അടുക്കള ജോലിക്കിടെ പാട്ടുകള്‍ പാടി വൈറലാക്കിയ ഒരു മിടുക്കി. ഇപ്പോള്‍ ദശലക്ഷക്കണക്കിന് പേരാണ് ശാലിനിയുടെ വീഡിയോ കാണുന്നത്. ആയിരങ്ങള്‍ ഇവരുടെ വീഡിയോകള്‍ പങ്കുവയ്ക്കുന്നു. 

പാടാന്‍ അറിയാമോ എന്ന് ചോദിക്കുമ്പോള്‍ ചിലര്‍ തമാശയ്ക്ക് പറയാറില്ലേ, 'ബാത്ത്റൂം സിംഗര്‍' ആണെന്ന്. അതുപോലെ പ്രാദേശികമായിട്ടാണെങ്കിലും 'കിച്ചന്‍ സിംഗര്‍' എന്നറിയപ്പെടുന്നൊരു കൊച്ചുഗായികയുണ്ട് ( Viral Singer ) . ജാര്‍ഖണ്ഡുകാരി ശാലിനി ഡുബെയ് ( Shalini Dubey ).

അടുക്കള ജോലിക്കിടെ പാട്ടുകള്‍ പാടി വൈറലാക്കിയ ( Viral Singer ) ഒരു മിടുക്കി. ഇപ്പോള്‍ ദശലക്ഷക്കണക്കിന് പേരാണ് ശാലിനിയുടെ വീഡിയോ കാണുന്നത്. ആയിരങ്ങള്‍ ഇവരുടെ വീഡിയോകള്‍ പങ്കുവയ്ക്കുന്നു. 

അടുക്കളയില്‍ നമ്മള്‍ സാധാരണ ചെയ്യുന്ന പാചകം, വൃത്തിയാക്കല്‍, വെള്ളം ചൂടാക്കല്‍ പോലുള്ള ജോലികള്‍ ചെയ്യുന്നതിനിടെയാണ് ശാലിനി ( Shalini Dubey ) പാടുന്നത്. ഇത് വീഡിയോയില്‍ പകര്‍ത്തുന്നത് സഹോദരി ശ്രേയ ആണ്.

View post on Instagram

ഇത്തരത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചില റീലുകള്‍ വൈറലായതോടെയാണ് ശാലിനി സോഷ്യല്‍ മീഡിയയിലെ സംഗീതാസ്വാദകര്‍ക്ക് സുപരിചിതയാകുന്നത്. 

കോക്ക് സ്റ്റുഡിയോ സീസണ്‍14ലെ 'പസൂരി' എന്ന ഗാനമാണ് ശാലിനിയുടെ ഏറ്റവും ശ്രദ്ധേയമായ ഗാനം. എന്തുകൊണ്ടാണ് അടുക്കളയില്‍ നിന്ന് തന്നെ പാടുന്നത് എന്ന് ചോദിച്ചാല്‍, അതാണ് ഇഷ്ടമെന്നാണ് ലളിതമായ ഉത്തരം. വാസ്തവത്തില്‍ ഒരുപാട് ആസ്വദിച്ചാണ് അടുക്കളയില്‍ നിന്ന് ശാലിനി പാടുന്നതെന്ന് വീഡിയോകളിലൂടെ തന്നെ വ്യക്തമാകുന്നുണ്ട്. 

View post on Instagram

ഇവരുടെ ശബ്ദത്തിനും വ്യക്തിത്വത്തിനുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ആരാധകരേറെയാണ്. അടുക്കളയില്‍ മാത്രമല്ല, അത്യാവശ്യം സ്റ്റേജ് ഷോകളിലും ശാലിനി പാടാറുണ്ട്.

View post on Instagram

Also Read:- ഈ കുഞ്ഞിന്‍റെ സന്തോഷം; കണ്ടവരുടെയെല്ലാം കണ്ണ് നിറയും