ആമസോൺ ഗ്രേറ്റ് ഫ്രീഡം സെയിൽ 2026 ഓഗസ്റ്റ് 7 മുതൽ ആരംഭിക്കും. സാംസങ്, വൺപ്ലസ്, റെഡ്‍മി തുടങ്ങിയ ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകൾക്ക് വൻ വിലക്കിഴിവ് ലഭിക്കും. എച്ച്ഡിഎഫ്സി ബാങ്ക് ഓഫറുകൾ, എക്സ്ചേഞ്ച് ആനുകൂല്യങ്ങൾ എന്നിവയും സെയിലിന്റെ ഭാഗമായി ലഭ്യമാണ്.

മസോൺ ഗ്രേറ്റ് ഫ്രീഡം സെയിൽ 2026 ഓഗസ്റ്റ് 7 മുതൽ ആരംഭിക്കും. എല്ലാ വർഷത്തെയും പോലെ ഇത്തവണയും പ്രൈം അംഗങ്ങൾക്ക് പൊതുവിൽ സെയിൽ ആരംഭിക്കുന്നതിന് 12 മണിക്കൂർ മുമ്പ് തന്നെ ഓഫറുകളിലേക്ക് പ്രവേശനം ലഭിക്കും. സ്‍മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, ടാബ്ലറ്റുകൾ, സ്മാർട്ട് വാച്ചുകൾ തുടങ്ങി വിവിധ ഉൽപ്പന്ന വിഭാഗങ്ങളിൽ ആകർഷകമായ വിലക്കിഴിവുകളും പ്രത്യേക ഓഫറുകളും സെയിലിന്റെ ഭാഗമായി ലഭ്യമാകും.

സാംസങ്, വൺപ്ലസ്, ഐക്യൂഒഒ, റെഡ്‍മി, റിയൽമി തുടങ്ങിയ പ്രമുഖ ബ്രാൻഡുകളുടെ മിഡ് റേഞ്ച്, ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകൾ വൻ വിലക്കിഴിവിൽ ലഭിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഇതിനൊപ്പം ചില പുതിയ സ്മാർട്ട്ഫോൺ മോഡലുകളുടെ അവതരണവും പ്രതീക്ഷിക്കപ്പെടുന്നു.

20,000 രൂപയിൽ താഴെ മികച്ച ഓഫറുകൾ

വിലക്കിഴിവോടെ ലഭിക്കുന്ന പ്രധാന മോഡലുകളിൽ സാംസങ് ഗാലക്‌സി എം17 5ജി ശ്രദ്ധേയമാണ്. 20,999 രൂപ വിലയുള്ള ഈ ഫോൺ സെയിലിൽ 16,999 രൂപയ്ക്ക് സ്വന്തമാക്കാം. 6,300 എംഎഎഎച്ച് ബാറ്ററിയും പൊടിയിൽനിന്നും ജലത്തുള്ളികളിൽനിന്നും സംരക്ഷണം നൽകുന്ന ഐപി52 റേറ്റിങ്ങുമുള്ള റെഡ്മി എ7 പ്രോ 5ജി 15,999 രൂപയിൽ നിന്ന് 14,499 രൂപയിലേക്ക് കുറഞ്ഞിട്ടുണ്ട്. മീഡിയാടെക് ഡൈമെൻസിറ്റി 6360 ഏപെക്സ് പ്രോസസറും 7,000 എംഎഎഎച്ച് ബാറ്ററിയുമുള്ള വൺപ്ലസ് എൻ6എക്സ് 18,999 രൂപയിൽ നിന്ന് 17,499 രൂപയ്ക്കും ലഭിക്കും.

മറ്റ് ആകർഷക ഡീലുകൾ

ഐക്യൂഒഒ ഇസഡ്11 ലൈറ്റ് 33,999 രൂപയിൽ നിന്ന് 17,999 രൂപയ്ക്കാണ് സെയിലിൽ ലഭ്യമാകുന്നത്. റിയൽമി നാർസോ 100എക്സ് 5ജി 31,999 രൂപയിൽ നിന്ന് 19,499 രൂപയിലേക്കും റിയൽമി നാർസോ 100 ലൈറ്റ് 5ജി 24,999 രൂപയിൽ നിന്ന് 15,499 രൂപയിലേക്കും വില കുറച്ചിട്ടുണ്ട്. ബജറ്റ് വിഭാഗത്തിൽ ഐടെൽ സെനോ 100 ലൈറ്റ് 11,999 രൂപയിൽ നിന്ന് 7,249 രൂപയ്ക്കും ലാവ ബോൾഡ് എൻ2 9,999 രൂപയിൽ നിന്ന് 8,499 രൂപയ്ക്കും വാങ്ങാൻ അവസരമുണ്ട്.

ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് ആനുകൂല്യങ്ങളും

സെയിൽ വിലയ്ക്ക് പുറമെ നോ-കോസ്റ്റ് ഇഎംഐ, കൂപ്പൺ ഡിസ്‌കൗണ്ട് എന്നിവയും ഉപഭോക്താക്കൾക്ക് ലഭിക്കും. എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചോ ഈസി ഇഎംഐ വഴിയോ നടത്തുന്ന ഇടപാടുകൾക്ക് പരമാവധി 10 ശതമാനം വരെ അധിക വിലക്കിഴിവ് ലഭിക്കും. ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് അർഹമായ വാങ്ങലുകൾക്ക് 5 ശതമാനം ക്യാഷ്ബാക്കും ലഭ്യമാണ്. തിരഞ്ഞെടുത്ത സ്‍മാർട്ട്ഫോണുകൾക്ക് അതേ ദിവസം തന്നെ ഡെലിവറി സൗകര്യവും പഴയ ഫോൺ കൈമാറി വാങ്ങുന്നവർക്ക് എക്സ്ചേഞ്ച് ഡിസ്‌കൗണ്ടും കമ്പനി വാഗ്ദാനം ചെയ്യുന്നു.