സിവാനിൽ നിന്ന് പട്‌ലിപുത്രയിലേക്കുള്ള ട്രെയിൻ യാത്രയിൽ ഒരു യുവതിക്ക് സഹയാത്രികരായ പുരുഷന്മാരിൽ നിന്ന് നിരന്തരമായ ശല്യവും മോശം പെരുമാറ്റവും നേരിടേണ്ടി വന്നു. ജനറൽ കോച്ചിൽ പ്രായമായ പുരുഷന്മാർ സ്പർശിക്കാൻ ശ്രമിച്ചതും ഒരു യുവാവ് ജോലി വാഗ്ദാനം ചെയ്ത് ഫോൺ നമ്പർ ചോദിച്ചതും അടക്കമുള്ള ദുരനുഭവങ്ങൾ യുവതി ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു.
സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി കേന്ദ്ര സർക്കാർക്കറി കോടികളുടെ പദ്ധതികളാണ് ഉള്ളത്. എന്നാൽ, രാജ്യത്ത് ഒരിടത്തും സ്ത്രീകൾ സുരക്ഷിതരല്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ തെളിവ് നൽകുന്നത്. ഏറ്റവും ഒടുവിലായി ഒരു ട്രെയിൻ യാത്രയിൽ തനിക്ക് സഹ യാത്രക്കാരായ പുരുഷന്മാരിൽ നിന്നും തികച്ചും മോശമായ അനുഭവമാണ് നേരിടേണ്ടിവന്നതെന്ന യുവതിയുടെ പരാതി വൈറൽ.
ശല്യം ചെയ്യുന്ന ആണുങ്ങൾ
സിവാനിൽ നിന്ന് പട്‌ലിപുത്രയിലേക്ക് ഒരു ജനറൽ കോച്ചിൽ യാത്ര ചെയ്തിരുന്നു അവർ. യാത്രയിലുടനീളം പ്രായമായ പുരുഷന്മാർ തന്നെ നിരന്തരം സ്പർശിച്ചു. ശല്യം സഹിക്കവയ്യാതായപ്പോൾ സീറ്റ് മാറിയിരുന്നു. ഈ സമയം ഒരു യുവാവ് തന്‍റെ ഫോൺ നമ്പർ ആവശ്യപ്പെട്ട് നിരന്തരം ശല്യം ചെയ്തെന്നും യുവതി തന്‍റെ ഇന്‍സ്റ്റാഗ്രാമിലെഴുതി. ഒരു സാധാരണ ട്രെയിൻ യാത്ര തന്നെ ഇത്രയേറെ പേടി പെടുത്തിയിട്ടില്ലെന്നും യുവതി എഴുതി. ജനറൽ കോച്ചിൽ യാത്ര ചെയ്യുമ്പോഴുള്ള അസ്വസ്ഥമായ അനുഭവം വിവരിക്കുന്ന ഒരു വലിയ കുറിപ്പ് തന്നെയാണ് യുവതി പങ്കുവച്ചത്. യുവതിയുടെ പരാതി ഇന്ത്യൻ പൊതുഗതാഗതത്തിൽ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ഉയർത്തി.
തൊടാതെ ഇരിക്കാൻ കഴിയാത്ത ആണുങ്ങൾ
യാത്രയ്ക്കിടെ മുകളിലെ ഒരു ബർത്തിൽ കയറി ഉറങ്ങിപ്പോയതായി യുവതി എഴുതി. ട്രെയിൻ ഛപ്രയിൽ എത്തിയപ്പോൾ, നിരവധി പ്രായമായ പുരുഷന്മാർ കയറി തന്‍റെ താഴെയുള്ള സീറ്റിൽ ഇരുന്നു. ഉറങ്ങുമ്പോൾ അവരിൽ ഒരാൾ തന്‍റെ നേരെ കൈ നീട്ടി സ്പർശിക്കാൻ ശ്രമിച്ചു. കൈ താഴ്ത്തി വയ്ക്കാൻ താൻ വളരെ മാന്യമായി അഭ്യർത്ഥിച്ചു. ഈ സമയം അയാൾ മുന്നിലൂടെ തന്നെ സ്പർശിക്കാൻ ശ്രമിച്ചു. അത് ഭയങ്കര അസ്വസ്ഥതയാണ് തന്നിലുണ്ടാക്കിയതെന്നും അവർ എഴുതി. കുറച്ച് നേരത്തെക്ക് പ്രശ്നം നിന്നെങ്കിലും വീണ്ടും അയാൾ അത് തന്നെ തുടർന്നു. പിന്നീട് ഒരു യുവാവ് കയറി തന്‍റെ അടുത്തിരുന്നു. അവനും ഇടയ്ക്ക് തൊടാൻ ശ്രമിച്ചു കൊണ്ടിരുന്നു. ഈ സമയം അവനിൽ നിന്നും പരമാവധി മാറി ഇരുന്നു. അപ്പോൾ മറ്റൊരു വൃദ്ധൻ ഇടയിൽ വന്നിരിക്കുകയും അയാളും അത് തന്നെ ആവർത്തിക്കുകയായിരുന്നുവെന്നും യുവതി എഴുതുന്നു.
