Asianet News Malayalam

'ലേബർ റൂമും സ്റ്റിച്ചിന്‍റെ വേദനയും ഓർത്തപ്പോൾ തീരുമാനം ഭർത്താവിനെ അറിയിച്ചു, മറുപടി ഞെട്ടിച്ചു'; കുറിപ്പ്

മാതൃത്വം അവളിൽ അടിച്ചേൽപ്പിക്കുന്നത് ആകാതിരിക്കട്ടെ എന്നും അൻസി ഫേസ്ബുക്കില്‍ കുറിച്ചു. 
 

ancy vishnu s fb post viral
Author
Thiruvananthapuram, First Published Jul 10, 2021, 8:35 AM IST
  • Facebook
  • Twitter
  • Whatsapp

എത്ര കുഞ്ഞുങ്ങൾ വേണം, ഗർഭം ധരിക്കണോ വേണ്ടയോ, പ്രസവിക്കണോ വേണ്ടയോ? തുടങ്ങിയ കാര്യങ്ങളിൽ തീരുമാനം എടുക്കേണ്ടത് അത് അനുഭവിക്കുന്ന പെണ്ണുങ്ങളായിരിക്കണമെന്ന് കുറിക്കുകയാണ് അൻസി വിഷ്ണു. മാതൃത്വം അവളിൽ അടിച്ചേൽപ്പിക്കുന്നത് ആകാതിരിക്കട്ടെ എന്നും അൻസി ഫേസ്ബുക്കില്‍ കുറിച്ചു. 

കുറിപ്പ് വായിക്കാം...

എത്ര കുഞ്ഞുങ്ങൾ വേണമെന്ന്, ഗർഭം ധരിക്കണോ വേണ്ടയോ എന്ന്, പ്രസവിക്കണോ വേണ്ടയോ എന്ന്, പ്രസവം വേണോ സിസേറിയൻ വേണോ എന്ന് എല്ലാം സ്ത്രീ തീരുമാനിക്കട്ടെ.  അവൾ ആണെല്ലോ ഗർഭകാല ക്ഷീണങ്ങൾ അനുഭവിക്കുന്നത്, അവൾ ആണെല്ലോ പ്രസവ വേദന അനുഭവിക്കുന്നത്, മുലയൂട്ടുന്നത്, അവൾ ആണെല്ലോ ഉറക്കമില്ലാതെ സകല വിഷാദങ്ങളും അനുഭവിച്ച് തീർക്കുന്നത്. അത്കൊണ്ട് തന്നെ പ്രസവവും ഗർഭ ധാരണവും എല്ലാം പെണ്ണിന്റെ തിരഞ്ഞെടുക്കൽ ആണ്, സിസേറിയന്‍റെ വേദനകളും Post partum ഡിപ്രെഷനും, എല്ലാം മാറിയൊന്ന് വരാൻ  ഞാൻ ശരിക്കും കൂടുതൽ സമയം എടുത്തു. പ്രണയം നിറഞ്ഞൊരു രാത്രിയിൽ, വിഷ്ണു ഏട്ടന്റെ നെഞ്ചിൽ തലവെച്ച് കഥകൾ ഒക്കെ പറഞ് കിടന്ന ഒരു രാത്രിയിൽ, വിഷ്ണു ഏട്ടൻ തനുവിനെ നോക്കി പറഞ്ഞു ഇവന് ഒരു മൂന്ന് വയസാകട്ടെ നമുക്ക് അടുത്ത കുഞ്ഞിന് വേണ്ടി നോക്കണമെന്ന്. ലേബർ റൂമും, സ്റ്റിച്ചിന്റെ വേദനയും എല്ലാം ഓർത്തപ്പോൾ ഞാൻ പറഞ്ഞു അയ്യയ്യോ ഇനി വേണ്ട നമുക്ക് ഇവൻ മാത്രം മതി. ഒരു നിമിഷത്തേയ്ക്ക് വലിയ മൗനം ആയിരുന്നു. ഒരു typical ഗ്രാമത്തിൽ നിന്ന് വന്ന വിഷ്ണു ഏട്ടന് അത് ഒരു shock ആകുമെന്നാണ് ഞാൻ വിചാരിച്ചത്, പക്ഷേ എന്നെ ഞെട്ടിച്ചു കൊണ്ട് വിഷ്ണു ഏട്ടൻ പറഞ്ഞത് നിന്റെ തീരുമാനം ഇഷ്ട്ടം അതാണെങ്കിൽ അത് മതി.  നമുക്ക് ഇവൻ മാത്രം മതിയെന്ന്.  ഞാൻ എത്രയധികം അംഗീകരിക്കപെട്ടെന്നോ ആ നിമിഷം.

