'ഈ വെയിലിലൂടെ എന്‍റെ തോളിലേയ്ക്ക് ഒരു മാലാഖ എത്തുമെന്നാണ് കരുതുന്നത്'- സണ്ണി.  

കേരളത്തിലടക്കം വലിയൊരു ആരാധക പിന്തുണയുള്ള താരമാണ് സണ്ണി ലിയോണ്‍. കൊവിഡ് കാലത്തും തന്‍റെ വിശേഷങ്ങള്‍ ആരാധകരുമായി നിരന്തരം പങ്കുവയ്ക്കാറുണ്ട് പോണ്‍ താരവും അഭിനേത്രിയുമായ സണ്ണി. ഇപ്പോഴിതാ സണ്ണിയുടെ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 

സണ്ണി വളരെ അധികം സന്തോഷത്തിലാണ്. വെയില്‍ കണ്ടതിന്‍റെ സന്തോഷമാണ് സണ്ണിക്ക്. വെയിലത്ത് തുള്ളിച്ചാടുന്ന സണ്ണിയെ ആണ് വീഡിയോയില്‍ കാണുന്നത്. 

'ഈ വെയിലിലൂടെ എന്‍റെ തോളിലേയ്ക്ക് ഒരു മാലാഖ എത്തുമെന്നാണ് കരുതുന്നത്'- സണ്ണി വീഡിയോ പങ്കുവച്ചുകൊണ്ട് ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ. 

വീഡിയോ പങ്കുവച്ച് മണിക്കൂറുകള്‍ക്കുള്ളിൽ തന്നെ ലക്ഷക്കണക്കിന് ആളുകളാണ് ഇത് കണ്ടത്. സുഹൃത്തിനൊപ്പം നൃത്തം ചെയ്യുന്ന വീഡിയോയും സണ്ണി കഴിഞ്ഞ ദിവസം തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. 

View post on Instagram

ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറിനും മക്കള്‍ക്കുമൊപ്പം ലോസ് ആഞ്ചലസിലാണ് സണ്ണിയിപ്പോള്‍ താമസിക്കുന്നത്.

Also Read: ഹോട്ട്, കൂള്‍ ആന്‍ഡ് സ്റ്റൈലിഷ്; ചിത്രങ്ങള്‍ പങ്കുവച്ച് സണ്ണി ലിയോണ്‍...