ഓഗസ്റ്റ് 10, 28 തീയതികളിൽ കെഎസ്ആർടിസി മൈസൂരിലേക്ക് ഏകദിന യാത്ര സംഘടിപ്പിക്കുന്നു. 

കോഴിക്കോട്: മൈസൂരിലേയ്ക്ക് ഏകദിന അന്തര്‍ സംസ്ഥാന ഉല്ലാസ യാത്ര സംഘടിപ്പിക്കാനൊരുങ്ങി കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂറിസം സെൽ. കോഴിക്കോട് ഡിപ്പോയിൽ നിന്നാണ് യാത്ര പുറപ്പെടുക. ഓഗസ്റ്റ് 10, 28 തീയതികളിലാണ് യാത്ര. പുലര്‍ച്ചെ 4.30ന് യാത്ര പുറപ്പെടും. മൈസൂര്‍ മൃഗശാല, മൈസൂര്‍ പാലസ്, കാരാഞ്ചി ലേക്ക്, സുഖ വന പക്ഷി സങ്കേതം തുടങ്ങിയ സ്ഥലങ്ങളാണ് സന്ദര്‍ശിക്കുക. ഫാസ്റ്റ് പാസഞ്ചര്‍ ബസ് യാത്രയ്ക്ക് ഒരാൾക്ക് 1080 രൂപയാണ് നിരക്ക് (ബസ് ചാര്‍ജ് മാത്രം). കൂടുതൽ വിവരങ്ങൾക്ക് 9946068832, 9544477954.

Add Asianetnews as a Preferred SourcegooglePreferred

ഓഗസ്റ്റ് 30ന് മൂകാംബിക യാത്രയും കെഎസ്ആര്‍ടിസി സംഘടിപ്പിക്കുന്നുണ്ട്. രാത്രി 8 മണിയ്ക്കാണ് യാത്ര തിരിക്കുക. രണ്ട് ദിവസം നീണ്ടുനിൽക്കുന്ന യാത്രയ്ക്ക് 1850 രൂപയാണ് നിരക്ക് (ബസ് ചാര്‍ജ് മാത്രം). സൂപ്പര്‍ ഡീലക്സ് ബസാണ് യാത്രയ്ക്ക് ഉപയോഗിക്കുക. ഓഗസ്റ്റ് മാസത്തിൽ മൂന്നാര്‍, അതിരപ്പിള്ളി, നെല്ലിയാമ്പതി, നിലമ്പൂര്‍, പഞ്ച പാണ്ഡവ ക്ഷേത്രം, വാഗമൺ, ഇലവീഴാപൂഞ്ചിറ, ഗവി, തൃശൂര്‍ നാലമ്പലം, പൈതൽമല, കോട്ടയം നാലമ്പലം, മലക്കപ്പാറ, സൈലന്റ് വാലി തുടങ്ങിയ യാത്രകളും കെഎസ്ആര്‍ടിസി ഒരുക്കുന്നുണ്ട്.