Asianet News MalayalamAsianet News Malayalam

ശിശുമരണമുണ്ടായാല്‍ കേന്ദ്രജീവനക്കാരിക്ക് 60 ദിവസത്തെ പ്രത്യേക പ്രസവാവധി

ഞ്ഞിന്റെ മരണം അമ്മയിലുണ്ടാക്കാന്‍ സാധ്യതയുള്ള വൈകാരികാഘാതം പരിഗണിച്ച് ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയവുമായി കൂടിയാലോചിച്ചാണ് ഈ തീരുമാനം.

60 days Special maternity leave in case of infant death
Author
First Published Sep 4, 2022, 11:07 AM IST

പ്രസവത്തിലോ ജനിച്ചയുടനെയോ കുഞ്ഞ് മരിച്ചാല്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരികള്‍ക്ക് 60 ദിവസത്തെ പ്രത്യേക പ്രസവാവധി അനുവദിക്കാന്‍ പഴ്‌സണല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പ് തീരുമാനിച്ചു. കുഞ്ഞിന്റെ മരണം അമ്മയിലുണ്ടാക്കാന്‍ സാധ്യതയുള്ള വൈകാരികാഘാതം പരിഗണിച്ച് ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയവുമായി കൂടിയാലോചിച്ചാണ് ഈ തീരുമാനം.

കുഞ്ഞ് ജനന സമയത്ത് തന്നെ മരണപ്പെടുകയോ 28 ആഴ്ചകള്‍ക്കുള്ളില്‍ മരണപ്പെടുകയോ ചെയ്യുമ്പോഴാണ് അമ്മയ്ക്ക് 60 ദിവസം അവധി ലഭിക്കുക. കുഞ്ഞ് മരണപ്പെടുന്ന തീയതി മുതലാണ് 60 ദിവസത്തെ അവധി ബാധകമാകുന്നത്. രണ്ടില്‍ താഴെ കുട്ടികളുള്ള വനിതാ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരിക്കും അംഗീകൃത ആശുപത്രിയില്‍ പ്രസവിക്കുന്നവര്‍ക്കും മാത്രമേ പ്രത്യേക പ്രസവാവധിയുടെ ആനുകൂല്യം അനുവദിക്കൂ.

പ്രസവം സര്‍ക്കാര്‍ ആശുപത്രിയിലോ കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ പദ്ധതിക്കുകീഴില്‍ എംപാനല്‍ചെയ്ത സ്വകാര്യ ആശുപത്രിയിലോ ആകണമെന്നും വ്യവസ്ഥയുണ്ട്. അടിയന്തര സാഹചര്യത്തില്‍ എംപാനല്‍ ചെയ്യാത്ത സ്വകാര്യ ആശുപത്രിയിലാണ് പ്രസവമെങ്കില്‍, അതുതെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണമെന്നും നിര്‍ദേശത്തിലുണ്ട്.

Also Read: മിഠായി എടുക്കരുതെന്ന് അച്ഛന്‍; 'കട്ടെടുത്ത്' കുരുന്നുകള്‍; വൈറലായി വീഡിയോ

അഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ സെൽഫിക്ക് പോസ് ചെയ്യാൻ പഠിപ്പിക്കുന്ന അമ്മ; വൈറലായി വീഡിയോ

അമ്മയും കുഞ്ഞും തമ്മിലുള്ള ആത്മബന്ധത്തെ വാക്കുകള്‍കൊണ്ട് വിവരിക്കാനാകില്ല. ഇവിടെയിതാ സ്വന്തം കുഞ്ഞിനെ സെൽഫിയില്‍ എങ്ങനെ പോസ് ചെയ്യാമെന്ന് പഠിപ്പിക്കുകയാണ് ഒരു അമ്മ. കുഞ്ഞിന്‍റെയും അമ്മയുടെയും വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

സെല്‍ഫി എടുക്കുന്ന അമ്മയെയും കുഞ്ഞിനെയും ആണ് വീഡിയോയില്‍ കാണുന്നത്. സെല്‍ഫി എടുക്കാൻ ശ്രമിക്കുന്ന അമ്മയുടെ ക്യാമറയിലേയ്ക്ക് നോക്കി ചിരിക്കുകയാണ് ഈ കുരുന്ന്.  'എങ്ങനെയാണ് ഒരു സെൽഫിയെടുക്കുമ്പോൾ പോസ് ചെയ്യേണ്ടതെന്ന് ചിലപ്പോഴൊക്കെ ഞാൻ എന്റെ അഞ്ച് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ പഠിപ്പിക്കാറുണ്ട്'- എന്ന കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios