ല രാജ്യത്തെ ഏറ്റവും വലിയ പ്രശ്നമെന്നായിരുന്നു. അതിന് തൊട്ടുമുമ്പാണ് എഎപി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ വിവരാവകാശ പ്രകാരം പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത ചോദിച്ചതിന് ഗുജറാത്ത് കോടതി പിഴ ശിക്ഷ വിധിച്ചതാണ് വാര്‍ത്തായായത്. ഇതിന് പിന്നാലെയാണ് പശ്ചിമ ബംഗാളില്‍ നിന്നുള്ള ഒരു യുവാവിന്‍റെ ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റ് വാര്‍ത്തയാകുന്നത്. 

ഏതൊരു സാധാരണ ഇന്ത്യക്കാരനെ പോലയായിരുന്നു രാജ് കുമാര്‍ മഹോതോയും പഠിച്ച് ജോലി തേടി കുടുംബം നോക്കാനായിരുന്നു അദ്ദേഹവും ആഗ്രഹിച്ചത്. ദാരിദ്രത്തിനിടെയിലും തന്‍റെ ആഗ്രഹം പൂര്‍ത്തിക്കരിക്കാനായി അദ്ദേഹം പഠനം ഉപേക്ഷിച്ചില്ല. പല ജോലികള്‍ ചെയ്ത് അദ്ദേഹം പഠനത്തിനുള്ള പണം കണ്ടെത്തി. അങ്ങനെ പോളിറ്റിക്കല്‍ സയന്‍സില്‍ അദ്ദേഹം ബിരുദാനന്തര ബിരുദം സ്വന്തമാക്കി. എന്നാല്‍ ഇന്ന് ആ സര്‍ട്ടിഫിക്കറ്റുകള്‍ പശ്ചിമ ബംഗാളിലെ നോർത്ത് ദിനാജ്പൂർ ജില്ലയിലെ റായ്ഗഞ്ച് മുനിസിപ്പാലിറ്റിയിലെ വാർഡ് നമ്പർ 13 ലെ രാജ്കുമാറിന്‍റെ വീടിന്‍റെ ഏതോ മൂലയില്‍ കിടക്കുന്നു. ഗ്രാമങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് പച്ചക്കറികള്‍ വിറ്റ് കുടുംബഹത്തിന് ജീവിക്കാനുള്ള വക കണ്ടെത്തുകയാണ് രാജ്കുമാര്‍.

സ്ത്രീകള്‍ തമ്മില്‍ത്തല്ലുന്നതിനിടെ സെക്യൂരിറ്റി ഉദ്യോഗസ്ഥന്‍ ഒരു സ്ത്രീയെ എടുത്തെറിഞ്ഞു ! വീഡിയോ വൈറല്‍

ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റ് മാത്രമല്ല, കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റുമുണ്ട് രാജ് കുമാറിന്. പക്ഷേ സര്‍ട്ടിഫിക്കറ്റുകള്‍ ഭക്ഷണം കൊണ്ടുത്തരില്ലെന്ന് അദ്ദേഹത്തിന് നല്ലത് പോലെ അറിയാം. അതിനാലാണ് ചെറിയൊരു വരുമാനം കണ്ടെത്താനായി അദ്ദേഹ നിരവധി ജോലികള്‍ ചെയ്തത്. ഏറ്റവും ഒടുവിലായി ഗ്രാമത്തിലെ പച്ചക്കറിക്കടയില്‍ സെയില്‍സ്മാനാണ് രാജ്കുൂമാര്‍. "ഭാവിയിൽ എനിക്ക് ജോലി ലഭിക്കുമോയെന്ന് അറിയില്ല, പക്ഷേ, ജീവിതത്തിന്‍റെ പോരാട്ടത്തിൽ ഞാൻ ഒരിക്കലും തളരില്ലെന്ന്," രാജ്കുമാർ പറയുന്നു. ഇത്രയും വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ ഗ്രാമത്തില്‍ കുറവാണെന്നും ഏളിമയും ധാര്‍മ്മികതയുമുള്ള രാജ് കുമാര്‍ പക്ഷേ, സാമ്പത്തികമായും താഴ്ന്ന നിലയില്‍ നിന്നാണ് വരുന്നതെന്നും അദ്ദേഹത്തിന് സര്‍ക്കാര്‍ ജോലി നല്‍കേണ്ടതാണെന്നും അയല്‍വാസികള്‍ പറയുന്നു. 

'പക്ഷി കാഷ്ഠത്തില്‍ നിന്നും ഫേഷ്യൽ; നൈറ്റിംഗേൽ പൂപ്പ് ഫേഷ്യലിന് വൻ ഡിമാന്‍റ്