ആദ്യമാദ്യം പുസ്തകങ്ങൾ, കളിപ്പാട്ടങ്ങൾ, വീണ്ടും ഉപയോഗിക്കാവുന്ന മറ്റ് വസ്തുക്കൾ എന്നിവയാണ് കിട്ടിയത്. അത് അവൾക്ക് പ്രോത്സാഹനമായി.
മാലിന്യത്തിൽ നിന്നും നമുക്ക് ഉപയോഗിക്കാൻ കഴിയുന്ന വസ്തുക്കൾ കണ്ടെത്തുക എന്നത് കുറച്ച് ബുദ്ധിമുട്ടുള്ള പണിയാണ് അല്ലേ? എന്നാൽ, മാലിന്യങ്ങളിൽ നിന്നും അത്തരം വസ്തുക്കൾ കണ്ടെത്തുകയും വലിയ പണം ലാഭിക്കുകയും ചെയ്യുന്ന ഒരു യുവതിയുണ്ട്. വെറും രണ്ട് വർഷത്തിനുള്ളിൽ ഇവർ 50,000 ഡോളർ (ഏകദേശം 43.5 ലക്ഷം രൂപ) വരെയാണത്രെ ഇങ്ങനെ ലാഭിച്ചത്.
ആളുകൾ ഉപേക്ഷിച്ച വസ്തുക്കളിൽ നിന്നും വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന വസ്തുക്കൾ കണ്ടെത്തുകയാണ് അവൾ. അതിൽ വസ്ത്രങ്ങളും ബാഗുകളും ചെരിപ്പുകളും മുതൽ വീട്ടിലേക്കാവശ്യമായ നിത്യോപയോഗ സാധനങ്ങൾ വരെ പെടുന്നു.
നേരത്തെ ഒരു ഫോട്ടോഗ്രാഫറായിരുന്നു മെലാനി ഡയസ് എന്ന 22 -കാരി. ഫ്ലോറിഡയിലെ ടാമ്പയിൽ താമസിക്കുന്ന മെലാനി 2023 -ലാണ് ഒരു ഹോബിയായി മാലിന്യങ്ങൾ തിരഞ്ഞ് ഉപയോഗപ്രദമായ വസ്തുക്കൾ കണ്ടെത്തി തുടങ്ങിയത്. ആളുകൾ തങ്ങൾ ഉപേക്ഷിക്കപ്പെട്ടവയിൽ നിന്നും കണ്ടെത്തിയ വിലകൂടിയ വസ്തുക്കൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുന്നത് കണ്ടതോടെയായിരുന്നു മെലാനിക്കും ഇതിൽ കമ്പം തുടങ്ങിയത്.
ആദ്യമാദ്യം പുസ്തകങ്ങൾ, കളിപ്പാട്ടങ്ങൾ, വീണ്ടും ഉപയോഗിക്കാവുന്ന മറ്റ് വസ്തുക്കൾ എന്നിവയാണ് കിട്ടിയത്. അത് അവൾക്ക് പ്രോത്സാഹനമായി. പിന്നീട് മുഴുവൻ സമയവും എന്നോണം അവൾ വിവിധ കടകളുടെ മുന്നിലുള്ള ഉപേക്ഷിക്കുന്ന വസ്തുക്കൾക്കിടയിൽ തിരയാൻ തുടങ്ങി.
വിവിധ പ്രശസ്തമായ സ്റ്റോറുകൾക്ക് മുന്നിൽ ഉപേക്ഷിച്ച മാലിന്യങ്ങളിൽ നാലും അഞ്ചും മണിക്കൂറുകളാണ് അവൾ തിരച്ചിൽ നടത്തുന്നത്. അതിൽ നിന്നും ചെരിപ്പും കളിപ്പാട്ടവും വസ്ത്രങ്ങളും അടക്കം പലതും അവൾക്ക് കിട്ടാറുണ്ട്. എന്നാൽ, അവൾ തനിക്ക് കിട്ടുന്നവയിൽ വേണ്ടത് ഉപയോഗിക്കുകയും വേണ്ടാത്തത് കളയുകയുമാണ് ചെയ്യുന്നത്. അല്ലെങ്കിൽ ആർക്കെങ്കിലും നൽകും. അത് പണം വാങ്ങി വില്പന നടത്താറില്ല.
എന്നാൽ, വലിയൊരു തുക താൻ ഇതിലൂടെ ലാഭിക്കുന്നുണ്ട് എന്ന് അവൾ പറയുന്നു. അങ്ങനെ ലാഭിക്കുന്ന പണം യാത്ര ചെയ്യാനാണത്രെ അവൾ ഉപയോഗിക്കുന്നത്.
ഒന്നും ചെയ്യണ്ട, ബെംഗളൂരുവിൽ ഇതാണ് നല്ല ബിസിനസ്, സ്വപ്നജോലിയും ഇതാണ്, യുവതിയുടെ പോസ്റ്റ് വൈറൽ
