പ്രസവശേഷം ഭാരം കുറയ്ക്കാന്‍ കിം ഏറെ ബുദ്ധിമുട്ടി. 'ജിമ്മില്‍ പോകാന്‍ മടിയായിരുന്നു. കാരണം ഭാരം കുറയ്ക്കാനായി ഞാന്‍ കഷ്ടപ്പെടുന്നത് ആളുകള്‍ കാണുന്നതില്‍ എനിക്ക് താല്‍പ്പര്യമില്ലായിരുന്നു'- താരം കൂട്ടിച്ചേര്‍ത്തു. 

ഗര്‍ഭിണിയായിരുന്ന സമയത്ത് താന്‍ നേരിടേണ്ടി വന്ന 'ബോഡി ഷെയിമിംങ്ങി'നെ കുറിച്ച് തുറന്നുപറയുകയാണ് അമേരിക്കൻ നടിയും പ്രശസ്ത മോഡലും ടെലിവിഷൻ അവതാരകയുമായ കിം കര്‍ദാഷിയാന്‍. ക്രിസ്റ്റിയന്‍ ബെല്‍, മോണിക്ക പാഡ്മാന്‍ എന്നിവര്‍ അവതരിപ്പിച്ച 'വീ ആര്‍ സപ്പോര്‍ട്ടട് ബൈ' എന്ന പരിപാടിയിലാണ് താരം മനസ്സ് തുറന്നത്.

മൂത്ത മകള്‍ നോര്‍ത്ത് വെസ്റ്റിനെ ഗര്‍ഭം ധരിച്ച കാലത്തായിരുന്നു കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെ കടന്ന് പോയതെന്ന് താരം പറയുന്നു. 'ഗര്‍ഭകാല സമയത്ത് എന്‍റെ തടിച്ച രൂപത്തെ വെറുത്തിരുന്നു. ഞാന്‍ ഗര്‍ഭകാലത്ത് അതിസുന്ദരിയായിരുന്നില്ല . അത് എനിക്ക് അംഗീകരിക്കാന്‍ ബുദ്ധിമുട്ടായിരുന്നു. ഞാന്‍ എന്നെ തന്നെ വെറുത്തുപോയി'- കിം പറയുന്നു.

ആ സമയത്തെ തന്‍റെ രൂപത്തെ വളരെ ക്രൂരമായിട്ടാണ് മാധ്യമങ്ങള്‍ കൈകാര്യം ചെയ്തതെന്നും കിം പറയുന്നു. 'അന്നൊക്കെ വീട്ടിലിരുന്ന് ഞാന്‍ കരയുമായിരുന്നു'- താരം പറയുന്നു. ഗര്‍ഭിണിയായിരുന്ന സമയത്ത് 'പ്രീക്ലാപ്‌സിയ' എന്ന രോഗവസ്ഥയും കിമ്മിനെ ബാധിച്ചു. കാലുകളും മുഖവും നീര് വച്ചതിന് സമാനമാവാന്‍ ഇത് കാരണമായി. 70 പൗണ്ട് ഭാരമാണ് ഇക്കാലയളവില്‍ തനിക്കുണ്ടായിരുന്നതെന്നും കിം പറഞ്ഞു. 

പ്രസവശേഷം ഭാരം കുറയ്ക്കാന്‍ കിം ഏറെ ബുദ്ധിമുട്ടി. 'ജിമ്മില്‍ പോകാന്‍ മടിയായിരുന്നു. കാരണം ഭാരം കുറയ്ക്കാനായി ഞാന്‍ കഷ്ടപ്പെടുന്നത് ആളുകള്‍ കാണുന്നതില്‍ എനിക്ക് താല്‍പ്പര്യമില്ലായിരുന്നു'- താരം കൂട്ടിച്ചേര്‍ത്തു. ഇന്ന് നാല് കുട്ടികളുടെ അമ്മയാണ് 40 വയസ്സുള്ള കിം. മക്കൾക്കൊപ്പമുള്ളപ്പോൾ താന്‍ എപ്പോഴും ശാന്തയാണെന്നും കിം പറയുന്നു. ഭർത്താവ് കെന്യേ വെസ്റ്റുമായുള്ള വിവാഹ ബന്ധം വേർപിരിയാനുള്ള നോട്ടിസ് അയച്ചു കാത്തിരിക്കുക കൂടിയാണവർ.

View post on Instagram

Also Read: 'ബിഗ് ആന്‍റ് ബ്യൂട്ടിഫുൾ'; ഗര്‍ഭകാലത്തെ കുറിച്ച് വീണ്ടും സമീറ റെഡ്ഡി

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona