Asianet News MalayalamAsianet News Malayalam

ജോലി പോയാല്‍ ഒരു പ്രവാസി...

deshantharam Firos Qatar
Author
Thiruvananthapuram, First Published Sep 28, 2017, 12:03 AM IST

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്

deshantharam Firos Qatar

നീണ്ട ഒമ്പതു വര്‍ഷവും 11 മാസവും എന്റെ ജീവിതത്തിലെ താങ്ങും തണലുമായ് നിന്ന, എന്റെ സകല സമ്പാദ്യത്തിന്റെയും ഉറവിടമായ, ഞാന്‍ ആത്മാര്‍ഥമായി സ്‌നേഹിച്ച,  ഈ ഓഫിസ് മുറിയോടും എന്റെ ഈ കമ്പ്യൂട്ടറുകളോടും വിട പറയട്ടെ.

ഇനിയൊരിക്കലും ഇവയിലൊന്നും എന്റെ ജോലിയുടെ ഭാഗമാവില്ല. ഇനിയെല്ലാം പൂജ്യത്തില്‍ നിന്ന് തുടങ്ങണം.

ഓര്‍ക്കാന്‍ ഒരുപാട് നല്ല മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച ഇവിടെ നിന്നും ഇതുപോലൊരു പടിയിറക്കം പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ വിധി...

ഈ മാസം പണ്ടും എനിക്ക് ഒരുപാട് പ്രതേൃകതകള്‍ നിറഞ്ഞതാണ്. ഉപ്പയെ നഷ്ടപ്പെട്ടത്, ഇക്കയെ നഷ്ടപ്പെട്ടത്, എന്റെ നിയ മോള്‍ ജനിച്ചത്. എല്ലാം ഈ മാസങ്ങളിലാണ്.

കഴിഞ്ഞ വര്‍ഷം ഈ മാസം തന്നെയായിരുന്നു പ്രൊജക്ടിന്റെ ദൗര്‍ലഭൃംകാരണം 60 വര്‍ഷമായി ഖത്തറിലുള്ള ഈ ബ്രാന്‍ഡ് കാന്‍സല്‍ ചെയ്യുന്നതായുള്ള പ്രഖൃാപനവും വന്നത്.

വീട്ടില്‍ വന്ന് അവളോട് വിവരം പറയുന്ന സമയത്ത് എനിക്കൊരു പതര്‍ച്ചയും ഉണ്ടായിരുന്നില്ല, അതുകൊണ്ടായിരിക്കാം അവളും ഞെട്ടാനൊന്നും പോയില്ല.

ഒന്നിച്ചിരുന്നു പുറകിലേക്കൊന്ന് തിരിഞ്ഞ് നോക്കി. 2002ല്‍ കൈയ്യില്‍ ഡിപ്ലോമ ഉണ്ടായിട്ടും മാസത്തില്‍ 6000 രൂപക്ക് ഹെല്‍പ്പറായി തുടങ്ങിയ ഗള്‍ഫ് ജീവിതം ഇന്ന് പല ഘട്ടങ്ങള്‍ പിന്നിട്ട് മാസത്തില്‍ ചില ലക്ഷങ്ങളില്‍ എത്തി നില്‍ക്കുന്നു.

ഇനി എന്ത് എന്ന ചോദൃത്തിനുള്ള ഉത്തരമാണ് മുന്നില്‍. 

വിസക്ക് വാങ്ങിയ തുകയടക്കം 5 ലക്ഷത്തിന്റെ കട ബാധൃതയുമായാണ് ഞാന്‍ ആദൃമായി വിമാനം കയറുന്നത്. സമ്പന്നതയില്‍ നിന്നും ദാരിദ്ര്യത്തിലേക്ക് കൂപ്പു കുത്തിയ ജീവിതവുമായി ഗള്‍ഫിലേക്ക് വന്നത് കൊണ്ടായിരിക്കാം അനാവശ്യ ചിലവുകള്‍ എല്ലാം ഞാന്‍ ഒഴിവാക്കുകയായിരുന്നു കടങ്ങള്‍ വീട്ടണം. എന്തെങ്കിലും നാളേക്ക് ഉണ്ടാക്കണം. അതായിരുന്നു കാരണം.

