Asianet News MalayalamAsianet News Malayalam

റിലയന്‍സ് റീട്ടെയില്‍ ഗ്രൂപ്പിനെ ഇനി ഇഷ നയിക്കും, ഒപ്പം വമ്പൻ പ്രഖ്യാപനങ്ങളും...

റിലയന്‍സ് റീട്ടെയില്‍ ഗ്രൂപ്പ് ഇനി ഇഷ നയിക്കും. ഇന്ന് നടന്ന റിലയന്‍സിന്റെ ആനുവല്‍ ജനറല്‍ മീറ്റിങില്‍ വച്ചായിരുന്നു പ്രഖ്യാപനം. മുകേഷ് അംബാനിയുടെ ഇളയ മകളാണ് ഇഷ അംബാനി. ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നകുടുംബങ്ങളിലൊന്ന് പാരമ്പര്യ പിന്തുടര്‍ച്ചകളുമായി മുന്നോട്ട് പോവുകയാണെന്നാണ് റിപ്പോര്‍ട്ട് 

Mukesh Ambani Introduces Daughter Isha As Leader Of Reliance s Retail Business
Author
First Published Aug 29, 2022, 7:47 PM IST

റിലയന്‍സ് റീട്ടെയില്‍ ഗ്രൂപ്പ് ഇനി ഇഷ നയിക്കും. ഇന്ന് നടന്ന റിലയന്‍സിന്റെ ആനുവല്‍ ജനറല്‍ മീറ്റിങില്‍ വച്ചായിരുന്നു പ്രഖ്യാപനം. മുകേഷ് അംബാനിയുടെ ഇളയ മകളാണ് ഇഷ അംബാനി. ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നകുടുംബങ്ങളിലൊന്ന് പാരമ്പര്യ പിന്തുടര്‍ച്ചകളുമായി മുന്നോട്ട് പോവുകയാണെന്നാണ് റിപ്പോര്‍ട്ട് . ജൂണിൽ ടെലികോം യൂണിറ്റായ റിലയൻസ് ജിയോ ഇൻഫോകോമിന്റെ ചെയർമാനായി ആകാശ് അംബാനിയെ നിയമിച്ചതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം.

റിലയൻസ് ഇൻഡസ്ട്രീസിന്റെ 45-ാമത് എജിഎമ്മാണ് (വാർഷിക പൊതുയോഗം) ഇന്ന് നടന്നു കൊണ്ടിരിക്കുന്നത്. വാട്ട്സാപ്പ് ഉപയോഗിച്ച് ഓൺലൈൻ ഗ്രോസറി ഓർഡറുകൾ നൽകുന്നതിനെ കുറിച്ചും പണമടയ്ക്കുന്നതിനെ കുറിച്ചും എജിഎമ്മില്‍ ഇഷ അംബാനി ഒരു അവതരണം നടത്തി. റിലയൻസ് റീട്ടെയിൽ ഒരു എഫ്എംസിജിയായി (ഫാസ്റ്റ് മൂവിംഗ് കൺസ്യൂമർ ഗുഡ്സ്) അവതരിപ്പിക്കുമെന്നും മീറ്റിങില്‍ പറഞ്ഞു. ഈ ബിസിനസിന്റെ ലക്ഷ്യം മിതമായ നിരക്കിൽ  ഗുണമേന്മയുള്ള ഉല്പന്നങ്ങൾ ഉപയോഗിച്ച് ഉല്പാദനം വികസിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുക എന്നതാണ്. ഇനി മുതല്‍ റിലയൻസ് റീട്ടെയിൽ വഴി ഇന്ത്യൻ കരകൗശല വിദഗ്ധർ ഉല്പാദിപ്പിക്കുന്ന സാധനങ്ങൾ വിപണനവും ചെയ്യും.

"ഇന്ത്യയുടെ സമ്പന്നമായ സംസ്‌കാരത്തോടും പൈതൃകത്തോടുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ ഭാഗമായി, ഗോത്രവർഗക്കാരും മറ്റ് പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളും ഉത്പാദിപ്പിക്കുന്ന ഗുണനിലവാരമുള്ള സാധനങ്ങൾ ഇന്ത്യയിലുടനീളം വിപണനം ചെയ്തു തുടങ്ങുമെന്ന്" ഇഷ അംബാനി പറഞ്ഞു. ഇത് തൊഴിലിനെയും സംരംഭകത്വത്തെയും സഹായിക്കും. ഇന്ത്യൻ കരകൗശല വിദഗ്ധരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ കഴിവും വൈദഗ്ധ്യവും വിജ്ഞാന അടിത്തറയും സംരക്ഷിക്കാനും ഇത്  സഹായിക്കും.റിലയൻസ് റീട്ടെയിൽ സ്റ്റോറുകളുടെ എണ്ണം 15,000 ആയി ഉയർത്തിയിട്ടുമുണ്ട്. 

Read more: അംബാനി 5ജി സേവനങ്ങൾ പ്രഖ്യാപിക്കുമോ? റിലയൻസിന്റെ വാർഷിക യോഗം ആരംഭിച്ചു

യേൽ യൂണിവേഴ്‌സിറ്റിയിലെ പൂർവ്വ വിദ്യാർത്ഥിനിയാണ് 30 കാരിയായ ഇഷ. പിരാമൽ ഗ്രൂപ്പിലെ അജയ്-സ്വാതി പിരമൾ ദമ്പതികളുടെ മകൻ ആനന്ദ് പിരാമലാണ് ഇഷയുടെ ജീവിതപങ്കാളി. റിലയൻസിന്റെ ടെലികോം വിഭാഗത്തിന്റെ നേതൃത്വം മകന് നൽകിയതിന് ശേഷം മുകേഷ് അംബാനി നേതൃത്വ കൈമാറ്റത്തിന്റെ അടുത്ത ഘട്ടം ആരംഭിച്ചതായാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇന്നത്തെ പ്രഖ്യാപനം അംബാനിയുടെ സാമ്രാജ്യത്തിലുണ്ടാകാന്‍ പോകുന്ന മാറ്റത്തിന്റെ അടുത്ത ഘട്ടമായാണ് വിലയിരുത്തപ്പെടുന്നത്. 

Read more: കുറഞ്ഞ ചെവലിൽ പെൻസിലിൻ നിർമാണം, അതും ചീഞ്ഞ പഴങ്ങളിൽ നിന്ന്; കാലിക്കറ്റ് സര്‍വകലാശാല അധ്യാപകന് പേറ്റന്റ്

റിലയൻസ് റീട്ടെയിലും റിലയൻസ് ജിയോയും ഓയിൽ-ടു-ടെലികോം കൂട്ടായ്മയുടെ അനുബന്ധ സ്ഥാപനങ്ങളാണ്. റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ് മുകേഷ് അംബാനി.65 കാരനായ അംബാനിക്ക് മൂന്ന് മക്കളുണ്ട് - ഇരട്ടകളായ ആകാശ്, ഇഷ, ഇളയ മകൻ അനന്ത്.

Follow Us:
Download App:
  • android
  • ios