അങ്ങനെ ഹന്ന അത് കത്തി വച്ച് മുറിക്കാൻ ശ്രമിച്ച് തുടങ്ങി. പക്ഷേ, അത് മുറിക്കുമ്പോൾ തന്നെ അതിന് എന്തോ ഒരു കുഴപ്പമുള്ളതായി ഹന്നയ്ക്ക് തോന്നി.

സാലഡിൽ ചത്ത എലിയെ കണ്ടെത്തിയെന്ന് യുവതി. ന്യൂയോർക്കിലെ ഒരു റെസ്റ്റോറന്റിൽ നിന്ന് വാങ്ങിയ സാലഡിലാണത്രെ എലിയെ കണ്ടത്. എന്നാൽ, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവെന്നും ജീവനക്കാരെ ചോദ്യം ചെയ്തുവെന്നും എന്നിട്ടും എലിയെ കണ്ടില്ല എന്നാണ് റെസ്റ്റോറന്റ് പറയുന്നത്. 

മെയ് 5 -ന് ന്യൂയോർക്ക് സിറ്റിയിലെ ഓംഗിയിൽ നിന്നാണ്  27 -കാരിയായ ഹന്ന റാസ്ബാക്ക് ഉച്ചഭക്ഷണത്തിനായി സാലഡ് വാങ്ങിയത്. സാലഡിന്റെ മൂന്നിലൊരു ഭാ​ഗവും താൻ കഴിച്ചിരുന്നു. അപ്പോഴാണ് അതിന്റെ ഒരു ഭാ​ഗത്ത് എന്തോ കണ്ടത്. അത് ബീഫ് ബൾഗോഗിയുടെ ഒരു കഷണം ആണെന്നാണ് ഞാൻ കരുതിയത്. കാരണം അത് ലെറ്റ്യൂസിൽ മൂടിയാണ് ഇരുന്നത് എന്ന് ഹന്ന പറയുന്നു. 

അങ്ങനെ ഹന്ന അത് കത്തി വച്ച് മുറിക്കാൻ ശ്രമിച്ച് തുടങ്ങി. പക്ഷേ, അത് മുറിക്കുമ്പോൾ തന്നെ അതിന് എന്തോ ഒരു കുഴപ്പമുള്ളതായി ഹന്നയ്ക്ക് തോന്നി. അങ്ങനെ ഹന്ന ലെറ്റ്യൂസ് മാറ്റി നോക്കി. താനാകെ ഞെട്ടിപ്പോയി, അത് ചത്ത എലിയായിരുന്നു എന്നാണ് ഹന്ന പറയുന്നത്. 

എലിയാണ് എന്ന് കണ്ടെത്തിയതിന് പിന്നാലെ ഹന്നയ്ക്ക് അവളുടെ പണം തിരികെ കിട്ടി. മെയ് 7 -ന് ന്യൂയോർക്ക് സിറ്റി ഹെൽത്ത് ഡിപ്പാർട്ട്‌മെന്റും റസ്റ്റോറന്റ് പരിശോധിച്ചു, അതേ ദിവസം തന്നെ അവർക്ക് 'എ' റേറ്റിംഗും ലഭിച്ചു. എന്നാൽ, തങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും ഹന്നയ്ക്ക് നൽകിയ സാലഡിൽ എലിയില്ലായിരുന്നു എന്ന് തെളിഞ്ഞു എന്നാണ് റെസ്റ്റോറന്റ് പറയുന്നത്. 

അത് തയ്യാറാക്കുന്നത് മുതലുള്ള ദൃശ്യങ്ങൾ പരിശോധിച്ചു. ഓരോ ജീവനക്കാരേയും ചോദ്യം ചെയ്തു. പക്ഷെ, എലിയെ കണ്ടെത്താനായില്ല എന്നാണ് റെസ്റ്റോറന്റ് പറയുന്നത്. അതേസമയം, ഹന്ന ആശുപത്രിയിൽ പോവുകയും ഡോക്ടറെ കാണുകയും ചെയ്തു. മാത്രമല്ല, റെസ്റ്റോറന്റിൽ നിന്നും നൽകിയ സാലഡിൽ തന്നെയാണ് എലിയുണ്ടായത് എന്ന വാദത്തിൽ ഉറച്ച് നിൽക്കുകയാണ് അവർ. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം