Asianet News MalayalamAsianet News Malayalam

കീപ്പ് ഇന്‍ ചാറ്റ് : വളരെ ഉപകാരപ്രദമായ ഫീച്ചറുമായി വാട്ട്സ്ആപ്പ്

ഒരു സന്ദേശം ലഭിക്കുമ്പോള്‍ അത് കീപ്പ് ഇന്‍ ചാറ്റ്  എന്ന രീതിയില്‍ മാറ്റാന്‍ സാധിക്കും. എന്നാല്‍ അയച്ചയാള്‍ക്ക് സന്ദേശം ലഭിച്ചയാള്‍ ഇത്തരത്തില്‍ സന്ദേശം സൂക്ഷിക്കുന്നുണ്ട് എന്ന നോട്ടിഫിക്കേഷന്‍ പോകും.

WhatsApp users can now save disappearing messages with Keep in Chat feature, but there is a catch vvk
Author
First Published Apr 23, 2023, 9:28 AM IST

ദില്ലി: വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്കായി പുതിയ ഫീച്ചർ അവതരിപ്പിച്ചു. കീപ്പ് ഇന്‍ ചാറ്റ് ( Keep in Chat) എന്ന് വിളിക്കപ്പെടുന്ന ഈ ഫീച്ചര്‍. ഡിസപ്പിയറിംഗ് സന്ദേശങ്ങള്‍ നിലനിർത്താൻ ഉപയോക്താക്കള്‍ക്ക് അവസരം നല്‍കുന്നു.  ഒരു ചാറ്റ് പിന്നീട് ആവശ്യം വരും എന്നതിനാല്‍ അത് ചാറ്റില്‍ നിലനിര്‍ത്താന്‍  വാട്ട്സ്ആപ്പ് ഉപയോക്താവിന് സാധിക്കും. എന്നാല്‍ നമ്മള്‍ അയക്കുന്ന സന്ദേശം അത് സ്വീകരിക്കുന്നയാള്‍ സൂക്ഷിക്കണമോ ഇല്ലോയോ എന്ന തീരുമാനം അയച്ചയാളുടേതായിരിക്കും.

" അപ്രത്യക്ഷമാകുന്ന സന്ദേശങ്ങള്‍ നിങ്ങളുടെ സംഭാഷണങ്ങള്‍ മൂന്നമതൊരാള്‍ അറിയുന്നകത് സംരക്ഷിക്കുമ്പോൾ തന്നെ ചിലപ്പോൾ മുന്‍പ് അയച്ച ചാറ്റിലെ വോയിസ് നോട്ടോ, പ്രധാന വിവരങ്ങളോ നിങ്ങൾ സൂക്ഷിക്കാൻ ആഗ്രഹിക്കുന്നുണ്ടാകും. അതിനുള്ള പരിഹാരമാണ് കീപ്പ് ഇന്‍ ചാറ്റ്” വാട്ട്‌സ്ആപ്പ് ഒരു ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു.

ഒരു സന്ദേശം ലഭിക്കുമ്പോള്‍ അത് കീപ്പ് ഇന്‍ ചാറ്റ്  എന്ന രീതിയില്‍ മാറ്റാന്‍ സാധിക്കും. എന്നാല്‍ അയച്ചയാള്‍ക്ക് സന്ദേശം ലഭിച്ചയാള്‍ ഇത്തരത്തില്‍ സന്ദേശം സൂക്ഷിക്കുന്നുണ്ട് എന്ന നോട്ടിഫിക്കേഷന്‍ പോകും. ഇത് വേണമെങ്കില്‍ സന്ദേശം അയച്ചയാള്‍ക്ക് തടയാനും സാധിക്കും എന്നതാണ് ഈ ഫീച്ചറിന്‍റെ ഒരു പ്രത്യേകത. 

ഒരു ഡിസപ്പിയറിംഗ് സന്ദേശം സംരക്ഷിക്കാൻ അയച്ചയാൾ സന്ദേശം സ്വീകരിക്കുന്നയാള്‍ക്ക് അനുവാദം നല്‍കിയാല്‍. കെപ്റ്റ് മെസേജ് ഫോൾഡറിൽ ഒരാൾക്ക് അവ കാണാനാകും. വാട്ട്‌സ്ആപ്പിൽ സേവ് ചെയ്യുന്ന സന്ദേശങ്ങൾ ബുക്ക്‌മാർക്ക് ഐക്കൺ ഉപയോഗിച്ച് രേഖപ്പെടുത്തും.

എന്നാല്‍ ശരിക്കും ഈ ഫീച്ചര്‍ എന്തിനാണ് എന്ന ചോദ്യവും ഉയരുന്നുണ്ട്. സന്ദേശം സംരക്ഷിക്കുന്നതിന് അയച്ചയാളുടെ അംഗീകാരം ആവശ്യമാണ്. അയച്ചയാൾക്ക് സന്ദേശം അവിടെ തന്നെ നിലനില്‍ക്കുന്നതില്‍ പ്രശ്‌നമില്ലെങ്കിൽ, രണ്ടുപേര്‍ തമ്മില്‍ അപ്രത്യക്ഷമാകുന്ന സന്ദേശം അയയ്‌ക്കുന്നത് എന്തിനാണ് എന്ന ചോദ്യമാണ് ചിലര്‍ ഉന്നയിക്കുന്നത്.

പെഗാസസ് അടക്കം മാല്‍വെയറുകളെ നേരിടാന്‍ അരയും തലയും മുറുക്കി വാട്ട്സ്ആപ്പ്

ഫോണ്‍ ഹാക്ക് ചെയ്യപ്പെടാം, ടിക്കറ്റ് ബുക്കിംഗിന് ഈ ആപ്പ് ഉപയോഗിക്കരുതെന്ന മുന്നറിയിപ്പുമായി ഐആർസിടിസി

Latest Videos
Follow Us:
Download App:
  • android
  • ios