ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് പിഎംഎസിന് കാരണമാകുന്നത്. അതിനാല്‍ തന്നെ പിഎംസ് പരിപൂര്‍ണ്ണമായി പരിഹരിക്കാന്‍ സാധിക്കുകയില്ല. എങ്കിലും ഇതുമായി ബന്ധപ്പെട്ടുണ്ടാകുന്ന വിഷമതകളെ പരിഹരിക്കാന്‍ ചില ലൈഫ്‌സ്റ്റൈല്‍ മാറ്റങ്ങള്‍ പരീക്ഷിക്കാവുന്നതാണ്

ആര്‍ത്തവത്തോടനുബന്ധിച്ച് ചില സ്ത്രീകളില്‍ കാണുന്ന ശാരീരിക- മാനസിക അസ്വസ്ഥതകളെയാണ് പിഎംഎസ് (പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോം) എന്ന് വിളിക്കുന്നത്. ശരീരവേദന, സ്തനങ്ങളില്‍ വേദന, ദഹനപ്രശ്‌നം, ഗ്യാസ്ട്രബിള്‍, പെട്ടെന്ന് മാറിവരുന്ന മാനസികാവസ്ഥ, ദേഷ്യം, ഉത്കണ്ഠ എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളെല്ലാം പിഎംഎസിന്റെ ഭാഗമായി വരാറുണ്ട്. 

ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് പിഎംഎസിന് കാരണമാകുന്നത്. അതിനാല്‍ തന്നെ പിഎംസ് പരിപൂര്‍ണ്ണമായി പരിഹരിക്കാന്‍ സാധിക്കുകയില്ല. എങ്കിലും ഇതുമായി ബന്ധപ്പെട്ടുണ്ടാകുന്ന വിഷമതകളെ പരിഹരിക്കാന്‍ ചില ലൈഫ്‌സ്റ്റൈല്‍ മാറ്റങ്ങള്‍ പരീക്ഷിക്കാവുന്നതാണ്. അത്തരത്തില്‍ ഡയറ്റില്‍ വരുത്താവുന്ന അഞ്ച് മാറ്റങ്ങള്‍...

ഒന്ന്...

'അയേണ്‍' ധാരാളമായി അടങ്ങിയ ഭക്ഷണം ഈ സമയത്ത് കൂടുതലായി കഴിക്കാം. 

ഈന്തപ്പഴം, ക്യാബേജ്, ബീന്‍സ്, ചീര എന്നിവയെല്ലാം ഇതിനുദാഹരണമാണ്. ആര്‍ത്തവസമയത്ത് ധാരാളം രക്തം നഷ്ടപ്പെടുന്നുണ്ടല്ലോ. ഇതുമൂലമുണ്ടാകുന്ന പ്രശ്‌നങ്ങളെ പരിഹരിക്കാനാണ് 'അയേണ്‍' അടങ്ങിയ ഭക്ഷണം ഡയറ്റിലുള്‍പ്പെടുത്തണമെന്ന് പറയുന്നത്. 

രണ്ട്...

ഫ്രഷ് ഫ്രൂട്ട്‌സ്, പച്ചക്കറികള്‍ എന്നിവ നല്ലരീതിയില്‍ കഴിക്കുക. ഇതിനൊപ്പം ഫ്രഷ് കറിവേപ്പില, മല്ലിയില, കറുവാപ്പട്ട, ഇഞ്ചി തുടങ്ങിയവയെല്ലാം ഭക്ഷണത്തിലുള്‍പ്പെടുത്തുക. ഉപ്പിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക. അല്ലാത്ത പക്ഷം ശരീരത്തിലെ ജലാംശം കൂടുതലായി നഷ്ടപ്പെടാനിടയാക്കും. 

മൂന്ന്...

'സിങ്ക്' ധാരാളമായി അടങ്ങിയ ഭക്ഷണവും ഈ സമയങ്ങളില്‍ ഡയറ്റിലുള്‍പ്പെടുത്താം. മത്തന്‍ കുരു, വെള്ളക്കടല, മറ്റ് പയറുവര്‍ഗങ്ങള്‍ എന്നിവയെല്ലാം ഇതിനുദാഹരണമാണ്. 

നാല്...

പിഎംഎസ് വിഷമതകളെ പരിഹരിക്കാന്‍ ഹെര്‍ബല്‍ ചായകളും ഒരു പരിധി വരെ സഹായകമാണ്. 

ഇവ ശരീരത്തിനും മനസിനും ഒരുപോലെ ഉന്മേഷം പകരും. 

അഞ്ച്...

ആര്‍ത്തവകാലത്തെ വേദനയെ ശമിപ്പിക്കാന്‍ ചില ഭക്ഷണസാധനങ്ങള്‍ക്ക് പ്രത്യേക കഴിവുണ്ട്. സൂര്യകാന്തി വിത്ത് അത്തരത്തിലുള്ളയൊന്നാണ്. സൂപ്പര്‍മാര്‍ക്കറ്റുകളിലും മറ്റും ഇപ്പോള്‍ ഇവ സുലഭമാണ്. 

Also Read:- ക്രമം തെറ്റിയ ആർത്തവം; കാരണങ്ങൾ ഇതാകാം...