ജീവിതത്തില്‍ ഇന്ന് വരെ ഊട്ടി, കൊടൈക്കനാല്‍, തേക്കടി, മൈസൂര്‍, മൂന്നാര്‍ തുടങ്ങിയ ഒരു സ്ഥലവും ഞാന്‍ കണ്ടിട്ടില്ല. പൈസ ഇല്ലാത്തത് കൊണ്ട് പോവാതിരുന്നതല്ല. അത്രക്ക് നിയന്ത്രിച്ചായിരുന്നു ഞാന്‍ ജീവിച്ചിരുന്നത്. നാട്ടിലായാലും ഗള്‍ഫിലായാലും.  ലളിതജീവിതം.

കഴിഞ്ഞ രണ്ട് വര്‍ഷം വരെ നാട്ടില്‍ സ്വന്തമായി ഒരു സൈക്കിള്‍ പോലും യാത്ര ചെയ്യാനായി സ്വന്തമാക്കിയിരുന്നില്ല. രണ്ട് മാസം മുന്‍പാണ് നാട്ടില്‍ ഞാനൊരു കാറ് വാങ്ങിയത്. പക്ഷെ 15 വര്‍ഷത്തെ ഗള്‍ഫ് ജീവിതം കൊണ്ട് എന്തുണ്ടാക്കി എന്ന് ചോദിച്ചാലെനിക്ക് പറയാന്‍ സാധിക്കും, ഒരു പൈസ പോലും ഞാന്‍ അനാവശ്യ കാര്യങ്ങള്‍ക്കായി ചിലവാക്കിയിട്ടില്ല.

കിട്ടുന്നതിന് അനുസരിച്ച് സമ്പാദിച്ചു. അര്‍ഹതപ്പെട്ടവരെ സഹായിച്ചു. കൊടുക്കേണ്ട സക്കാത്തും സദഖയും കൃത്യമായി കൊടുത്തു.

ഇന്ന് നാട്ടിലേക്ക് തിരിച്ചു പോകേണ്ട അവസ്ഥ വന്നാലും ശിഷ്ടകാലം കാര്യമായ അസുഖമൊന്നും വന്നില്ലെങ്കില്‍ ആര്‍ഭാടങ്ങളില്ലാതെ ജീവിക്കാനുള്ള വരുമാനം എനിക്കുണ്ട്. അത്യാവശ്യം വന്നാല്‍ വാങ്ങിച്ചു കൂട്ടിയ സ്ഥലങ്ങളില്‍ ചിലത് വില്‍ക്കാനും ഞങ്ങള്‍ക്ക് ഒരു അഭിമാന കുറവുമില്ല. നമ്മള്‍ ഉണ്ടാക്കിയ സ്വത്തു നമ്മുക്ക് ജീവിക്കാനുള്ളതാണ്. ഒരു പാട് സ്വത്തുക്കള്‍ കൈ വശം വെച്ച് ദരിദ്രരായി ജീവിക്കുന്നു ഒരുപാട് പേരെ എനിക്കറിയാം.

ബാച്ചിലേഴ്‌സിനോട് ഒരു കാരൃം. നിങ്ങള്‍ ഉണ്ടാക്കുന്ന പണം ഇപ്പോള്‍ അടിച്ചു പൊളിക്കാതെ ഒരു കുടുംബമായതിന് ശേഷം ഒന്ന് ശ്രമിച്ചു നോക്കു, ഞാനനനുഭവത്തില്‍ നിന്ന് പറയുകയാണ്. എന്താരു മനസുഖം ആണെന്നറിയുമോ ?

മറ്റൊന്ന് കിട്ടുന്നതിനനുസരിച്ച് ജീവിക്കാന്‍ പഠിക്കണമെന്നതാണ്. ഇന്ന് ചില പ്രവാസികള്‍ നാട്ടില്‍ പോയാല്‍ കാണിക്കുന്ന ധൂര്‍ത്തിന് ഒരു നിയന്ത്രണവുമില്ല. അവസാനം കടത്തില്‍ മുങ്ങി ആയിരിക്കും തിരിച്ചു വരുന്നത്.

