Asianet News MalayalamAsianet News Malayalam

Whatsapp New Features : ഗ്രൂപ്പിലെ എല്ലാവരും തൂങ്ങിയേക്കാവുന്ന പ്രശ്നത്തിന് പരിഹാരവുമായി വാട്ട്സ്ആപ്പ്

നിങ്ങളൊരു ഗ്രൂപ്പ് അഡ്മിൻ ആണെങ്കിൽ ഗ്രൂപ്പില്‍ വന്ന സന്ദേശം ഡിലീറ്റ് ചെയ്യാൻ ശ്രമിക്കുമ്പോൾ " "delete for everyone"" എന്ന ഓപ്‌ഷൻ കാണുകയാണെങ്കിൽ, ഫീച്ചർ നിങ്ങള്‍ക്ക് ടെസ്റ്റിനായി ലഭിക്കുന്നു എന്നാണ് അര്‍ത്ഥം.
 

Now admin can delete messages for everyone WhatsApp Update
Author
New Delhi, First Published Aug 5, 2022, 9:56 PM IST

ലോകത്തിലെ ഏറ്റവും വലിയ സന്ദേശ കൈമാറ്റ ആപ്പാണ് വാട്ട്സ്ആപ്പ്. ഒരോ ഇടവേളയിലും വാട്ട്സ്ആപ്പ് പുതിയ ഫീച്ചറുകളുമായി രംഗത്ത് എത്തും. വാട്ട്സ്ആപ്പിന്‍റെ ഏറ്റവും പുതിയ പ്രത്യേകതകള്‍ വിവിധ ബീറ്റ ടെസ്റ്റുകളിലാണ് ആദ്യം ലഭിക്കുക ഇത്തരം ഒരു ഫീച്ചര്‍ ഇപ്പോള്‍ വാട്ട്സ് ആപ്പ് അവതരിപ്പിച്ചെന്നാണ് വിവരം.

അധിക്ഷേപകരമായ സന്ദേശങ്ങൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ വാട്ട്‌സ്ആപ്പ് ഉടൻ തന്നെ ഒരു പുതിയ ഫീച്ചർ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇത് പ്രകാരം ഗ്രൂപ്പിലെ ഏത് സന്ദേശവും ഗ്രൂപ്പ് അഡ്മിന് ഡിലീറ്റ് ചെയ്യാം എന്നതാണ് പറയുന്നത്. വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് അനുസരിച്ച്, വാട്ട്സ്ആപ്പ്  ഗൂഗിൾ പ്ലേ  ബീറ്റ പ്രോഗ്രാമിലൂടെ ഒരു പുതിയ അപ്‌ഡേറ്റ് പുറത്തിറക്കിയെന്നാണ് പറയുന്നത്. 2.22.17.12 എന്ന പതിപ്പിലാണ് ഈ പ്രത്യേകത.

നിങ്ങളൊരു ഗ്രൂപ്പ് അഡ്മിൻ ആണെങ്കിൽ ഗ്രൂപ്പില്‍ വന്ന സന്ദേശം ഡിലീറ്റ് ചെയ്യാൻ ശ്രമിക്കുമ്പോൾ " "delete for everyone"" എന്ന ഓപ്‌ഷൻ കാണുകയാണെങ്കിൽ, ഫീച്ചർ നിങ്ങള്‍ക്ക് ടെസ്റ്റിനായി ലഭിക്കുന്നു എന്നാണ് അര്‍ത്ഥം.

നിങ്ങള്‍ ഒരു ഗ്രൂപ്പിലെ അംഗം മാത്രമാണെങ്കില്‍ നിങ്ങള്‍ അയച്ച സന്ദേശം അഡ്മിന്‍ ഡിലീറ്റ് ചെയ്താല്‍ നിങ്ങളുടെ പേരിന് അടിയില്‍ ആ സന്ദേശം ഡിലീറ്റ് ചെയ്തതായി കാണിക്കും ഇതുവഴി നിങ്ങളുടെ സന്ദേശം ഡിലീറ്റ് ചെയ്തതായി മറ്റ് ഗ്രൂപ്പ് അംഗങ്ങള്‍ക്കും മനസിലാകും. 

പുതിയ ഫീച്ചറുകള്‍ ലഭിച്ചോ?

പ്രധാനമായും നാല് അപ്ഡേറ്റുകളാണ് വാട്ട്സ്ആപ്പ് ആന്‍ഡ്രോയ്ഡ് പതിപ്പിന്‍റെ 22.16.77 വേര്‍ഷനില്‍ വന്നിരിക്കുന്നത്. ഇത് ഒരു വര്‍ഷം മുന്‍പ് തന്നെ പലപ്പോഴും ബീറ്റ പതിപ്പുകളില്‍ ചര്‍ച്ചയായിട്ടുള്ളതും. ടെസ്റ്റിംഗ് നടന്നതുമാണ്. ഐഒഎസ് ഉപയോക്താക്കള്‍ക്ക് 22.11.75 പതിപ്പില്‍ ഈ പ്രത്യേകതകള്‍ ലഭിക്കും.

- അടുത്തിടെ ആരംഭിച്ച മെസേജ് റിയാക്ഷന്‍ ഫീച്ചറില്‍ ഇതുവരെ നിശ്ചിത ഇമോജികളെ ഉപയോഗിക്കാന്‍ സാധിച്ചിരുന്നുള്ളൂ. ഇപ്പോള്‍ കൂടുതല്‍ ഇമോജികള്‍ ഉപയോഗിക്കാം. റീയാക്ഷന്‍ നല്‍കാന്‍ പ്രസ് ചെയ്യുമ്പോള്‍ സാധാരണ ലഭിക്കുന്ന ഇമോജികള്‍ക്ക് ഒപ്പം + എന്ന ബട്ടണും കാണാം. ഇതില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ഇമോജികള്‍ റീയാക്ഷനായി ഉപയോഗിക്കാം.
- ഒരു ഗ്രൂപ്പില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കുന്ന അംഗങ്ങളുടെ എണ്ണം 512 ആയി വര്‍ദ്ധിപ്പിച്ചു
- ഒരാള്‍ക്ക് വാട്ട്സ്ആപ്പ് വഴി അയക്കാന്‍ പറ്റുന്ന ഫയലുകളുടെ സൈസ് 2ജിബിയായി വര്‍ദ്ധിപ്പിച്ചു
- ഗ്രൂപ്പ് കോളിനിടയില്‍ ഒരാളെ മ്യൂട്ട് ചെയ്യാനോ, അയാള്‍ക്ക് സ്വകാര്യമായി സന്ദേശം അയക്കാനോ സാധിക്കും. 

വോട്ടര്‍ പട്ടികയെ ആധാറുമായി ബന്ധിപ്പിക്കാനുള്ള സംവിധാനം നിലവിൽ വന്നു

ഒരു കാര്യത്തിന്‍റെ സത്യം അറിയാന്‍ 54 ശതമാനം ഇന്ത്യക്കാര്‍ തിരയുന്നത് സോഷ്യല്‍ മീഡിയയില്‍

Follow Us:
Download App:
  • android
  • ios