'പണം തന്നാൽ ജോലി ശരിയാക്കാം'
നിരന്തരം ശല്യം സഹിക്കാനാകാത്തതോടെ തനിക്ക് ആ കോച്ച് തന്നെ ഉപേക്ഷിക്കേണ്ടി വന്നു. മറ്റൊരു കമ്പാർട്ട്മെന്‍റിൽ കയറിയപ്പോൾ അവിടെ നല്ല തിരക്ക്. തുടർന്ന് തനിക്ക് എസി കോച്ചിന് അടുത്തുള്ള ഡോറിന് മുന്നിഷ ഇരിക്കേണ്ടിവന്നു. എന്നാൽ പ്രശ്നം അവിടം കൊണ്ടും അവസാനിച്ചില്ല. അവിടെ വച്ചാണ് മറ്റൊരാൾ തന്‍റെ അടുത്ത് എത്തിയത്. അവൻ തന്നെ സഹായിക്കൻ മുട്ടി നിൽക്കുകയായിരുന്നുവെന്ന് യുവതി എഴുതി. അയാൾ ആദർശ് പരീക്ഷാ കേന്ദ്രത്തിലെ ഒരു ഉദ്യോഗസ്ഥനാണെന്നാണ് പരിചയപ്പെടുത്തിയത്. അയാൾ നിരന്തരം നമ്പർ ചോദിച്ചു. പണം നൽകിയാൽ പരീക്ഷ പാസാക്കി ജോലി ശരിയാക്കിത്തരാമെന്നായിരുന്നു അയാളുടെ വാഗ്ദനം. ഒരു സഹോദരൻ എന്ന നിലയിൽ അയാളുടെ ഫോൺ നമ്പർ സേവ് ചെയ്യാൻ ആവശ്യപ്പെട്ടു. എപ്പോഴെങ്കിലും ആവശ്യം വരുമത്രേ!
എന്ത് തരം മാനസീകാവസ്ഥയാണിത്?
അയാളുടെ ആവശ്യവും താൻ നിരസിച്ചു. ഒടുവിൽ അയാൾ ദിഗ്വാരയിൽ ഇറങ്ങി. അപ്പോഴാണ് തനിക്ക് അല്പം ആശ്വാസവും സുരക്ഷയും തോന്നിയതെന്നും യുവതി എഴുതി. തന്‍റെ അനുഭവങ്ങൾ പങ്കുവച്ച് കൊണ്ട്, ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷയെ യുവതി ചോദ്യം ചെയ്തു. എന്ത് തരം മാനസീകാവസ്ഥയാണ് ചില പുരുഷന്മാരുടേതെന്നും യുവതി ചോദിക്കുന്നു. യുവതിയുടെ ചോദ്യം നിരവധി പേരെ അവസ്ഥമാക്കിയെന്ന് കുറിപ്പുകളിൽ നിന്നും വ്യക്തം. പലരും കേസ് കൊടുക്കാനും അത്തരക്കാർക്കെതിരെ നടപടിയെടുക്കാനും യുവതിയോട് ആവശ്യപ്പെട്ടു. ഇത്തരം സന്ദർഭങ്ങളിൽ സ്ത്രീകൾ പാനിക്കാകുമെന്നും യുവതി മനസാന്നിധ്യത്തോടെ നിന്നത് കൊണ്ടാണ് രക്ഷപ്പെട്ടതെന്നും നിരവധി പേർ ചൂണ്ടിക്കാട്ടി,