മറ്റൊരു കാരൃം നമുക്കൊരു ആപത്ത് വന്നാല്‍ കൈ കൊട്ടി ചിരിക്കുന്നവരെ കുറിച്ചാാണ്. എന്റെ ജോലി പോയി എന്നറിഞ്ഞപോള്‍ എന്നെ അറിയാവുന്ന എല്ലാവരേയും ഞാന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഫേസ്ബുക്കിലും, നാട്ടുകാരുടെ വാട്ട്‌സാപ്പ് ഗ്രൂപ്പിലും ഞാനത് ഷെയര്‍ ചെയ്തു അതിനൊരു കാരണവുണ്ട്.

ദുബൈയില്‍ ക്രൈസിസ് വന്ന സമയത്തായിരുന്നു  ഉമ്മ മരിച്ച് നാട്ടില്‍ പെട്ടെന്ന് പോകേണ്ടി വന്നത്. നാട്ടിലുള്ള സമയത്ത് കുറച്ച് ദിവസത്തിന് ശേഷം ഒരു സുഹൃത്തിന്റെ കല്യാണത്തില്‍ വെച്ച് ഒരു നാട്ടുകാരന്‍ സന്തോഷത്തോടെ വന്ന് എന്നൊടൊരു ഒരു ചോദൃം ചോദിച്ചു: 'നീ പോയിട്ട് ഒരു മാസമല്ലെ ആയുള്ളു, എന്തേ വേഗം വന്നത്? നിന്റെ ജോലി പോയി അല്ലേ'

ഇതാണ് നാട്ടിലെ ചിലരുടെ മാനസികാവസ്ഥ. ഇത്തവണയും ഉണ്ടായി ചിലരുടെ ആഹ്ലാദിക്കലുകള്‍. 

എങ്ങിനെ കൊടുത്താലും 35,000 റിയാല്‍ കിട്ടുന്ന എന്റെ വണ്ടിക്ക് ഞാനറിയാതെ 20,000 റിയാല്‍ വിലയിട്ട് ആ വണ്ടി വാങ്ങാന്‍ റെഡിയായി എന്നെ വിളിച്ചത് മറ്റൊരു നാട്ടുകാരന്‍. നാല് കൊല്ലം മുന്നേ കടം വാങ്ങിയ പൈസ ഇതുവരെ തരാതെ എന്റെ ജോലി പോയതറിഞ്ഞ് 'അവനിത്തിരി നെഗളിപ്പ് കൂടുതലായിരുന്നു' എന്ന് പറഞ്ഞ മറ്റൊരു നാട്ടുകാരന്‍. 

ഇത് ഞാനറിഞ്ഞവ, അറിയാതെ അണിയറയില്‍ നടന്ന ചര്‍ച്ചകള്‍ ഇതിലപ്പുറമായിരിക്കണം അത് അറിയാതിരുന്നതും നന്നായി.

ജോലി പോയതറിഞ്ഞ് വിഷമിച്ചവരും ഒരു പാടുണ്ട്. അതില്‍ ഭൂരി ഭാഗവും എന്റെ ഫേസ്ബുക്ക് സുഹൃത്തുക്കളാണ്. ഫാമിലി കഴിഞ്ഞാല്‍ എല്ലാം എനിക്കീ ഫേസ്ബുക്കാണ്, പുതിയ ഒരു ജോലി ഖത്തറില്‍ തന്നെ ശരിയായതും ഫേസ് ബുക്ക് വഴിയാണ്.

ഒന്നേ പറയാനുള്ളൂ,  പലരും പറയുന്നു ഗള്‍ഫ് അവസാനിക്കാന്‍ പോവുകയാണെന്ന്. അങ്ങിനെയൊന്നും ഈ ഗള്‍ഫ് അവസാനിക്കില്ല. പക്ഷെ ചിലര്‍ക്ക് ജോലികള്‍ നഷ്ടപ്പെടും. ഒരു ചെറിയ മാന്ദ്യം എന്തായാലും സംഭവിക്കും. 2017 ആയാല്‍ ഓയില്‍ കമ്പനികള്‍ വീണ്ടും തിരിച്ചു വരും എന്ന് ചിലര്‍ പറയുന്നുണ്ട്. അനാവശ്യ ചിലവുകള്‍ കുറക്കുകയും ജീവിതത്തെ നിയന്ത്രിക്കുകയും ചെയ്്താല്‍ താല്‍കാലികമായി നമുക്ക് പിടിച്ചു നില്‍ക്കാന്‍ സാധിക്കും.

