വയനാട്ടിലെ കാരാപ്പുഴ ഡാമിനടുത്തുള്ള മനോഹരമായ ഒരു വ്യൂപോയിന്റാണ് കടുവാക്കുഴി. 

വായനാട് ജില്ലയിലെ മനോഹരമായ ഒരു വ്യൂപോയിന്റാണ് കടുവാക്കുഴി. കാരാപ്പുഴ ഡാമിൽ എത്തുന്നവർക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്ന, മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന സ്ഥലമാണിത്. അമ്പലവയലിൽ നിന്ന് കാരാപ്പുഴ ഡാമിലേക്കുള്ള യാത്രയിലാണ് കടുവാക്കുഴി സ്ഥിതി ചെയ്യുന്നത്.

വ്യൂപോയിന്റിനടുത്തുള്ള ഗുഹ ഇവിടുത്തെ പ്രധാന ആകർഷണമാണ്. ഈ ഗുഹയ്ക്കുള്ളിൽ കടുവകൾ താമസിച്ചിരുന്നുവെന്നും അതിനാലാണ് ഇവിടം കടുവാക്കുഴി എന്ന് അറിയപ്പെട്ടതെന്നുമാണ് നാട്ടുകാർ പറയുന്നത്. ഈ വ്യൂ പോയിന്റിൽ നിന്ന് കാരാപ്പുഴ ഡാമും അതിന്റെ ചുറ്റുപാടുകളും വിശാലമായി കാണാം. മലഞ്ചെരിവുകളിലൂടെ നടന്ന് വേണം മലമുകളിൽ എത്താൻ.

രാവിലെയും വൈകുന്നേരവും സുഹൃത്തുക്കൾക്കൊപ്പം ചെലവഴിക്കാൻ അനുയോജ്യമായ സ്പോട്ടാണിത്. വയനാട്ടിൽ സമാധാനപരമായി സൂര്യാസ്തമയം കാണാൻ ആ​ഗ്രഹിക്കുന്നവർക്ക് ധൈര്യമായി ഇവിടേയ്ക്ക് പോകാം. കേരളത്തിലെ ഏറ്റവും മികച്ച സൂര്യാസ്തമയ പോയിന്റുകളിൽ ഒന്നാണിത്. ചീങ്ങേരി റോക്ക് അഡ്വഞ്ചർ ടൂറിസത്തിന്റെ (ചീങ്ങേരി മല) ഭാഗമാണ് ഈ വ്യൂപോയിന്റ്.