വിരിഞ്ഞ് പുറത്തിറങ്ങിയ കോഴിക്കുഞ്ഞിന് ചൂട് പകരാന്‍ ഹീറ്റ് ലാമ്പ് ഓണാക്കി; കത്തിക്കരിഞ്ഞ് കോഴിക്കുഞ്ഞ്

വിരിഞ്ഞ് പുറത്തിറങ്ങിയ കോഴിക്കുഞ്ഞിന് ചൂട് പകരനായി യുവതി ഹീറ്റ്  ലാമ്പ് ഓണ്‍ ചെയ്തതായിരുന്നു. 

Woman accidentally roasts newborn chick while trying to keep it warm under heat lamp


ചൈനയിലെ സെജിയാങ് പ്രവിശ്യയിലെ ഹാങ്ഷൌവില്‍ നിന്നുള്ള യാങിന് കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ചെടുത്ത് വളര്‍ത്താന്‍ ഏറെ നാളായുള്ള ആഗ്രഹമായിരുന്നു. പക്ഷേ, ആ ആഗ്രഹം ഇത്രയും വലിയൊരു ദുരന്തത്തിലാണ് തന്നെ എത്തിക്കുകയായെന്ന് യാങ് ഒരിക്കലും കരുതിയിരിക്കില്ല. ജനുവരിയിലാണ് യാങ്, ഇന്‍ക്യുബേറ്ററിന്‍റെ സഹായത്തോടെ കോഴിക്കുഞ്ഞുങ്ങളെ വരിയിച്ച് എടുത്തതെന്ന് സൌത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

വിരിയിച്ചെടുത്ത കോഴിക്കുഞ്ഞുങ്ങൾക്ക് ആവശ്യമായ ചൂട് ലഭിക്കാനായി വലിയ ചൂടുള്ള ബൾബിന് താഴെ ടൌവലില്‍ പൊതിഞ്ഞ് കോഴിക്കുഞ്ഞുങ്ങളെവച്ചു. ഏതാണ്ട് ഒരു അരമണിക്കൂറ് കഴിഞ്ഞ് കാണും എന്തോ മാംസം കരിയുന്ന മണം യാങിന്‍റെ ശ്രദ്ധയില്‍പ്പെട്ടു. നോക്കിയപ്പോൾ, കോഴിക്കുഞ്ഞിനെ പൊതിഞ്ഞ ടൌവല്‍കത്തിയിരിക്കുന്നു. ഉള്ളില്‍ റോസ്റ്റ് ചെയ്തത് പോലെ കോഴികുഞ്ഞ് കരിഞ്ഞിരിക്കുന്നു. കോഴിക്കുഞ്ഞിന്‍റെ മരണം തന്നെ ഏറെ വേദനിപ്പിച്ചെന്ന് യാങ് പറയുന്നു. ഒപ്പം ഇനിയും മുട്ട വാങ്ങി കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ച് പ്രയച്ഛിത്തം ചെയ്യുമെന്നും. 

Read More: ആദ്യ ചുവടില്‍ കാലുറയ്ക്കാതെ കുഞ്ഞ്, താങ്ങായി വളര്‍ത്തുനായ; ഇതാണ് യഥാര്‍ത്ഥ സൌഹൃദമെന്ന് സോഷ്യൽ മീഡിയ

ടെക്സാസിലെ സെഗ്വിന്‍ ഫയര്‍ ഡിപ്പാര്‍ട്ട്മെന്‍റില്‍ കഴിഞ്ഞ മാസം ഹീറ്റ് ലാമ്പുകൾ സൃഷ്ടിച്ച മൂന്നോളം പ്രശ്നങ്ങളാണ് കൈകാര്യം ചെയ്തത്. ടെക്സസിലെ കനത്ത മഞ്ഞില്‍ ഹീറ്റ് ലാമ്പുകൾ കത്തിച്ച് വച്ചതിനെ തുടര്‍ന്ന് 48 മണിക്കൂറിനിടെ മൂന്നിടത്താണ് തീ പടര്‍ന്നത്. നിരവധി മൃഗങ്ങളും കെട്ടിടങ്ങളും ഈ തീപിടിത്തത്തില്‍ കത്തിയമര്‍ന്നതായും റിപ്പോര്‍ട്ടുകൾ പറയുന്നു. ആദ്യത്തെ സംഭവം ഒരു കോഴി ഫാമില്‍ കത്തിച്ച് വച്ച ഹീറ്റ് ലാമ്പില്‍ നിന്നും തീ പടര്‍ന്ന് ഫാം അടക്കം കത്തിപ്പോയതായിരുന്നു.

മൂന്ന് മണിക്കൂറിനുള്ളില്‍ ഒരു ഗ്യാരേജിലും തീ പടർന്നു. അവിടെ ഗ്യാരേജിലെ രണ്ട് നായ്ക്കൾക്ക് ചൂട് പകരാനായി കത്തിച്ച് വച്ച ഹീറ്റ് ലാമ്പായിരുന്നു വില്ലന്‍. ആ തീ പിടിത്തത്തില്‍ ഒരു കാറും മറ്റ് ചില വാഹനങ്ങളും കത്തി നശിച്ചു. തൊട്ടടുത്ത ദിവസമായിരുന്നു മൂന്നാമത്തെ സംഭവം. വീട്ടിലെ വളര്‍ത്തുനായ്ക്കൾക്ക് വേണ്ടി കത്തിച്ച് വച്ച ഹീറ്റ് ലാമ്പില്‍ നിന്നും തീ പടര്‍ന്നതായിരുന്നു അപകടം. ഈ അപകടത്തില്‍ ഒരു നായ മരണപ്പെട്ടു. 

Read More: നാല് നൂറ്റാണ്ട്, മുങ്ങിയത് 8,620 കപ്പൽ, 250 എണ്ണത്തിൽ സ്വർണ്ണവും വെള്ളിയും; പേർച്ചുഗീസ് തീരത്തെ സ്വർണ്ണ ശേഖരം

Latest Videos
Follow Us:
Download App:
  • android
  • ios