ചെറുപ്പത്തില്‍ ഉപ്പ പഠിപ്പിച്ച തന്ന് രണ്ട് വരികള്‍ കൂടെ 

'ഉള്ളപ്പോള്‍ ഇല്ലാത്തവനെ പോലെ ജീവിച്ചാല്‍ ഇല്ലാത്തൊരു കാലമില്ല'

ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!

അത്തറിന്റെ മണമുള്ള പുരാതന  ഹജ്ജ് പാത

ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍

കാനഡയിലെ കാട്ടുതീയില്‍നിന്ന്  നാം പഠിക്കേണ്ട പാഠങ്ങള്‍

പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!

മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍  അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു

ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!

അമേരിക്കയിലെ നാരദന്‍!

ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!

കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ  കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?

രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?

ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!

ദുബായിലൊരു കലന്തര്‍ ഹാജി!

ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക്  സ്വന്തം നാടുതൊടാന്‍!

ജിദ്ദയിലേക്കുള്ള കാറില്‍  ആ ബംഗാളിക്ക് സംഭവിച്ചത്

മരണമെത്തുന്ന നേരത്ത്...

ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍!

വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി!

ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം

ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ്!

അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!

മറിയം, എന്റെ വലിയ പൂമ്പാറ്റ!

മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!

ആകാശത്തിനും  ഭൂമിയ്ക്കുമിടയിലെ  അരവയര്‍ ജീവിതം

അമേരിക്കയിലെ മഞ്ഞുകാലം

ഭയന്നുവിറച്ച് ഒരു സൗദി കാര്‍ യാത്ര!

ആ ഹെലികോപ്റ്റര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടാവുമോ?

റിയാദിലെ ആ മലയാളി ഞങ്ങളെ ചതിക്കുകയായിരുന്നു!

 ബത്ഹ: മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി​

ഖത്തര്‍ പൊലീസ് ഡാ!​

അമ്മദ്ക്ക കണ്ട കോര്‍ണിഷ്!

ബോനവിസ്ട: കാഴ്ചകളുടെ ഖനി!

ഒരു സാമ്പാര്‍ ഉണ്ടാക്കിയതിനുള്ള ശിക്ഷ!

ഇവിടെ ഉച്ചയ്ക്ക് സൂര്യന്‍ ഉദിക്കുന്നു; മൂന്ന് മണിക്ക് അസ്തമിക്കുന്നു!

അമേരിക്കയില്‍ ഒരു  ഡ്രൈവിംഗ് പഠനം!

ദുബായില്‍ എന്റെ ഡ്രൈവിംഗ്  ലൈസന്‍സ് പരീക്ഷണങ്ങള്‍

സുഭാഷിന്റെ ജീവിതത്തിലെ ദൈവം പോലൊരാള്‍!​

എല്ലാ പ്രവാസിയുടെയും വിധി ഇതുതന്നെയാണോ?

മാടമ്പിള്ളിയിലേതല്ലാത്ത ഗംഗ!

പൊലീസ് പിടിക്കാന്‍ കാത്തിരിക്കുന്നു, ഈ അമ്മ!

പ്രവാസിയുടെ മുറി;  നാട്ടിലും ഗള്‍ഫിലും!

മഞ്ജുഷ വൈശാഖ്: വെന്തുമരിച്ചത് അയാളായിരുന്നു!

മന്‍സൂര്‍ പെരിന്തല്‍മണ്ണ: ബീരാക്കയോട് ഞാനെങ്ങനെ  ഇനി മാപ്പു പറയും?
 

Follow Us:
Download App:
  • android
  • ios