ഞങ്ങളുടെ ആൺകുഞ്ഞിനെ നിറഞ്ഞ മനസ്സോടെ സ്വാഗതം ചെയ്യുന്നുവെന്ന് ഇരുവരും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന പോസ്റ്റിൽ കുറിച്ചു. 

ബോളിവുഡ് നടി സോനം കപൂർ അമ്മയായി. തങ്ങള്‍ക്ക് ഒരു ആണ്‍ കുഞ്ഞുണ്ടായ സന്തോഷം പങ്കുവച്ചിരിക്കുകയാണ് സോനവും ഭര്‍ത്താവ് ആനന്ദ് അഹൂജയും. ഞങ്ങളുടെ ആൺകുഞ്ഞിനെ നിറഞ്ഞ മനസ്സോടെ സ്വാഗതം ചെയ്യുന്നുവെന്ന് ഇരുവരും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്ന പോസ്റ്റിൽ കുറിച്ചു. 

'തുറന്ന ഹൃദയത്തോടെ ഞങ്ങൾ ഞങ്ങളുടെ ആൺകുഞ്ഞിനെ സ്വാഗതം ചെയ്തു. ഈ യാത്രയിൽ ഒപ്പം നിന്ന എല്ലാ ഡോക്ടർമാർക്കും നഴ്സുമാർക്കും സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും നന്ദി. ഇത് ഒരു തുടക്കമാണെന്നറിയാം, പക്ഷേ ജീവിതം ഇനി എന്നെന്നേക്കുമായി മാറുമെന്നും ഞങ്ങൾക്കറിയാം'- ഇരുവരും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ കുറിച്ചു. 

View post on Instagram

2018ലാണ് സോനത്തിന്‍റെയും വ്യവസായിയായ ആനന്ദ് അഹൂജയുടെയും വിവാഹം കഴിയുന്നത്. ഗര്‍ഭിണിയാണെന്ന വാര്‍ത്ത പങ്കുവച്ചതിന് ശേഷം മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളും സോനം ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു. 

View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram
View post on Instagram

Also Read: പ്രസവശേഷമുളള സ്ട്രെച്ച് മാർക്ക് മാറാൻ പരീക്ഷിക്കാം ഈ എളുപ്പ വഴികൾ...