ഇനിയും ഉണ്ട് പറയാൻ, ചേച്ചി ഒരു പാക്കറ്റ് dexolac, pampers, ഒരു പാക്കറ്റ് കോണ്ടം, മെഡിക്കൽ ഷോപ്പിൽ നിന്ന രണ്ടു ചേച്ചിമാരും, ചേട്ടനും എന്നെയൊരു തുറിച്ച് നോക്കൽ. അല്ല എന്താപ്പാ ഇത്, ഈ സാധനം ഇനി വിൽക്കാൻ വെച്ചേക്കുന്നത് അല്ലെ, അതോ പെണ്ണുങ്ങൾക്ക് വിൽക്കില്ല എന്നുണ്ടോ? എന്തായാലും അവരുടെ ഉറ്റുനോക്കൽ തുടരുന്നു, ഞാൻ വീണ്ടും ഓർമിപ്പിച്ചു ചേച്ചി...കോണ്ടം. ഈ തവണ തുറിച്ച് നോക്കൽ മാറി, അവരുടെ മുഖത്ത് ചെറിയൊരു നാണമൊക്കെ വന്നു. എല്ലാം എടുത്ത് കവറിലാക്കി തന്നപ്പോൾ ഒരു ചിരിയും പാസാക്കി ഞാൻ നടന്നു.

കോണ്ടം കടയിൽ വെച്ചേക്കുന്നത് വിൽക്കാൻ അല്ലെ? ഞാൻ വിവാഹിതയാണ്, ഞങ്ങൾക്ക് ഇനിയെടുത്ത് ഇനിയൊരു ഒരു കുഞ്ഞ് വേണ്ട, പക്ഷേ പ്രണയം തീർന്നിട്ടുമില്ല എന്നിരിക്കെ കോണ്ടം തീർച്ചയായും വേണം, ചിലപ്പോൾ വിഷ്ണു ഏട്ടൻ വാങ്ങും, മറ്റ് ചിലപ്പോൾ ഞാൻ.ഞാൻ ഗർഭിണി ആകാതിരിക്കുക എന്നത് എന്റെയും കൂടി ഉത്തരവാദിത്തം ആണെന്നിരിക്കെ, precautions എടുക്കാനും എനിക്ക് ഉത്തരവാദിത്തം ഉണ്ട്. വളരെ നാൾ മുന്പേ എഴുതണം എന്ന് തോന്നിയ കാര്യമാണ്, "സാറാസ് " സിനിമ കണ്ടപ്പോൾ ഇന്ന് തന്നെ എഴുതാം എന്ന് വിചാരിച്ചു. സാറാസ് ഒരു നല്ല സിനിമയാണ്, ഇന്നത്തെ സമൂഹത്തിന് അനുയോജ്യമായ ഒരു വിഷയം, വളെരെ നന്നായി അവതരിപ്പിച്ചു. പെണ്ണ് അവളുടെ ശരീരത്തെ ബാധിക്കുന്ന കാര്യങ്ങൾ സ്വയം തീരുമാനിക്കട്ടെ, മാതൃത്വം അവളിൽ അടിച്ചേൽപ്പിക്കുന്നത് ആകാതിരിക്കട്ടെ. 

 

Also Read: 'നല്ല ക്ഷീണമായിരുന്നു, ഗര്‍ഭിണിയാണെന്ന് അറിയാതെയാണ് അന്ന് ഷൂട്ടിങ്ങിന് പോയത്'; അനുഭവം പങ്കുവച്ച് സൗഭാഗ്യ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios